പാകിസ്ഥാന് ധനസഹായം നല്കിയ തീരുമാനം പുനഃപരിശോധിക്കണം; ഐഎംഎഫിനോട് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പാകിസ്ഥാന് സാമ്പത്തിക സഹായം നല്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധിയോട് (ഐ എം എഫ് ) പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ പൗരന്മാര്ക്കെതിരെ സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത ആക്രമണങ്ങള്‍ നടത്താന്‍ തീവ്രവാദികള്‍ക്ക് അവരുടെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് തുല്യമാണ് ഇത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കടക്കെണിയിലായ പാകിസ്ഥാന് രക്ഷാപദ്ധതി പ്രകാരം 2.1 ബില്യണ്‍ ഡോളര്‍ നല്കിയ നടപടി പുനഃപരിശോധിക്കണം എന്നാണ് രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന് സിന്ദൂരിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും പാകിസ്ഥാന് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയപ്പോഴാണ് ഐ എം എഫ് ധനസഹായം പ്രഖ്യാപിച്ചത്.

ആ സമയം വടക്കേ ഇന്ത്യയിലെ സിവിലിയന്‍, സൈനിക മേഖലകളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തുന്ന തിരക്കിലായിരുന്നു പാകിസ്ഥാന്. 'പാകിസ്ഥാന് ഐ എം എഫ് നല്കുന്ന സഹായം ഭീകരതയ്ക്ക് പരോക്ഷമായി ധനസഹായം നല്‍കുന്നത് പോലെയാണ്,' രാജ്നാഥ് സിംഗ് പറഞ്ഞു. ഗുജറാത്തിലെ ഭുജ് ഐ എ എഫ് സ്റ്റേഷനില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'|ഈ സൈനിക താവളവും പാക്കിസ്ഥാന് മിസൈലുകളും ഡ്രോണുകളും ലക്ഷ്യമിട്ടിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ ശക്തമായ വ്യോമ പ്രതിരോധ ശൃംഖല തടഞ്ഞു. പാകിസ്ഥാനുള്ള ഏതൊരു സാമ്പത്തിക സഹായവും യഥാര്‍ത്ഥത്തില്‍ ഭീകര ഫണ്ടിംഗാണ്. ഐഎംഎഫ് അതിന്റെ തീരുമാനം പുനഃപരിശോധിക്കണം,' രാജ്നാഥ് സിംഗ് പറഞ്ഞു. ജാഗ്വാര്‍ ഡീപ്-പെനട്രേഷന്‍ സ്ട്രൈക്ക് ഫൈറ്റര്‍ ജെറ്റിനും എസ്-125 പെച്ചോറ സര്‍ഫസ്-ടു-എയര്‍ മിസൈല്‍ സിസ്റ്റത്തിനും മുന്നില്‍ നിന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
നിരവധി ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ ആരംഭിച്ച പ്രധാന വ്യോമതാവളങ്ങളിലൊന്നാണ് ഭുജ് ഐഎഎഫ് സ്റ്റേഷന്. അതേസമയം ഓപ്പറേഷന് സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയുടെ കൃത്യതയെയും വേഗതയെയും രാജ്നാഥ് സിംഗ് പ്രശംസിച്ചു. ഈ ഓപ്പറേഷന് ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചതായും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ഉടനടി തകര്‍ത്തതായും അദ്ദേഹം പ്രഖ്യാപിച്ചു.
വെറും 23 മിനിറ്റിനുള്ളില്‍ ദൗത്യം പൂര്‍ത്തിയാക്കിയ വ്യോമസേനയെ മന്ത്രി പ്രശംസിച്ചു. 'ഓപ്പറേഷന് സിന്ദൂരില്‍ നിങ്ങള്‍ ചെയ്തതെല്ലാം ഇന്ത്യയിലായാലും വിദേശത്തായാലും എല്ലാ ഇന്ത്യക്കാരെയും അഭിമാനിപ്പിച്ചു. പാകിസ്ഥാനില്‍ വളര്‍ത്തിയ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാന്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വെറും 23 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന് ആഗോള ശ്രദ്ധ പിടിച്ചുപറ്റിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നമ്മുടെ വ്യോമസേന ചെയ്തതില്‍ ലോകം മുഴുവന്‍ അത്ഭുതപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തുക മാത്രമല്ല ചെയ്തത്. നിങ്ങള്‍ വ്യക്തമായ സന്ദേശം തന്നെ ലോകത്തിന് നല്കി. ഇന്ത്യ ഇനിയും തീവ്രവാദത്തെ സഹിക്കില്ല, കൃത്യതയോടെയും ശക്തിയോടെയും തിരിച്ചടിക്കും,' അദ്ദേഹം പറഞ്ഞു.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ








Click it and Unblock the Notifications