കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നയം വേണ്ടി വന്നാല്‍ മാറ്റും..... ആണവായുധ നയത്തില്‍ മാറ്റം വരുമെന്ന സൂചനയുമായി രാജ്‌നാഥ് സിംഗ്!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഒരു രാജ്യത്തെയും ആദ്യം അങ്ങോട്ട് കയറി ആക്രമിക്കില്ലെന്ന നയം മാറുമെന്ന സൂചനയുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആണവായുധ ഉപയോഗം ആദ്യം ഇന്ത്യ തുടങ്ങില്ലെന്ന നയം ഭാവിയില്‍ മാറാമെന്ന സൂചനയും പ്രതിരോധ മന്ത്രി നല്‍കിയിട്ടുണ്ട്. അതേസമയം പാകിസ്താനുള്ള മുന്നറിയിപ്പായിട്ടും ഇതിനെ കാണുന്നുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെ പോരാടാന്‍ പാകിസ്താന്‍ സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു.

ഇന്ത്യ ആണവമേഖലയില്‍ കരുത്ത് വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുമെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. ഐക്യരാഷ്ട്രസഭയില്‍ അടക്കം ഇന്ത്യ വലിയ തോതിലുള്ള ആണവ ഉല്‍പ്പാദന രാജ്യമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ പ്രഖ്യാപനം മോദി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക് മാറുന്നു എന്ന സൂചനയാണ് നല്‍കുന്നത്. മേഖലയില്‍ നിന്നുള്ള ഭീഷണി വര്‍ധിച്ച് വരുന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.

ആ നയം മാറും

ആ നയം മാറും

ആണവ നയത്തില്‍ മാറ്റം വരുമെന്ന ട്വീറ്റില്‍ രാജ്‌നാഥ് സിംഗ് ആവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യ ആദ്യം ആണവായുധം ഉപയോഗിക്കില്ലെന്നാണ് നയം. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയിലെ കാര്യങ്ങള്‍ മാറാമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. രാജസ്ഥാനിലെ പൊഖ്രാനില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാജ്‌പേയുടെ സ്വപ്‌നം

വാജ്‌പേയുടെ സ്വപ്‌നം

ഇന്ത്യയെ ആണവ ശക്തിയാക്കണമെന്ന അടല്‍ ബിഹാരി വാജ്‌പേയുടെ സ്വപ്‌നമാണ് പൊഖ്രാനില്‍ മുമ്പ് യാഥാര്‍ത്ഥ്യമായത്. എന്നാല്‍ അന്ന് മുതല്‍ ആണവായുധം ഒരാള്‍ക്കെതിരെയും ആദ്യം ഉപയോഗിക്കില്ലെന്ന നയം നമ്മള്‍ പിന്തുടരുന്നു. ഇതില്‍ നിന്ന് ഒരിക്കല്‍ പോലും ഇന്ത്യ വ്യതിചലിച്ചിട്ടില്ല. എന്നാല്‍ എപ്പോഴും ഈ നയം ഇന്ത്യ പിന്തുടരുമെന്ന് പറയാനാവില്ല. ഭാവിയില്‍ സാഹചര്യം മാറുകയാണെങ്കില്‍ തീര്‍ച്ചയായും നയം മാറുമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ആഗോള ഭീഷണി മറികടക്കും

ആഗോള ഭീഷണി മറികടക്കും

റഷ്യ, ചൈന തുടങ്ങിയ മധ്യേഷ്യയിലെ പ്രമുഖ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തമാക്കും. ആഗോള ഭീഷണികളെ പ്രതിരോധിക്കുന്നതിനും അഭിമുഖീകരിക്കുന്നതിനും പിന്തുണ ഇവരില്‍ നിന്ന് ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ് പറയുന്നു. അതേസമയം അന്താരാഷ്ട്ര ആര്‍മി സ്‌കൗട്ട് മാസ്റ്റേഴ്‌സ് കോമ്പറ്റീഷനായ വിവിധ രാജ്യങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇവരുടെ പിന്തുണയോടെ പ്രതിരോധ മേഖല ശക്തമാക്കുമെന്നാണ് രാജ്‌നാഥ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ആണവശക്തിയാക്കാന്‍ നീക്കം

ആണവശക്തിയാക്കാന്‍ നീക്കം

ഇന്ത്യ ഉത്തരവാദിത്തമുള്ള ആണവ രാജ്യം എന്ന നേട്ടം കൈവരിക്കുന്നതിന്റെ വക്കിലാണ്. ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണ്. അടല്‍ ബീഹാരി വാജ്‌പേയോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. നേരത്തെ മനോഹര്‍ പരീക്കറും സമാന പ്രസ്താവന 2016ല്‍ നടത്തിയിരുന്നു. എന്തുകൊണ്ടാണ് ആദ്യം ഉപയോഗിക്കില്ലെന്ന നയം ഇന്ത്യ പിന്തുടരുന്നതെന്ന് പരീക്കര്‍ ചോദിച്ചിരുന്നു. ഇത് ഒരിക്കലും ഉത്തരവാദിത്തമില്ലാതെ ഉപയോഗിക്കില്ലെന്ന ബോധ്യം തനിക്കുണ്ടെന്നും പരീക്കര്‍ പറഞ്ഞിരുന്നു.

പാകിസ്താനുള്ള മറുപടി

പാകിസ്താനുള്ള മറുപടി

പാകിസ്താന്‍ യുദ്ധസമാനമായ സാഹചര്യം മുന്നില്‍ കാണുന്നുണ്ട്. അവര്‍ക്കമുള്ള മുന്നറിയിപ്പായിട്ടാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. വേണ്ടി വന്നാല്‍ ആണവായുധം ആദ്യം ഉപയോഗിക്കാന്‍ ഇന്ത്യക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി മുന്നറിയിപ്പും നല്‍കിയിരിക്കുകയാണ്. അതേസമയം കശ്മീര്‍ വിഷയത്തില്‍ രണ്ടുതട്ടിലുള്ള ഇന്ത്യയും പാകിസ്താനും പരസ്പരം കൊമ്പുകോര്‍ക്കുന്നത് ശക്തമാക്കും എന്ന സൂചനയും ഇതോടൊപ്പമുണ്ട്.

ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!

English summary
rajnath singh on change in nuclear strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X