കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രണം; കനത്ത തിരിച്ചട‌ി നൽകുമെന്ന് ആഭ്യന്തര മന്ത്രി, രാജ്നാഥ് സിങ് നാളെ ശ്രീനഗറിലേക്ക്..

Google Oneindia Malayalam News

Recommended Video

cmsvideo
കനത്ത തിരിച്ചട‌ി നൽകുമെന്ന് ആഭ്യന്തര മന്ത്രി | Oneindia Malayalam

ദില്ലി: നാൽപ്പതിലധികം സൈനീകർ വീരമൃത്യു വരിക്കാനിടയായ പുൽവാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ദേശീയ അന്വേഷണ ഏജൻസിയുടെ 12 അംഗ സംഘം വെള്ളിയാഴ്ച രാവിലെ പുൽവാമയിലേക്ക് തിരിക്കും. രാജ്നാഥ് സിങും വെള്ളിയാഴ്ച ശ്രീനഗറിൽ എത്തി സ്ഥിതി ഗതികൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ടുകൾ.

<strong>രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ ഉമ്മ വെച്ച് പ്രവര്‍ത്തക! വീഡിയോ വൈറല്‍</strong>രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ ഉമ്മ വെച്ച് പ്രവര്‍ത്തക! വീഡിയോ വൈറല്‍

ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് രാഷ്ട്രപതി പറഞ്ഞു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്നായിരുന്നു പ്രധാനമന്ത്രി പ്രതികരിച്ചത്. .തെക്കൻ കശ്മീരിൽ മൊബൈൽ, ഇന്റർനെറ്റ്‌ സേവനം വിച്ഛേദിച്ചിട്ടുണ്ട്. ശ്രീനഗറിലും നെറ്റ് സേവനം ഭാഗീകമാക്കിയിരിക്കുകയാണ്.

Rajnath Singh


ജയ്ഷെ മുഹമ്മദിന്റെ കൃത്യമായ ആസൂത്രണം ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക വിവരം. പുല്‍വാമ ജില്ലയിലെ അവന്തിപൂറില്‍ വച്ച് 78 ബസുകളുണ്ടായിരുന്ന കോണ്‍വോയിലേക്ക് സ്കോര്‍പിയോ കാര്‍ ഇടിച്ച് കയറ്റുകയായിരുന്നു. 350 കിലോയിലധികം സ്ഫോടകവസ്തു ഇടിച്ച് കയറ്റിയ വാഹനത്തില്‍ ഉണ്ടായിരുന്നു.

കാർ ഓടിച്ചത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധറാണെന്നാണ് റിപ്പോർട്ട്. ഒരു വർഷം മുമ്പാണ് ആദിൽ ജയ്ഷെ തീവ്രവാദ ഗ്രൂപ്പിൽ ചേർന്നത്. അപകടത്തിന് ശേഷം പുറത്തു വി‌ടാനുള്ള ഫോട്ടോയും ആദിൽ തയ്യാറാക്കിയിരുന്നു. ഈ വീഡിയോ പുറത്ത് വരുമ്പോഴേയ്ക്കും ഞാന്‍ സ്വര്‍ഗത്തില്‍ എത്തിയിരിക്കും എന്ന് വീഡിയോയില്‍ അദില്‍ മുഹമ്മദ് ധര്‍ പറയുന്നു.

English summary
Rajnath Singh over Pulwama Attack A strong reply will be given and I assure the people of country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X