കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ -സെവാഗ് ഓപ്പണിങ്ങ് പെയര്‍ പോലെ ബിജെപി-ജെഡിയു സഖ്യം സൂപ്പർ ഹിറ്റെന്ന് രാജ്നാഥ് സിംഗ്

Google Oneindia Malayalam News

പട്ന; ക്രിക്കറ്റിൽ സച്ചിൻ-സെവാഗ് ഓപ്പണിങ്ങ് പെയർ ഹിറ്റെന്ന പോലെ ബിജെപി-ജെഡിയും സഖ്യം സൂപ്പർ ഹിറ്റാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സുംഗ്. ബീഹാറിലെ സഖ്യ സർക്കാർ നടത്തിയ വികസനം സംബന്ധിച്ച് ചോദ്യം ഉയർത്തിയാലും അഴിമതിയുടെ പേരിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ വിരൽ ചൂണ്ടാൻ ആർക്കും സാധിക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബിഹാറിൽ ബഗൽപൂരിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ബീഹാറിലെ പതിനഞ്ച് വര്‍ഷത്തെ ഭരണം വിലയിരുത്തിയാല്‍ നല്ല ഭരണം എന്നത് എന്താണെന്ന വ്യത്യാസം മനസിലാക്കാൻ സാധിക്കും. കാലങ്ങളായി സാധാരണക്കാരന് ലഭിക്കാതിരുന്ന വൈദ്യുതി, റോഡ് , വെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനത്തിന് ലഭ്യമാക്കാൻ സഖ്യസർക്കാരിന് സാധിച്ചിട്ടുമ്ട്.

rajnath singh

ആർജെഡിയുടെ ഭരണവും എൻഡിഎ ഭരണവും തമ്മിൽ താരതമ്യപ്പെടുത്താൻ സാധിക്കില്ല. സംസ്ഥാനത്ത് വികസനം എത്തിയത് എൻഡിഎ സർക്കാരിന് കീഴിലാണ്. നിതീഷ് കുമാർ ബീഹാറിനായി എല്ലാം ചെയ്തുവെന്ന് ഞാൻ അവകാശപ്പെടുന്നില്ല. അദ്ദേഹം വേണ്ടത്ര പ്രവർത്തിച്ചിട്ടുണ്ടോ അതോ കുറഞ്ഞ രീതിയിൽ പ്രവർത്തിച്ചോ ഇനിയും കൂടുതൽ പ്രവർത്തിക്കേണ്ടതുണ്ടോ എന്ന കാര്യങ്ങളെല്ലാം ചർച്ച ചെയ്യേണ്ടതാണ്.പക്ഷേ, മുഖ്യമന്ത്രി എന്ന നിലയില്‍ നിതീഷ് കുമാറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ ആർക്കും സാധിക്കില്ല, രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം തിരഞ്ഞെടുപ്പ് അടുക്കുന്തോറും ജെഡിയുവിനെ കൂടുതൽ പിന്തുണച്ച് കൊണ്ടുള്ള ബിജെപി നേതാക്കളുടെ പ്രതികരണം ശ്രദ്ധേയമാണ്. നേരത്തേജെഡിയുവിനെ പുറത്ത് നിർത്തി സംസ്ഥാനത്ത് അധികാരം പിടിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ചിരാഗ് പസ്വാന്റെ എൽജെപി എൻഡിഎ സഖ്യം വിട്ടത് ബിജെപി തിരക്കഥയാണെന്നായിരുന്നു ആരോപണം ഉയർന്നത്.എന്നാൽ നിതീഷിനെ പുറത്ത് നിർത്തുന്ന നിലപാട് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തൽപാർട്ടിയൽശക്തമാണ്. മാത്രമല്ല പാർട്ടിയുടെ ആഭ്യന്തര സർവ്വേകൾ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. പല മണ്ഡലങ്ങളിലും ശക്തമായ മത്സങ്ങളാണ് സർവ്വേ പ്രവചിക്കുന്നത്.

Recommended Video

cmsvideo
BJP turned off dislike button in modi's video

ഈ സാഹചര്യത്തിൽ നീതീഷിനെ ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ നിർണായ ദളിത വോട്ടുകൾ തങ്ങൾക്കെതിരാകുമെന്ന ഭയവും ബിജെപിക്കുണ്ട്.എൻഡിഎ വിട്ട ചിരാഗിനൊപ്പം പോയ ബിജെപി നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതും ചിരാഗിനെതിരായ ബിജെപി നേതാക്കളുടെ ഇപ്പോഴത്തെ കടുത്ത പ്രതികരണങ്ങളും ഇതിന്റെ ഭാഗമാണെന്നാണ് കണക്കാക്കുന്നത്.മാത്രമല്ല മതിയായ സീറ്റുകളിൽ വിജയിക്കാൻ നിതീഷിന് സാധിക്കുമെന്ന നീരീക്ഷണവും ബിജെപിക്കുണ്ട്. അങ്ങനെയെങ്കിൽ എൻഡിഎ ബന്ധം അവസാനിപ്പിച്ച് നിതീഷ് മഹാസഖ്യത്തിന്റെ ഭാഗമാകുമോയെന്ന ആശങ്കയും ബിജെപിക്കുണ്ട്.

മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്മഹാരാഷ്ട്രയിൽ 'രാഷ്ട്രീയ ഭൂകമ്പം'; മുതിർന്ന ബിജെപി നേതാവ് എക്‌നാഥ് ഖഡ്‌സെ രാജിവെച്ചു,ഭരണപക്ഷത്തേക്ക്

30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ; 3,737 കോടി മാറ്റിവെച്ചതായി മന്ത്രി30 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് ; 3,737 കോടി മാറ്റിവെച്ചതായി മന്ത്രി

ഭാഗ്യലക്ഷ്മിയും സംഘവും ലോഡ്ജിലെത്തിയത് അക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെ; കോടതിയിൽ കടുപ്പിച്ച് പോലീസ്ഭാഗ്യലക്ഷ്മിയും സംഘവും ലോഡ്ജിലെത്തിയത് അക്രമിക്കാൻ ലക്ഷ്യമിട്ട് തന്നെ; കോടതിയിൽ കടുപ്പിച്ച് പോലീസ്

ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ഉയരരുതെന്ന മാനസികാവസ്ഥ ഒരുതരം അസുഖമാണ്;ബിനീഷ്ഉന്നതങ്ങളിൽ എത്തുമ്പോൾ കൂടെയുള്ളവർ ഉയരരുതെന്ന മാനസികാവസ്ഥ ഒരുതരം അസുഖമാണ്;ബിനീഷ്

English summary
Rajnath Singh says BJP-JDU alliance a super hit like Sachin-Sehwag opening pair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X