കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് ചുട്ട മറുപടി നല്‍കി രാജ്‌നാഥ്; അടി കിട്ടിയ കാര്യം ഇമ്രാന്‍ സമ്മതിച്ചു, ചര്‍ച്ച പിഒകെയില്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്ന പാകിസ്താന് ശക്തമായ താക്കീത് നല്‍കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പാകിസ്താനുമായി ഇനി കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും പാക് അധീന കശ്മീര്‍ സംബന്ധിച്ച് മാത്രമേ ചര്‍ച്ച നടക്കൂ എന്നും അദ്ദേഹം തുറന്നുപറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്താന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വാതിലില്‍ മുട്ടുകയാണെന്നും രാജ്‌നാഥ് സിങ് പരിഹസിച്ചു.

കശ്മീരിന് വേണ്ടി പോരാട്ടം നടത്താന്‍ കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. സൈന്യവും പാക് ജനതയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ എല്ലാവിധത്തിലും നീക്കം നടത്തുമെന്നും ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനുള്ള ചുട്ട മറുപടിയാണ് രാജ്‌നാഥ് സിങ് നല്‍കിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ....

 പാക് അധീന കശ്മീര്‍ മാത്രം

പാക് അധീന കശ്മീര്‍ മാത്രം

പാകിസ്താനുമായി പാക് അധീന കശ്മീര്‍ വിഷയത്തില്‍ മാത്രമേ ഇനി ചര്‍ച്ച നടത്തൂ എന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പഞ്ച്കുലയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്‌നാഥ്. ഇന്ത്യന്‍ സൈന്യം ബാലാക്കോട്ടില്‍ ആക്രമണം നടത്തിയ കാര്യം പാകിസ്താന്‍ പ്രധാനമന്ത്രി സമ്മതിച്ചുവെന്നും രാജ്‌നാഥ് പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ സമ്മതിച്ചത്

ഇമ്രാന്‍ ഖാന്‍ സമ്മതിച്ചത്

ബാലാക്കോട്ടിനേക്കാള്‍ ശക്തമായ ആക്രമണം നടത്താനാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ഇന്ത്യന്‍ സൈന്യം ബാലാക്കോട്ടില്‍ എന്താണ് ചെയ്തതെന്ന് ഈ പ്രസ്താവനയിലൂടെ ഇമ്രാന്‍ ഖാന്‍ സമ്മതിച്ചിരിക്കുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 പുല്‍വാമയും ബാലാക്കോട്ടും

പുല്‍വാമയും ബാലാക്കോട്ടും

കഴിഞ്ഞ ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. 40 സൈനികര്‍ കൊല്ലപ്പെട്ടു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് പാകിസ്താനിലെ ബാലാക്കോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയത്. പുല്‍വാമയ്ക്ക് ശേഷം രണ്ടാഴ്ച തികയവെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചത്.

 ഇനി ചര്‍ച്ച നടക്കണമെങ്കില്‍

ഇനി ചര്‍ച്ച നടക്കണമെങ്കില്‍

കശ്മീരിന്റെ വികസനം ലക്ഷ്യമിട്ടാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത്. എന്നാല്‍ പാകിസ്താന്‍ അന്താരാഷ്ട്ര വേദികളുടെ വാതിലില്‍ മുട്ടുകയാണ്. ഇന്ത്യ തെറ്റ് ചെയ്തുവെന്നാണ് പാകിസ്താന്റെ വാദം. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇനി പാകിസ്താനുമായി ചര്‍ച്ചയുള്ളൂ എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

 പാകിസ്താന്റെ ഇതുവരെയുള്ള നീക്കം

പാകിസ്താന്റെ ഇതുവരെയുള്ള നീക്കം

കശ്മീരിന്റെ അധികാരം റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് പാകിസ്താനെ പ്രകോപിപ്പിച്ചത്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുകയാണ് ഇതലൂടെ ചെയ്തതെന്ന് പാകിസ്താന്‍ പറയുന്നു. പ്രതിഷേധിച്ച പാകിസ്താന്‍, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. ഇന്ത്യന്‍ ഹൈകമ്മീഷണറെ പുറത്താക്കുകയും വ്യാപാര ബന്ധം സസ്‌പെന്റ് ചെയ്യുകയും ചെയ്തു.

സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്സൗദി അരാംകോ കേന്ദ്രത്തില്‍ ആക്രമണം; എണ്ണപ്പാടത്ത് തീ പടര്‍ന്നു, ഹൂത്തി ഡ്രോണ്‍... അരാംകോ പറയുന്നത്

English summary
Rajnath Singh Says Talks With Neighbour to Now Focus on PoK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X