കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രി? യുപിയില്‍ നിര്‍ണായക നീക്കങ്ങള്‍!എല്ലാ കണ്ണുകളും മോദിയിലേക്ക്!

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഇക്കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായിരിക്കും.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുമെന്ന് സൂചന. ഇക്കാര്യത്തില്‍ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായിരിക്കും. മോദി തരംഗമാണ് ഉത്തര്‍പ്രദേശ് വിജയത്തിലെ പ്രധാന ഘടകമെന്നാണ് വിലയിരുത്തലുകള്‍. ഉത്തര്‍പ്രദേശില്‍ ബിജെപിയുടേത് മികച്ച വിജയമായിരുന്നു. ബിജെപി പാര്‍ലമെന്ററി യോഗം ഇന്ന് വൈകിട്ട് ചേരും. ഇതില്‍ തീരുമാനം കൈക്കൊള്ളും.

രാജ്‌നാഥ് സിംഗിന്റെ പേരാണ് പ്രധാനമായി ഉയര്‍ന്നു കേള്‍ക്കുന്നതെന്നാണ് സൂചനകള്‍. മറ്റ് കേന്ദ്രമന്ത്രിമാരായ ഉമഭാരതി, മഹേഷ് ശര്‍മ എന്നിവരുടെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടിയുടെ പിന്നാക്ക അടിത്തറ തകര്‍ക്കാനായതിനാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളെയും പരിഗണിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇല്ലാതെയാണ് യുപിയില്‍ ബിജെപി മത്സരിച്ചത്.

 തീരുമാനം മോദിയുടേത്

തീരുമാനം മോദിയുടേത്

മോദി തരംഗത്തിന്റെ പ്രഭാവത്തിലാണ് ബിജെപി യുപുയില്‍ ഉന്നത വിജയം സ്വന്തമാക്കിയത്. ഈ സാഹചര്യത്തില്‍ മോദിയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. പിന്നാക്ക വിഭാഗത്തെ സ്വാധീനിക്കുന്നതിനായി പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളെയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

 ആര്‍എസ്എസ് നിര്‍ണായകം

ആര്‍എസ്എസ് നിര്‍ണായകം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാജ് നാഥ് സിങിനെ കൂടാതെ മറ്റ് ചില കേന്ദ്ര മന്ത്രിമാരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഉമാഭാരതി, മഹേഷ് ശര്‍മ, സ്മൃതി ഇറാനി, മനോജ് സിന്‍ഹ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ആര്‍എസ്എസിന്റെ സ്വാധീനവും നിര്‍ണായകമാകും.

 പിന്നാക്ക അടിത്തറ

പിന്നാക്ക അടിത്തറ

സമാജ് വാദി പാര്‍ട്ടിയുടെ പിന്നാക്ക അടിത്തറ തകര്‍ത്താണ് ബിജെപി മികച്ച വിജയം നേടിയത്. അതിനാല്‍ പിന്നാക്ക വിഭാഗത്തില്‍ നിന്നായിരിക്കും മുഖ്യമന്ത്രി എന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ മുഖ്യമന്ത്രിയാകും.

സവര്‍ണ മന്ത്രി

സവര്‍ണ മന്ത്രി

സംസ്ഥാനത്തെ സവര്‍ണ വോട്ട് ബാങ്കും ബിജെപി വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്. അതിനാല്‍ സവര്‍ണ വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍ സവര്‍ണ വിഭാഗത്തില്‍ നിന്നായിരിക്കും മന്ത്രിയെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നു. അങ്ങനെയെങ്കില്‍ ദേശീയ ഉപാധ്യക്ഷന്‍ ദിനേശ് ശര്‍മയ്ക്കായിരിക്കും നറുക്ക് വീഴുക.

 തകര്‍ന്നടിഞ്ഞ് എസ്പിയും ബിഎസ്പിയും

തകര്‍ന്നടിഞ്ഞ് എസ്പിയും ബിഎസ്പിയും

403 അംഗ മന്ത്രി സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 324 സീറ്റ് നേടിയാണ് എന്‍ഡിഎ കരുത്ത് കാട്ടിയത്. 312 വോട്ട് നേടി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എസ്പി , കോണ്‍ഗ്രസ് സഖ്യത്തെ തകര്‍ത്താണ് ബിജെപി കരുത്ത് കാട്ടിയത്. ബിഎസ്പി ബഹുദൂരം പിന്നിലായി.

English summary
After the BJP’s thumping victory in Uttar Pradesh, all eyes are on Narendra Modi for his choice of chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X