സന്ദീപ് മിശ്രയെ കാണാനെത്തി; സന്തോഷം പങ്കുവെച്ച് രാജ്നാഥ് സിംഗ്
ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട ബിഎസ്എഫ് അസ്സിസ്റ്റന്റ് കമാന്ററായ സന്ദീപ് മിശ്രയ്ക്കൊപ്പം ഭക്ഷണം
ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള ബിഎസ്എഫ് അക്കാദമി സന്ദര്‍ശിച്ചു. അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ബിഎസ്എഫ് അസ്സിസ്റ്റന്റ് കമാന്റര്‍മാരുടെ പരേഡില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഭോപ്പാലിലെത്തിയത്. സീനിയര്‍ ഓഫീസറില്‍ നിന്ന് സന്ദീപ് മിശ്രയെ കുറിച്ച് അറിഞ്ഞ രാജ് നാഥ് സിംഗ് തന്റെ ഔദ്യോഗിക കടമകളെല്ലാം മാറ്റി വച്ച് കാഴ്ച്ച വൈകല്യമുള്ള സന്ദീപ് മിശ്രയെ കാണാനെത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ബിഎസ്എഫ് തെക്കന്‍പൂരിലെ അസ്സിസ്റ്റന്റ് കമാന്ററായ സന്ദീപ് മിശ്രയ്ക്ക് 2000 ല്‍ ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. സന്ദീപ് മിശ്രയെ സന്ദര്‍ശിച്ചതില്‍ സന്തോഷം അറിയിത്ത രാജ്നാഥ് സിംഗ് അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയും ട്വീറ്റില്‍ പങ്കുവെച്ചു.
It is their love for the country which binds Sandip and Indrakshi together. It was a delight to have Lunch at their house in Tekanpur. pic.twitter.com/YAgxidKcqo
— Rajnath Singh (@rajnathsingh) March 25, 2017
ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട ബിഎസ്എഫ് അസ്സിസ്റ്റന്റ് കമാന്ററായ സന്ദീപ് മിശ്രയ്ക്കൊപ്പം അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചുവെന്നും അവരുടെ സാന്നിധ്യം സന്തോഷം നല്‍കിയെന്നും, രാജ്യത്തോടുള്ള സ്നേഹമാണ് അവരെ ചേര്‍ത്തു നിര്‍ത്തുന്നത് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. ഒരു മണിക്കൂറോളം അവരുടെ വീട്ടില്‍ ചെലവഴിച്ച അദ്ദേഹം കാഴ്ച്ച നഷ്ടമായിട്ടും ബിഎസ്എഫ് ജവാനെ വിവാഹം കഴിക്കാന്‍ തയ്യാറായ ഇന്ദ്രാക്ഷിയാണ് സന്ദീപിന്റെ ശക്തിയെന്നും അഭിപ്രായപ്പെട്ടു.
2004 ല്‍ രാജ്യത്തിന് നല്കിയ സേവനത്തിന് ധീരതയ്ക്കുള്ള പോലീസ് മെഡല്‍ സന്ദീപിന് സമ്മാനിച്ചിരുന്നു. യുപിയിലെ സിദ്ധാര്‍ഥ നഗരയിലുള്ള വക്കീലിന്റെ മകളായ ഇന്ദ്രാക്ഷി മാട്രിമോണിയലില്‍ പരസ്യം കണ്ട് സന്ദീപിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications