കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതീസന്ധിയില്‍ ബിജെപിക്ക് പങ്കില്ലെന്ന് രാജ്നാഥ് സിങ്

Google Oneindia Malayalam News

ദില്ലി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപിക്ക് പങ്കില്ലെന്ന് രാജ്നാഥ് സിങ്. ബിജെപി മറ്റേതെങ്കിലും പാര്‍ട്ടിയുടെ എംഎല്‍എമാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ല. പാര്‍ലമെന്‍റരി ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്. കോണ്‍ഗ്രസില്‍ രാജി സമര്‍പ്പിക്കുന്ന ട്രെന്‍ഡിന് തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയാണെന്നും രാജ്നാഥ് സിങ് പാര്‍ലമെന്‍റില്‍ പറഞ്ഞു.

<strong> പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്</strong> പിരിച്ചെടുത്ത 1 കോടി രൂപക്ക് കണക്കില്ല; തൃശൂര്‍ ഡിസിസിക്കെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ്

രാജി തുടങ്ങിവെച്ചത് ഞങ്ങളല്ല. രാഹുല്‍ ഗാന്ധി തന്നെ ആളുകളോട് രാജി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. മുതിര്‍ന്ന നേതാക്കള്‍ വരെ രാജിവെക്കുകയാണ്. അധ്യക്ഷപദത്തില്‍നിന്നുള്ള രാഹുലിന്റെ രാജിയെയും തുടര്‍ന്ന് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചതിനെയും പരോക്ഷമായി സൂചിപ്പിച്ച് രാജ്‌നാഥ് സിങ് പറഞ്ഞു. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയാണെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 rajnath-singh

ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്നായിരുന്നു കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്സഭയില്‍ ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചത്. മധ്യപ്രദേശിലെയും കര്‍ണാടകയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും നിരന്തരം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കര്‍ണാടകയിലെ വിമത നീക്കങ്ങള്‍ക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് ബിജെപി എംപിയാണെന്നും അധീര്‍ ചൗധരി ആരോപിച്ചു.

<strong> മുന്‍ ഉപരാഷ്ട്രപതി വിവരങ്ങള്‍ ഇറാന് ചോര്‍ത്തി? ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണം, പരാതി</strong> മുന്‍ ഉപരാഷ്ട്രപതി വിവരങ്ങള്‍ ഇറാന് ചോര്‍ത്തി? ഹമീദ് അന്‍സാരിക്കെതിരെ ഗുരുതര ആരോപണം, പരാതി

English summary
Rajnath Singh says BJP has no role in Karnataka crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X