കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന് ഭീകരവാദത്തെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് രാജ്‌നാഥ് സിംഗ്

Google Oneindia Malayalam News

Recommended Video

cmsvideo
ഇമ്രാന്‍ ഖാന് ഭീകരവാദത്തെ കുറിച്ച് പറയാന്‍ എന്ത് യോഗ്യതയാണുള്ളത്

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മറുപടിയുമായി രാജ്‌നാഥ് സിംഗ്. പുല്‍വാമയില്‍ സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍, അപലപിക്കുക പോലും ചെയ്യാത്തയാളാണ് അദ്ദേഹം. തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ ഇമ്രാന്‍ ഖാന് എന്ത് യോഗ്യതയാണുള്ളതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. പാകിസ്താന്‍ യുദ്ധത്തിനും തിരിച്ചടിക്കും തയ്യാറാണെന്ന് പറയുന്നു, എന്നാല്‍ ഇന്ത്യന്‍ സൈന്യം അതിനേക്കാള്‍ സജ്ജമാണ്. ഇന്ത്യ എങ്ങനൊക്കെ തിരിച്ചടിക്കുമെന്ന് പാകിസ്താന് ഊഹിക്കാന്‍ പോലും പറ്റില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

1

പാകിസ്താന് യുദ്ധമാണ് വേണ്ടതെങ്കില്‍ ആ വഴി തന്നെ സ്വീകരിക്കാംം. അതേസമയം കശ്മീരി യുവാക്കളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ സര്‍ക്കാര്‍ നല്‍കും. എല്ലാ സംസ്ഥാനങ്ങള്‍ക്കും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ജീവനക്കാര്‍ക്കും ഈ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാലത്തില്‍ രാഷ്ട്രീയം കളിക്കുകയാണ് പ്രതിപക്ഷമെന്ന് ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. നേരത്തെ ആക്രമണം നടക്കുമ്പോള്‍ മോദി സെല്‍ഫ് പ്രമോഷനിലായിരുന്നെന്നും, ആക്രമണം അറിയാന്‍ വൈകിയെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. മന്ത്രിസഭാ യോഗം ചേര്‍ന്ന നടപടിയും തങ്ങളെ അമ്പരിപ്പിച്ചെന്നും, ഒരിക്കലും പാടില്ലാത്തതായിരുന്നു അതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.

മോദി ഒരു ചിത്രത്തിന് വേണ്ടി ഷൂട്ടിംഗിലായിരുന്നു ആക്രമണം നടക്കുന്ന സമയത്ത്. ആക്രമണം നടന്ന് നാല് മണിക്കൂര്‍ കഴിഞ്ഞാണ് അദ്ദേഹം ഇക്കാര്യം അറിയുന്നത്. സ്വയം പ്രമോഷന്‍ ചെയ്യാന്‍ ബോളിവുഡ് താരങ്ങളെ പോലെ മത്സരിക്കുകയായിരുന്നു അദ്ദേഹം. ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനോ ആണോ പ്രധാനമന്ത്രിയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെ രാജ്‌നാഥ് സിംഗ് തള്ളി. പാകിസ്താനുമായി ഇനി ചര്‍ച്ചയില്ലെന്നും, തീവ്രവാദത്തിനെതിരായ പോരാട്ടമാണ് ഇനിയെന്നും അദ്ദേഹം പഞ്ഞു.

യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!യുവാക്കള്‍ക്കായി 5 പ്രത്യേക പദ്ധതികള്‍.... രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഒരുങ്ങുന്നു!!

കശ്മീരികള്‍ക്കെതിരായ അതിക്രമം തടയണം, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി!!കശ്മീരികള്‍ക്കെതിരായ അതിക്രമം തടയണം, കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സുപ്രീം കോടതി!!

English summary
rajnath singh says imran khan has no right to speak about terror
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X