Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരന്മാരും യോഗ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ദില്ലി: അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും കോടിക്കണക്കിന് രൂപ പൊടിപൊടിച്ച് യോഗ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ജാതിമത രാഷ്ട്രീയഭേദമന്യേ എല്ലാവിഭാഗങ്ങളെയും യോഗയില്‍ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുകൊണ്ടുതന്നെ, ഭീകരരും യോഗ ചെയ്യണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറയുന്നത്.

അറിവുകള്‍ നല്ലകാര്യത്തിനായി ഉപയോഗിക്കാന്‍ യോഗ നമ്മെ പ്രാപ്തമാക്കും. ഭീകരന്മാരില്‍ പലരും അറിവുള്ളവരാണ്. എന്നാല്‍ അറിവ് അവര്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഭീകരര്‍ യോഗ പരിശീലിക്കുകയാണെങ്കില്‍ അവരുടെ അറിവുകള്‍ സമൂഹത്തിന്റെ വികാസത്തിന് പ്രയോജനം ചെയ്യുന്നവിധം ഉപയോഗപ്പെട്ടാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

rajnath-singh

യോഗ പരിപാടികള്‍ക്ക് മണിക്കൂറുകല്‍ മാത്രം ബാക്കിനില്‍ക്കെ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദില്ലിയില്‍ നടക്കുന്ന പരിപാടികള്‍ വിവിഐപികളുടെ വലിയൊരു നിരതന്നെ പങ്കെടുക്കുന്നതിനാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നൊരുക്കം തുടങ്ങിയിരുന്നു. പരിപാടിക്ക് തീവ്രവാദ ഭീഷണിയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

പരിപാടിക്ക് തുടക്കം മുതല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുസ്ലീം സംഘടനകള്‍ യോഗയുമായി സഹകരിക്കാമെന്നേറ്റത് സര്‍ക്കാരിന്റെ വിജയമാണ്. യോഗ മതാചാരമാണെന്ന രീതിയില്‍ അവരെ പ്രകോപിപ്പിക്കാതിരിക്കാന്‍ ബിജെപി നേതാക്കള്‍ക്ക് കഴിഞ്ഞു. അതേസമയം, കോടിക്കണക്കിന് ആളുകള്‍ പട്ടിണിയില്‍ കഴിയുമ്പോഴാണ് യോഗ പോലുള്ള പരിപാടിക്ക് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നതെന്നും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+