Get Updates
Get notified of breaking news, exclusive insights, and must-see stories!

യശ്വന്ത് സിൻഹയെ തള്ളി രാജ്നാഥ് സിങ്; ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ...

ദില്ലി: ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് രാജ്നാഥ് സിങ്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങിയതിനെ വിമര്‍ശിച്ചുകൊണ്ട് യശ്വന്ത് സിന്‍ഹ എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ നിലവിലെ സാമ്പത്തികാവസ്ഥയുടെ പേരില്‍ സര്‍ക്കാരിനും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യശ്വന്ത് സിന്‍ഹ തന്റെ ലേഖനത്തിൽ യശ്വന്ത് സിൻഹ ഉന്നയിച്ചത്.

നോട്ട് നിരോധനം ലഘൂകരിക്കാനാവാത്ത സാമ്പത്തിക ദുരന്തമായിരുന്നെന്നും ജിഎസ്ടി തെറ്റായി വിഭാവനം ചെയ്ത് മോശമായി നടപ്പാക്കുകയായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരിരുന്നു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയതില്‍ ബിജെപിയിലെ പലര്‍ക്കും കടുത്ത അതൃപ്തിയുണ്ടെന്നും പേടി കാരണം ആരും ഒന്നും തുറന്ന് പറയുന്നില്ലെന്നും സിൻഹ പറഞ്ഞിരുന്നു. ഇന്ത്യന്‍ എക്സ്പ്രസില്‍ 'എനിക്കിപ്പോള്‍ സംസാരിക്കണം' എന്ന തലക്കെട്ടില്‍ എഴുതിയ കോളത്തിലായിരുന്നു വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായിരുന്ന സിൻഹയുടെ വിമർശനം.

Rajnath Singh

ലോകത്തുതന്നെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. രാജ്യത്തെ സംബന്ധിച്ച ഇത്തരം വസ്തുതകള്‍ ആരും മറക്കരുതെന്നാണ് രാജ്‌നാഥ് സിങ് സിൻഹയ്ക്ക് കൊടുത്ത മറുപടി. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ ശക്തമാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+