കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം, രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ രാജ്നാഥ് സിംഗ്

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക പരിഷ്‌ക്കരണ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത് പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിന് നടുവിലാണ്. രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധം രാജ്യത്തിന് മുന്നില്‍ പാര്‍ലമെന്റിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമേല്‍പ്പിച്ചു എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. കേന്ദ്രം പാസ്സാക്കിയ കാര്‍ഷിക ബില്ലുകള്‍ ചരിത്രത്തിലെ നാഴികക്കല്ലുകളാണ് എന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്

പ്രതിപക്ഷത്തിന്റെ പ്രതികരണം സങ്കടകരവും ദൗര്‍ഭാഗ്യകരവും നാണക്കേടും ആയിരുന്നുവെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ലോകസഭയുടേയും രാജ്യസഭയുടേയും ചരിത്രത്തില്‍ ഇത്തരമൊരു സംഭവം നടന്നതായി തന്റെ അറിവിലില്ല. ഇത് രാജ്യസഭയില്‍ സംഭവിക്കുന്നു എന്നത് ചെറിയ കാര്യമല്ല. അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുകയാണ്. ഇന്ന് നടന്നത് സഭയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.

rs

പാര്‍ലമെന്റിന്റെ സുഗമമായ നടത്തിപ്പ് ഭരണപക്ഷത്തിന്റെ മാത്രമല്ല, പ്രതിപക്ഷത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ജനാധിപത്യം എന്നതിന്റെ അര്‍ത്ഥം ഇതല്ല. കര്‍ഷകരേയും കാര്‍ഷിക രംഗത്തേയും സംബന്ധിച്ച് ഈ രണ്ട് ബില്ലുകളും ചരിത്രപരമാണ്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കും. എന്നാല്‍ കര്‍ഷകരെ തെററിദ്ധരിപ്പിച്ചിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എവിടെ വേണമെങ്കിലും വില്‍ക്കാനുളള അവസരമാണ് ലഭിക്കുന്നത്.

ഡൊണാൾഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്! റിസിൻ മരുന്നില്ലാത്ത കൊടും വിഷം! മരണം ഉറപ്പ്!ഡൊണാൾഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്! റിസിൻ മരുന്നില്ലാത്ത കൊടും വിഷം! മരണം ഉറപ്പ്!

സ്വയം പര്യാപ്തമായ കാര്‍ഷിക രംഗത്തിനുളള അടിത്തറ പാകുകയാണ് ഈ രണ്ട് ബില്ലുകളും ചെയ്തത് എന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യസഭാ ഉപാധ്യക്ഷന് എന്താണ് സംഭവിച്ചത് എന്ന് രാജ്യം മുഴുവന്‍ കണ്ടിരിക്കുകയാണ്. രാജ്യസഭയിലോ ലോക്‌സഭയിലോ സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണിവ. മുതിര്‍ന്ന സഭയെന്നാണ് രാജ്യസഭയെ വിളിക്കുന്നത്. താനും ഒരു കര്‍ഷകനാണ്. കര്‍ഷകര്‍ക്ക് ദ്രോഹം വരുന്ന എന്തെങ്കിലും സര്‍ക്കാര്‍ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കാര്‍ഷിക ബില്ലുകള്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു.

'കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌,' ആഞ്ഞടിച്ച് സിപിഎം!'കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌,' ആഞ്ഞടിച്ച് സിപിഎം!

 'സമരം ചെയ്യാൻ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങൾ', പ്രതിപക്ഷത്തിനെതിരെ സ്വരാജ് 'സമരം ചെയ്യാൻ ചുവന്ന മഷിക്കുപ്പിയുമായി പോകുന്ന കോമാളിക്കൂട്ടങ്ങൾ', പ്രതിപക്ഷത്തിനെതിരെ സ്വരാജ്

English summary
Rajnath Singh slams opposition protest against farm bill in Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X