ബിപിന്‍ റാവത്തിന്റെ മരണം; അപകടത്തെ കുറിച്ച് രാജ്നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയേക്കും
ദില്ലി: ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്താന്‍ സാധ്യത. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കുനൂരില്‍ സംഭവിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടാണ് ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടത്.
രാജ്യം കണ്ട ഏറ്റവും മികച്ച സൈനിക ഉദ്യോഗസ്ഥന്റെ അപ്രതീക്ഷിത വേര്‍പാടിലാണ് രാജ്യം. ഇന്നലെ നടന്ന അപകടത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റില്‍ അവതരിക്കാനാണ് സാധ്യത.

കാലാവസ്ഥ മോശമായതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. നിലവില്‍ ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. പ്രദേശവാസികളാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ശേഷമാണ് ബിപിന്‍ റാവത്ത് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം . 14 പേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്നാണ് വ്യോമസേന സ്ഥിരീകരിക്കുന്നത് . 14 പേരില്‍ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ്.
അതിനിടെ, ജമ്മു കശ്മീരില്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയാന്‍ ഉത്തരവില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു . കേന്ദ്രഭരണപ്രദേശത്ത് മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ ഇത്തരമൊരു ഉത്തരവ് ജമ്മു കശ്മീര്‍ ഭരണകൂടം പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു .
ഇന്ന് ലോക്‌സഭയില്‍
1946 ലെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കൂടുതല്‍ പരിഗണിക്കണമെന്ന് ഡോ. ജിതേന്ദ്ര സിംഗ് മുന്നോട്ട് വയ്ക്കും.
ഡിഎംകെ എംപി കനിമൊഴി കരുണാനിധി കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തിയേക്കും.
ഇന്ന് രാജ്യസഭയില്‍
ലോക്സഭ പാസാക്കിയ 1998 ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ കൂടുതല്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. മന്‍സുഖ് മാണ്ഡവിയ രംഗത്തെത്തും. ബില്‍ പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടും.
സിഡിഎസ് ജനറല്‍ റാവത്ത് കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജ്യസഭയില്‍ പ്രസ്താവന നടത്താന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications