സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്
പട്ന; ക്രിക്കറ്റിൽ സച്ചിൻ-സെവാഗ് ഓപ്പണിങ്ങ് പെയർ ഹിറ്റെന്ന പോലെ ബിജെപി-ജെഡിയും സഖ്യം സൂപ്പർ ഹിറ്റാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സുംഗ്. ബീഹാറിലെ സഖ്യ സർക്കാർ നടത്തിയ വികസനം സംബന്ധിച്ച് ചോദ്യം ഉയർത്തിയാലും അഴിമതിയുടെ പേരിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ വിരൽ ചൂണ്ടാൻ ആർക്കും സാധിക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബിഹാറിൽ ബഗൽപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബീഹാറിലെ പതിനഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ നല്ല ഭരണം എന്നത് എന്താണെന്ന വ്യത്യാസം മനസിലാക്കാൻ സാധിക്കും. കാലങ്ങളായി സാധാരണക്കാരന് ലഭിക്കാതിരുന്ന വൈദ്യുതി, റോഡ് , വെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനത്തിന് ലഭ്യമാക്കാൻ സഖ്യസർക്കാരിന് സാധിച്ചിട്ടുമ്ട്.

ആർജെഡിയുടെ ഭരണവും എൻഡിഎ ഭരണവും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. സംസ്ഥാനത്ത് വികസനം എത്തിയത് എൻഡിഎ സർക്കാരിന് കീഴിലാണ്. നിതീഷ് കുമാർ ബീഹാറിനായി എല്ലാം ചെയ്തുവെന്ന് ഞാൻ അവകാശപ്പെടുന്നില്ല. അദ്ദേഹം വേണ്ടത്ര പ്രവർത്തിച്ചിട്ടുണ്ടോ അതോ കുറഞ്ഞ രീതിയിൽ പ്രവർത്തിച്ചോ ഇനിയും കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ടോ എന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്യേണ്ടതാണ്.പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ആർക്കും സാധിക്കില്ല, രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് അടുക്കുന്തോറും ജെഡിയുവിനെ കൂടുതൽ പിന്തുണച്ച് കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രതികരണം ശ്രദ്ധേയമാണ്. നേരത്തേജെഡിയുവിനെ പുറത്ത് നിർത്തി സംസ്ഥാനത്ത് അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ചിരാഗ് പസ്വാന്റെ എൽജെപി എൻഡിഎ സഖ്യം വിട്ടത് ബിജെപി തിരക്കഥയാണെന്നായിരുന്നു ആരോപണം ഉയർന്നത്.എന്നാൽ നിതീഷിനെ പുറത്ത് നിർത്തുന്ന നിലപാട് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽപാർട്ടിയൽശക്തമാണ്. മാത്രമല്ല പാർട്ടിയുടെ ആഭ്യന്തര സർവ്വേകൾ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. പല മണ്ഡലങ്ങളിലും ശക്തമായ മത്സങ്ങളാണ് സർവ്വേ പ്രവചിക്കുന്നത്.
Recommended Video
ഈ സാഹചര്യത്തിൽ നീതീഷിനെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ നിർണായ ദളിത വോട്ടുകൾ തങ്ങൾക്കെതിരാകുമെന്ന ഭയവും ബിജെപിക്കുണ്ട്.എൻഡിഎ വിട്ട ചിരാഗിനൊപ്പം പോയ ബിജെപി നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ചിരാഗിനെതിരായ ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ കടുത്ത പ്രതികരണങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കണക്കാക്കുന്നത്.മാത്രമല്ല മതിയായ സീറ്റുകളിൽ വിജയിക്കാൻ നിതീഷിന് സാധിക്കുമെന്ന നീരീക്ഷണവും ബിജെപിക്കുണ്ട്. അങ്ങനെയെങ്കിൽ എൻഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് മഹാസഖ്യത്തിന്റെ ഭാഗമാകുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം












Click it and Unblock the Notifications