കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ സ്വരം കടുപ്പിക്കുന്നു,തിരിച്ചടിക്കുമ്പോള്‍ ബുള്ളറ്റുകളുടെ എണ്ണം നോക്കില്ല

Google Oneindia Malayalam News

ജയ്‌സാല്‍മര്‍: ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ല, ആക്രമിച്ചാല്‍ തിരിച്ചടിയ്ക്കുമെന്ന് പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഇന്ത്യ- പാക് അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തിയ ശേഷമായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ മുന്നറിയിപ്പ്.

ബിഎസ്എഫ് സേനാഗങ്ങളെ സന്ദര്‍ശിക്കാന്‍ രാജസ്ഥാനിലെത്തിയപ്പോഴായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം. ഇന്ത്യ- പാക് അതിര്‍ത്തിയിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെയും സൈനിക പോസ്റ്റുകള്‍ക്ക് നേരെയുമുള്ള ആക്രമണം ശക്തിപ്പെടുത്തിയതോടെയാണ് ഇന്ത്യ ശക്തമായി തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

ഇന്ത്യ തിരിച്ചടിക്കും

ഇന്ത്യ തിരിച്ചടിക്കും

ഇന്ത്യ ഒരിക്കും ആദ്യം ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന രാജ് നാഥ് സിംഗ് ആക്രമണങ്ങള്‍ക്ക് ബുള്ളറ്റുകളുടെ എണ്ണം നോക്കാതെ തിരിച്ചടി നല്‍കുമെന്നമാണ് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്.

അതിര്‍ത്തിയിലെ സുരക്ഷ

അതിര്‍ത്തിയിലെ സുരക്ഷ

മുന്നാബോയിലെ ബിഎസ്എഫ് ഔട്ട്‌പോസ്റ്റ് സന്ദര്‍ശിക്കാനെത്തിയ ആഭ്യന്തര മന്ത്രി അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ജവാന്മാര്‍ക്ക് ഉറപ്പുനല്‍കി. മുള്ളുവേലികള്‍ക്ക് സമാന്തരമായി റോഡ്‌നിര്‍മ്മിക്കുന്ന കാര്യവും ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കും

ടെലഫോണ്‍ കണക്ഷനില്ലാത്ത അതിര്‍ത്തി പോസ്റ്റുകളിലെ മൊബൈല്‍ കണക്ഷന്‍ ന മെച്ചപ്പെടുത്തുന്നതിനായി മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. അതിര്‍ത്തിയില്‍ സാറ്റലൈറ്റ് ഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാമ്പുകളുടെ സുരക്ഷയ്ക്ക്

ക്യാമ്പുകളുടെ സുരക്ഷയ്ക്ക്

അതിര്‍ത്തിയിലെ സൈനിക ക്യാമ്പുകളുടെ സുരക്ഷയ്ക്ക് അതിര്‍ത്തിയില്‍ സുരക്ഷാ ഭിത്തി നിര്‍മ്മിക്കും. ഇതിന് പുറമേ ബറ്റാലിയനുകള്‍ക്ക് സമീപത്ത് റിംഗ് ബണ്ടുകള്‍ സ്ഥാപിക്കുമെന്നും രാജ്‌നാഥ് സിംഗ് പറയുന്നു.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണം

ജമ്മു കശ്മീരില്‍ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടതോടെയാണ് പാകിസ്താനെതിരെ ഇന്ത്യ ശക്തമായി ആഞ്ഞടിക്കാന്‍ തുടങ്ങിയത്. പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാറുണ്ടെങ്കിലും പാകിസ്താനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തുന്നത് ഇപ്പോഴാണ്.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പകരം വീട്ടുന്നതിനായിരുന്നു പാക് അധീന കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.

ഇന്ത്യക്കെതിരെയുള്ള പാക് നീക്കം

ഇന്ത്യക്കെതിരെയുള്ള പാക് നീക്കം

സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി ഇന്ത്യ നല്‍കിയ പ്രഹരത്തിന് ഇന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികളിലും ജമ്മു കശ്മീരും പഞ്ചാബും ഉള്‍പ്പെടെ നാല് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
Rajnath singh says India will retaliate, 'Won't count bullets' if attacked. Rajnath says will ensure boarder security with building security walls and improve infrastructures in boarder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X