കര്‍ണാടകയിലെ രാഷ്ട്രീയ പ്രതീസന്ധിയില്‍ ബിജെപിക്ക് പങ്കില്ലെന്ന് രാജ്നാഥ് സിങ്
ദില്ലി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് പങ്കില്ലെന്ന് രാജ്നാഥ് സിങ്. ബിജെപി മറ്റേതെങ്കിലും പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. പാര്ലമെന്റരി ജനാധിപത്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. കോണ്‍ഗ്രസില്‍ രാജി സമര്‍പ്പിക്കുന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.
രാജി തുടങ്ങിവെച്ചത് ഞങ്ങളല്ല. രാഹുല്‍ ഗാന്ധി തന്നെ ആളുകളോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ വരെ രാജിവെക്കുകയാണ്. അധ്യക്ഷപദത്തില്നിന്നുള്ള രാഹുലിന്റെ രാജിയെയും തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതിനെയും പരോക്ഷമായി സൂചിപ്പിച്ച് രാജ്നാഥ് സിങ് പറഞ്ഞു. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്നായിരുന്നു കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്സഭയില്‍ ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചത്. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നിരന്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ വിമത നീക്കങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് ബിജെപി എംപിയാണെന്നും അധീര്‍ ചൗധരി ആരോപിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications