കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥില്‍ പിന്നോട്ടില്ല, സൈനിക തലവന്മാരെ ഇന്ന് പ്രതിരോധമന്ത്രി കാണും, ചര്‍ച്ച ഇക്കാര്യത്തില്‍

Google Oneindia Malayalam News

ദില്ലി: അഗ്നിപഥ് സ്‌കീമിനെതിരെ രാജ്യത്താകെ വന്‍ പ്രതിഷേധം നടക്കുകയാണ്. എന്നാല്‍ കേന്ദ്രം നടപടികളുമായി മുന്നോട്ട് പോവുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് നിര്‍ണായ യോഗം ചേരുന്നുണ്ട്. മൂന്ന് സേനകളുടെയും മേധാവിമാര്‍ ഇന്ന് കൂടിക്കാഴ്ച്ചയ്ക്കായി പ്രതിരോധ മന്ത്രിയുടെ വീട്ടിലെത്തും. പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന കാര്യമാണ് സേനാ തലവന്മാരുമായി ചര്‍ച്ച ചെയ്യും. ഇതിനൊപ്പം പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള വഴികളും ഇവര്‍ ചര്‍ച്ച ചെയ്ത് കണ്ടെത്തും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്‌നാഥ് സിംഗ് വിളിക്കുന്ന രണ്ടാമത്തെ യോഗമാണിത്. കേന്ദ്ര ആംഡ് പോലീസ് ഫോഴ്‌സിലും, അസം റൈഫിള്‍സിലുമായി അഗ്നിവീറുകള്‍ക്ക് പത്ത് ശതമാനം സംവരണം ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

1

അഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; ബീഹാറില്‍ പ്രതിഷേധം ആളിക്കത്തുന്നു, പൊലീസ് ജീപ്പ് കത്തിച്ചുഅഗ്നിപഥ് പദ്ധതിയുമായി കേന്ദ്രം മുന്നോട്ട്; ബീഹാറില്‍ പ്രതിഷേധം ആളിക്കത്തുന്നു, പൊലീസ് ജീപ്പ് കത്തിച്ചു

ആദ്യത്തെ അഗ്നിവീര്‍ ബാച്ചുകള്‍ക്ക് മൂന്ന് വര്‍ഷത്തെ ഇളവ് വയസ്സിന്റെ കാര്യത്തില്‍ നല്‍കാനും ആഭ്യന്തര കാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇത് സിഎപിഎഫിലും അസം റൈഫിള്‍സിലും ബാധകമായിരിക്കും. അതേസമയം സൈന്യത്തിലെ സേവനത്തിന് ശേഷം കേന്ദ്ര മന്ത്രിമാരും സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ വകുപ്പുകളും കോര്‍പ്പറേഷനുകളും സൈനികര്‍ക്ക് തൊഴില്‍ മുന്‍ഗണന നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. വരും ദിനങ്ങളില്‍ പലയിടത്ത് നിന്നും ഇക്കാര്യത്തില്‍ അറിയിപ്പ് വരുമെന്നും പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധത്തില്‍ ഈ പദ്ധതി നടപ്പാക്കാനാവുമോ എന്ന് വിരണ്ട് നില്‍ക്കുകയാണ്.

അതേസമയം അഗ്നിപഥ് പദ്ധതി വ്യോമസേനയില്‍ നടപ്പാക്കാനുള്ള നീക്കവും തുടങ്ങി. ഇതിനെ കുറിച്ചുള്ള വിവരങ്ങള്‍ അടക്കം വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. യോഗ്യത, വയസ്സ്, മെഡിക്കല്‍ സ്റ്റാന്റേഡ്‌സ്, എംപ്ലോയെബിളിറ്റി, യൂണിഫോം, പരിശീലനം അടക്കം കാര്യങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. ഇതിനിടെ കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡിയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. സൈന്യത്തിലെ സേവനത്തിലൂടെ ഡ്രൈവര്‍, ബാര്‍ബര്‍, ഇലക്ട്രീഷ്യന്‍സ്, അടക്കം ജോലികളില്‍അടക്കം പരിശീലനം നേടിയിട്ടുണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ പരിശീലനം കഴിഞ്ഞാല്‍ അവര്‍ക്ക് ഈ കഴിവുകള്‍ ഉപയോഗിച്ച് നല്ല ജോലികള്‍ കണ്ടെത്താമെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.

സമാധാനപരമായി പ്രതിഷേധം നടത്തുക, പക്ഷേ ഇത് അവസാനിപ്പിക്കരുതെന്ന് പ്രിയങ്ക ഗാന്ധി ഉദ്യോഗാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഈ പദ്ധതി രാജ്യത്തെ യുവാക്കളെ തന്നെ ഇല്ലാതാക്കും. സൈന്യത്തെ തന്നെ ഇല്ലാതാക്കും. ഈ സര്‍ക്കാരിന്റെ ഗൂഢലക്ഷ്യം എല്ലാവരും മനസ്സിലാക്കി. അവരെ താഴെയിറക്കുകയാണ് വേണ്ടത്. ഈ രാജ്യത്തോട് സത്യസന്ധമായി നില്‍ക്കുന്നവരെയാണ് ആവശ്യം. രാജ്യത്തിന്റെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നവരായിരിക്കണം ആ സര്‍ക്കാര്‍. എല്ലാവരും സമാധാനപരമായി പ്രതിഷേധിക്കുക. എന്നാല്‍ ഒരിക്കലും പ്രതിഷേധം അവസാനിപ്പിക്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

തെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യതെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യ

English summary
rajnath singh to meet tri service chiefs today, centre trying to pacify agitators
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X