കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശേഷം രാജ്‌നാഥ് സിംഗിന്റെ ആദ്യ സന്ദര്‍ശനം സിയാച്ചിനില്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റെടുത്ത രാജ്‌നാഥ് സിംഗ് ലോകത്തിലെ ഏറ്റവും വലിയ മിലിട്ടറി മേഖലയായ സിയാച്ചിനില്‍ സന്ദര്‍ശനം നടത്തി. പുതിയ സര്‍ക്കാരിന്റെ ഭാഗമായ ശേഷമുള്ള ആദ്യ സന്ദര്‍ശനത്തില്‍ ശ്രീനഗറിലെ സൈന്യവുമായും സിംഗ് ആശയ വിനിമയം നടത്തും. കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമാണ് സന്ദര്‍ശനം. എയര്‍ സപ്പോര്‍ട്ട് അടക്കമുള്ള മിലിട്ടറി ഓപ്പറേഷനുകളുടെ കണക്കെടുപ്പും പ്രതിരോധ മന്ത്രി നടത്തും.

<strong><br>പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി കേന്ദ്രം; ഹിന്ദി നിര്‍ബന്ധമാക്കില്ല, വിദ്യാഭാസ കരട് നയം തിരുത്തി</strong>
പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ വഴങ്ങി കേന്ദ്രം; ഹിന്ദി നിര്‍ബന്ധമാക്കില്ല, വിദ്യാഭാസ കരട് നയം തിരുത്തി


ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിംഗ്, കാര്‍ഗില്‍ യുദ്ധവീരന്‍ ലെഫ്റ്റനന്റ് ജനറല്‍ വൈ കെ ജോഷി എന്നിവരടക്കമുള്ള സൈനികര്‍ ഈ മേഖലയിലെ സുരക്ഷാ സ്ഥിതിയെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രതിരോധ മന്ത്രിയെ അറിയിക്കും. രാജ്യത്തിന് പോറലേല്‍പ്പിക്കാതെ അതിര്‍ത്തി കാത്തു സൂക്ഷിച്ച ദേശത്തിന് വേണ്ടി സേവനം നടത്തിയ സൈനികരോടും അവരുടെ കുടുംബത്തോടും താന്‍ കടപ്പെട്ടിരിക്കുന്നതായി സിംഗ് ട്വീറ്റ് ചെയ്തു.

Rajnath Singh


ശനിയാഴ്ച ചുമതല ഏറ്റെടുത്ത ശേഷം മിലിട്ടറിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സിഗ് അടിയന്തര യോഗം വിളിച്ചിരുന്നു. കരസേന, നാവികസേന, വ്യോമസേന മേധാവികള്‍ എന്നിവര്‍ വിവിധ ശക്തികളില്‍ നിന്നും തങ്ങള്‍ നേരിടുന്ന വെല്ലുവിളികളും മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Rajnath Singh Meets Troops in Siachen With Army Chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X