ഇത് ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടുമെന്ന് രാജ്നാഥ് സിങ്: റാവല്‍പിണ്ടി സ്റ്റേഡിയത്തിലും ആക്രമണം
പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ തന്നെ തിരിച്ചടിയുണ്ടാകുമെന്ന് ആവർത്തിച്ച് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തിന്റെ ക്ഷമപരീക്ഷിക്കരുതെന്നും അടിച്ചാല്‍ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഓപ്പറേഷന്‍ സിന്ദൂർ അതീവകൃത്യതയോടെയും ധൈര്യത്തോടെയും നടപ്പിലാക്കിയ സൈനികർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും പറഞ്ഞു.
'ഇന്നലെ സൈന്യം സ്വീകരിച്ച നടപടിക്കും കാണിച്ച ധൈര്യത്തിനും ചങ്കൂറ്റത്തിനും ഞാൻ അവരെ അഭിനന്ദിക്കുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലേയും ഭീകര ക്യാമ്പുകൾ നിർവീര്യമാക്കി. ഇത് നമുക്ക് ഏറെ അഭിമാനകരമായ വിഷയമാണ്. ഇന്ത്യൻ സായുധ സേന, കൃത്യത, ജാഗ്രത, സഹാനുഭൂതി എന്നിവയോടെ ഈ ദൗത്യം നിർവഹിച്ചു. ഇത് ചരിത്രത്തിൽ സുവർണലിപികളിൽ എഴുതപ്പെടും' രാജ്നാഥ് സിങ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂർ നടപ്പിലാക്കിയതിന്റെ കൃത്യത സങ്കൽപ്പിക്കാൻ പോലും കഴിയാത്തതും വളരെ പ്രശംസനീയവുമാണ്. അതിൽ ഒമ്പത് തീവ്രവാദ ക്യാമ്പുകൾ നശിപ്പിക്കപ്പെട്ടു, ധാരാളം തീവ്രവാദികൾ കൊല്ലപ്പെട്ടു. ഒരു നിരപരാധിക്കും ദോഷം വരുത്താതെയും ഏറ്റവും കുറഞ്ഞ നാശനഷ്ടങ്ങളോടെയുമാണ് ഈ ഓപ്പറേഷൻ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന നാഷണൽ ക്വാളിറ്റി കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ വകുപ്പ് മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹം പ്രതിരോധ ഉൽപാദനത്തിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിരോധ പരമാധികാരത്തിന് ഊന്നൽ നൽകി. മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതിരോധ ഉപകരണങ്ങൾ വാങ്ങുകയാണെങ്കിൽ, അതിനർത്ഥം നമ്മൾ അത് ഔട്ട്‌സോഴ്‌സ് ചെയ്യുകയും നമ്മുടെ സുരക്ഷ മറ്റൊരാളുടെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്യുന്നു എന്നാണ്. ദീർഘകാലാടിസ്ഥാനത്തില്‍ അത് ശരിയായ ഒരു രീതിയല്ല.
രാജ്യത്ത് ഇതിനകം തന്നെ പ്രതിരോധ ഉൽപ്പാദനത്തിനുള്ള ഫാക്ടറികൾ നിരവധിയുണ്ട്. സർക്കാർ ഗുണനിലവാരത്തിലും അളവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഇതിനായി ആയുധ ഫാക്ടറികളുടെ കോർപ്പറേറ്റ്വൽക്കരണം പരീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധ വ്യവസായത്തിനായി ശക്തവും ആശ്രയിക്കാവുന്നതുമായ ഒരു ലോകോത്തര ബ്രാൻഡ് ആയി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാവല്‍പിണ്ടിയിലും ആക്രമണം
അതിനിടെ പാകിസ്ഥാനിലെ പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിയമായ റാവല്‍പിണ്ടി സ്റ്റേഡിയത്തിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നു. ആക്രമണത്തില്‍ സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു. വാള്‍ട്ടണ്‍ എയര്‍ ബേസിൽ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ പ്രധാന വേദി കൂടിയാണ് റാവല്‍പിണ്ടി. പെഷവാർ സാൽമി, കറാച്ചി കിംഗ്സ് ടീമുകൾ തമ്മിലുള്ള മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം നടന്നത്.
നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകളും പാക് വാർത്താ മാധ്യമങ്ങളും സ്റ്റേഡിയത്തിനും സമീപ പ്രദേശങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അപകടത്തില്‍ ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ വ്യക്തിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാവല്‍പിണ്ടിക്ക് പുറമെ ലാഹോർ, ഗുജ്റാൻവാല, ബഹവാൽപൂർ, കറാച്ചി, ചക്വാൽ, ചോർ, മിയാൻവാലി തുടങ്ങിയ പാകിസ്ഥാൻ നഗരങ്ങളിലും ഡ്രോണ്‍ ആക്രമണം നടന്നതായും റിപ്പോർട്ടുണ്ട്.
സ്റ്റേഡിയത്തിന് നേരെ ആക്രമണം നടന്ന സാഹചര്യത്തില്‍ പിഎസ്‍എല്‍ മത്സരങ്ങള്‍ റാവല്‍പിണ്ടിയില്‍ നിന്നും മാറ്റാനും സാധ്യതയുണ്ട്. മെയ് 8-ന് റാവൽപിണ്ടിയിൽ നടക്കേണ്ട മത്സരം റദ്ദാക്കുകയും ബാക്കിയുള്ള എല്ലാ പിഎസ്എൽ മത്സരങ്ങളും കറാച്ചിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കളിക്കാർ, ഉദ്യോഗസ്ഥർ, കാണികൾ എന്നിവരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. ഇന്ത്യ ശക്തമായി തിരിച്ചടിച്ച് തുടങ്ങിയതോടെ തന്നെ പി എസ് എല്ലിലെ പല വിദേശ രാജ്യങ്ങളും പാകിസ്ഥാന്‍ വിട്ടിരുന്നു.
ഇന്ത്യയുടെ "ഓപ്പറേഷൻ സിന്ദൂർ" മിസൈൽ ആക്രമണങ്ങൾക്കിടയിലും പി എസ് എൽ തുടരുമെന്ന് പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശക്തമായ ഡ്രോൺ ആക്രമണം കാരണം അടിയന്തര യോഗം വിളിച്ച് വേദി മാറ്റാന്‍ തീരുമാനിച്ചു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications