കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദീപ് മിശ്രയെ കാണാനെത്തി; സന്തോഷം പങ്കുവെച്ച് രാജ്‌നാഥ് സിംഗ്

ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട ബിഎസ്എഫ് അസ്സിസ്റ്റന്റ് കമാന്ററായ സന്ദീപ് മിശ്രയ്‌ക്കൊപ്പം ഭക്ഷണം

Google Oneindia Malayalam News

ഭോപ്പാല്‍: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് മധ്യപ്രദേശിലെ ഗ്വാളിയാറിലുള്ള ബിഎസ്എഫ് അക്കാദമി സന്ദര്‍ശിച്ചു. അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ ബിഎസ്എഫ് അസ്സിസ്റ്റന്റ് കമാന്റര്‍മാരുടെ പരേഡില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഭോപ്പാലിലെത്തിയത്. സീനിയര്‍ ഓഫീസറില്‍ നിന്ന് സന്ദീപ് മിശ്രയെ കുറിച്ച് അറിഞ്ഞ രാജ് നാഥ് സിംഗ് തന്റെ ഔദ്യോഗിക കടമകളെല്ലാം മാറ്റി വച്ച് കാഴ്ച്ച വൈകല്യമുള്ള സന്ദീപ് മിശ്രയെ കാണാനെത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം.

16-1489645990-01

ബിഎസ്എഫ് തെക്കന്‍പൂരിലെ അസ്സിസ്റ്റന്റ് കമാന്ററായ സന്ദീപ് മിശ്രയ്ക്ക് 2000 ല്‍ ആസാമിലെ ടിന്‍സുകിയ ജില്ലയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെടുകയായിരുന്നു. സന്ദീപ് മിശ്രയെ സന്ദര്‍ശിച്ചതില്‍ സന്തോഷം അറിയിത്ത രാജ്നാഥ് സിംഗ് അദ്ദേഹത്തിനൊപ്പമുള്ള ഫോട്ടോയും ട്വീറ്റില്‍ പങ്കുവെച്ചു.

ആക്രമണത്തില്‍ കാഴ്ച്ച നഷ്ടപ്പെട്ട ബിഎസ്എഫ് അസ്സിസ്റ്റന്റ് കമാന്ററായ സന്ദീപ് മിശ്രയ്ക്കൊപ്പം അവരുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ സാധിച്ചുവെന്നും അവരുടെ സാന്നിധ്യം സന്തോഷം നല്‍കിയെന്നും, രാജ്യത്തോടുള്ള സ്നേഹമാണ് അവരെ ചേര്‍ത്തു നിര്‍ത്തുന്നത് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടു. ഒരു മണിക്കൂറോളം അവരുടെ വീട്ടില്‍ ചെലവഴിച്ച അദ്ദേഹം കാഴ്ച്ച നഷ്ടമായിട്ടും ബിഎസ്എഫ് ജവാനെ വിവാഹം കഴിക്കാന്‍ തയ്യാറായ ഇന്ദ്രാക്ഷിയാണ് സന്ദീപിന്റെ ശക്തിയെന്നും അഭിപ്രായപ്പെട്ടു.

2004 ല്‍ രാജ്യത്തിന് നല്‍കിയ സേവനത്തിന് ധീരതയ്ക്കുള്ള പോലീസ് മെഡല്‍ സന്ദീപിന് സമ്മാനിച്ചിരുന്നു. യുപിയിലെ സിദ്ധാര്‍ഥ നഗരയിലുള്ള വക്കീലിന്റെ മകളായ ഇന്ദ്രാക്ഷി മാട്രിമോണിയലില്‍ പരസ്യം കണ്ട് സന്ദീപിനെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

English summary
Mishra, an assistant commandant of the Border Security Force Academy at Tekanpur, had lost his eyesight in a clash with the United Liberation Front of Asom militants in Assam's Tinsukia district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X