• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലഡാക്കില്‍ ഇന്ത്യ ഒരുക്കി വച്ചതെന്ത്? യോഗം വിളിച്ച് രാജ്‌നാഥ്, സുപ്രധാന തീരുമാനങ്ങള്‍ക്ക് സാധ്യത

ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉന്നത തല യോഗം വിളിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, കരസേനാ മേധാവി എംഎം നരവനെ, മിലിറ്ററി ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ പരംജിത് സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചൈനയുടെ നീക്കങ്ങളെ എങ്ങനെ നേരിടണം എന്നതാണ് യോഗത്തിന്റെ അജണ്ട. സൈനികമായ നീക്കം വേണോ അല്ലെങ്കില്‍ ചര്‍ച്ചയുടെ വഴി തുടരണമോ എന്ന കാര്യം യോഗം തീരുമാനിക്കും. സുപ്രധാന തീരുമാനങ്ങള്‍ വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

cmsvideo
  Rajanth singh holds top level meeting to discuss china issue | Oneindia Malayalam

  കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കെയാണ് സുപ്രധാന യോഗം നടക്കുന്നത്. അതിര്‍ത്തി എന്തുവില കൊടുത്തും കാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരും സൈന്യവും അറിയിച്ചിരുന്നു. സമാധാന ശ്രമങ്ങളുടെ ഭാഗമായി ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ച നടക്കുന്നുണ്ട്. മേഖലയില്‍ സമാധാനം കാത്തു സൂക്ഷിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.

  കശ്മീരില്‍ 'പെണ്‍പുലി'യെ ഇറക്കി കേന്ദ്രം; ഭയം എന്തെന്ന് അറിയാത്ത ചാരു സിന്‍ഹ, ആരാണിവര്‍...?

  ആഗസ്റ്റ് 29, 30 രാത്രികളില്‍ അതിര്‍ത്തിയിലേക്ക് ചൈന സൈനിക നീക്കം നടത്തിയതാണ് പുതിയ വിവാദമായത്. പാന്‍ഗോങ് സോ നദിക്കരികിലേക്ക് എത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈനികര്‍ തടയുകയായിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായിട്ടില്ല. എങ്കിലും ചൈനീസ് സൈന്യത്തിന്റെ കൈയ്യേറ്റം ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമഫലമായി സാധിച്ചു. ഏപ്രില്‍-മെയ് മാസങ്ങളില്‍ ലഡാക്കില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ സൈനിക-നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ നടത്തി സമാധാനത്തിന്റെ പാതയില്‍ എത്തിയതായിരുന്നു. ഇതിനിടെയാണ് ചൈന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് സൈനിക നീക്കം നടത്തിയിരിക്കുന്നത്.

  സൗദിയില്‍ പ്രതിരോധ അഴിമതി; രാജകുടുംബാംഗങ്ങളെ പുറത്താക്കി, നിലപാട് കടുപ്പിച്ച് ബിന്‍ സല്‍മാന്‍

  കഴിഞ്ഞ മൂന്ന് മാസമായി ലഡാക്കിലെ വിവിധ മേഖലകളില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ തയ്യാറാകാത്തതായിരുന്നു പ്രശ്‌നം. ഫിങ്കര്‍ നാലിനും എട്ടിനുമിടയിലെ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്‍വാങ്ങണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത് അംഗീകരിക്കാന്‍ ചൈന തയ്യാറായിട്ടില്ല.

  യോഗി സര്‍ക്കാരിന് കനത്ത തിരിച്ചടി; കഫീല്‍ ഖാനെ മോചിപ്പിക്കാന്‍ കോടതി ഉത്തരവ്, എന്‍എസ്എ റദ്ദാക്കി

  English summary
  Rajnath Singh holds top-level meet to discuss Ladakh issue; NSA, S Jaishankar are present
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X