Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓപ്പറേഷൻ സിന്ദൂർ നിർത്തിയത് ലക്ഷ്യം കൈവരിച്ചപ്പോഴെന്ന് രാജ്നാഥ് സിംഗ്;പഹൽഗാമിൽ ഭീകരർ എങ്ങനെയെത്തിയെന്ന് ഗൊഗോയ്

ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ രാഷ്ട്രീയപരവും സൈനികപരവുമായ ലക്ഷ്യങ്ങൾ പൂർത്തീകരിച്ച ശേഷം മാത്രമാണ് നിർത്തിവച്ചതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് . സൈനിക നടപടി നിർത്തിവയ്ക്കാൻ ബാഹ്യ സമ്മർദ്ദമുണ്ടായെന്ന വാദങ്ങളെ അദ്ദേഹം തള്ളി. ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് രാജ്‌നാഥ് സിംഗിന്റെ പ്രതികരണം.

'ലക്ഷ്യങ്ങൾ പൂർത്തീകരിച്ചതിനാലാണ് ഓപ്പറേഷൻ നിർത്തിയത്. ഇത് നിർത്തിവയ്ക്കാൻ ഞങ്ങൾക്ക് മേൽ സമ്മർദ്ദമുണ്ടായി എന്ന വാദം അടിസ്ഥാനരഹിതമാണ്. സത്യമല്ലാത്ത കാര്യങ്ങൾ താൻ ഒരിക്കലും പറയില്ല.
മെയ് 10-ന് ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇതോടെ പാക്കിസ്ഥാന് പരാജയം സമ്മതിക്കേണ്ടി വന്നു, അവർ വെടിനിർത്തലിന് തയ്യാറായി. ഇന്ത്യ അത് അംഗീകരിച്ചു. പക്ഷേ, ഇത് താൽക്കാലികമായി നിർത്തിവച്ചതാണ്. പാകിസ്താൻ ഭാവിയിൽ സാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ ഉടൻ പുനരാരംഭിക്കും', രാജ്നാഥ് സിംഗ് വ്യക്തമാക്കി.

rajnathsingh2-175

' വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ഡ്രോൺ യൂണിറ്റുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് പാകിസ്താന്റെ എല്ലാ ആക്രമണങ്ങളേയും തടഞ്ഞു. വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ, സൈനിക ക്യാമ്പുകൾ എന്നിവ ലക്ഷ്യമിട്ട് മിസൈലുകൾ, ഡ്രോണുകൾ, ദീർഘദൂര റോക്കറ്റുകൾ ഉൾപ്പെടെയുള്ളവ പാക്കിസ്ഥാൻ പ്രയോഗിച്ചു.എന്നാൽ നമ്മൾ അതിനെ കൃത്യമായി തടുത്തു. ഇന്ത്യയിലെവിടേയും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഒരാളുടെ ജീവൻ പോലും നഷ്ടമായിട്ടല്ല', രാജ്നാഥ് സിംഗ് പറഞ്ഞു.

'പാകിസ്താന്റെ ഭൂമി കൈവശപ്പെടുത്തുക എന്നതായിരുന്നില്ല ഓപ്പറേഷൻ സിന്ദൂറിലൂടെ ലക്ഷ്യമിട്ടത്. പാകിസ്താൻ വർഷങ്ങളായി വളർത്തിക്കൊണ്ടുവരുന്ന ഭീകരവാദ ക്യാമ്പുകൾ തകർക്കുക എന്നതായിരുന്നു ലക്ഷ്യം', സിംഗ് പറഞ്ഞു. പ്രതിപക്ഷത്തേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 'നമ്മുടെ എത്ര വിമാനങ്ങൾ തകർന്നു എന്ന് ചോദിക്കുന്ന പ്രതിപക്ഷ അംഗങ്ങൾ പാകിസ്താന്റെ എത്ര വിമാനങ്ങൾ തകർത്തു എന്ന് ചോദിച്ചില്ല. ഭീകരവാദികളുടെ താവളങ്ങൾ ഇന്ത്യ തകർത്തോയെന്നും നമ്മുടെ സൈനികർക്ക് എന്തെങ്കിലും പരിക്കേറ്റോ എന്നും അവർ ആകുലതപ്പെട്ടില്ല. ഒരു കുട്ടി പരീക്ഷയിൽ നല്ല മാർക്ക് വാങ്ങിയാൽ ആ കുട്ടിയുടെ പേനയും പെൻസിലുമൊക്കെ പൊട്ടിയിരുന്നോ എന്നല്ല ചോദിക്കേണ്ടത്, വിജയമാണ് പ്രധാനം', രാജ്നാഥ് സിംഗ് വിമർശിച്ചു.

ഓപ്പറേഷൻ സിന്ദൂർ നമ്മുടെ ശക്തിയുടെ പ്രതീകമാണ്. ആരെങ്കിലും പൗരന്മാരെ ദ്രോഹിച്ചാൽ ഇന്ത്യ മിണ്ടാതിരിക്കില്ല എന്നതിന്റെ തെളിവാണത്. ഇന്ത്യ എപ്പോഴും സൗഹൃദത്തിന്റെ കരം നീട്ടും, എന്നാൽ ആരെങ്കിലും വഞ്ചിച്ചാൽ എങ്ങനെ തിരിച്ചടിക്കണമെന്ന് അറിയാം', അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പ്രതിരോധ മന്ത്രിയുടെ വാദങ്ങളെ കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ശക്തമായി വിമർശിച്ചു. ഭീകരർ എങ്ങനെയാണ് പഹൽഗാമിൽ എത്തിയതെന്ന കാര്യത്തിൽ പ്രതിരോധമന്ത്രി ഒരു വിവരവും നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ബൈസാരൺ പുൽമേട്ടിൽ ഭീകരർ എങ്ങനെ എത്തിയെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞില്ല. ചോദ്യങ്ങൾ ചോദിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനും പിടികൂടാനും സർക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. നൂറിലധികം ദിവസങ്ങൾ കഴിഞ്ഞിട്ടും ഭീകരവാദികളെക്കുറിച്ച് ഒരു വിവരവും നൽകാത്തതെന്തെന്നും അദ്ദേഹം സഭയിൽ ചോദിച്ചു. താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അവരെ പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു. എന്നാൽ പഹൽഗാം ആക്രമണത്തിൽ അവരെല്ലാം നിസ്സഹായരായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരക്ഷ വിലയിരുത്താൻ സമീപ ദിവസങ്ങളിൽ അമിത്ഷാ അവിടെയുണ്ടായിരുന്നു. ഇതേ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+