രാജ്‌നാഥ് സിംഗ് അടുത്തയാഴ്ച അമേരിക്കയിലും റഷ്യയിലും പര്യടനം നടത്തും
ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അടുത്തയാഴ്ച റഷ്യയിലും അമേരിക്കയിലും സന്ദര്‍ശനം നടത്തും. ഇന്ത്യക്ക് നേരെ പാകിസ്താന്‍ ഉയര്‍ത്തുന്ന തീവ്രവാദ ഭീഷണിയും ഐസിസ് തീവ്രവാദികളുടെ ഏഷ്യന്‍ മേഖലയിലെ പ്രവര്‍ത്തനങ്ങളുമാവും ഇരു രാജ്യങ്ങളുമായി രാജ്‌നാഥ് സിംഗ് ചര്‍ച്ച ചെയ്യുക. സെപ്തംബര്‍ 18ന് യാത്ര തിരിക്കുന്ന സിംഗ് ആദ്യ അഞ്ച് ദിവസം റഷ്യയിലാണ് പര്യടനം നടത്തുക.
സെപ്തംബര്‍ 26ന് അമേരിക്കയിലെത്തുന്ന രാജ്‌നാഥ് സിംഗ് ഏഴ് ദിവസം അവിടെയുണ്ടാകും. അമേരിക്കയും ആഭ്യന്തര സുരക്ഷ സെക്രട്ടറി ജെ ചാള്‍സ് ജോണ്‍സണുമായി സിംഗ് കൂടിക്കാഴ്ച നടത്തും. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും ഐസിസ് ഇന്ത്യയിലും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും നടത്തുന്ന പ്രവര്‍ത്തനങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും.

സിറിയില്‍ ഐസിസിനെതിരെ പോരാടുന്ന സഖ്യസേനയെ നയിക്കുന്നത് അമേരിക്കയും റഷ്യയും ചേര്‍ന്നാണ്. റഷ്യന്‍ ആഭ്യന്തര മന്ത്രി വ്‌ലാഡിമിര്‍ കൊലോകോള്‍ട്‌സെയുമായി, ഭീകരവിരുദ്ധ സഹകരണം സംബന്ധിച്ച കാര്യത്തില്‍ രാജ്‌നാഥ് സിംഗ് ചര്‍ച്ച നടത്തും. ഇത് കൂടാതെ കുറ്റവാളികളെ പരസ്പരം കൈമാറുന്നത് സംബന്ധിച്ച കാര്യവും വിസ നടപടികള്‍ ഉദാരമാക്കുന്നതും കൂടിക്കാഴ്ചയിലെ അജണ്ടയിലുണ്ടാവും.












Click it and Unblock the Notifications