കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും കൃഷ്ണനേയും അർജുനനേയും പോലെ; പ്രശംസിച്ച് രജനികാന്ത്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായേയും കൃഷ്ണനോടും അർജുനനോടും ഉപമിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുളള കേന്ദ്രത്തിന്റെ തീരുമാനത്തെ രജനികാന്ത് അഭിനന്ദിക്കുകയും ചെയ്തു.

സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍സോണിയയെ നിര്‍ദ്ദേശിച്ചത് ചിദംബരം;എതിര്‍ത്ത് ആന്‍റണി, പ്രവര്‍ത്തക സമിതിക്കിടെ നാടകീയ സംഭവങ്ങള്‍

ചെന്നൈയിൽ നടന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ലിസണിംഗ്, ലേണിംഗ് ആന്റ് ലീഡിംഗ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രജനികാന്തിന്റെ പ്രസ്താവന. നരേന്ദ്രമോദിയും പ്രധാനമന്ത്രിയും കൃഷ്ണനും അർജുനനും പോലെയാണ്. പക്ഷെ ആരാണ് കൃഷ്ണൻ, ആരാണ് അർജുനൻ എന്ന് നമുക്ക് അറിയില്ലെന്ന് രജനികാന്ത് പറഞ്ഞു.

main

2021ൽ തമിഴ്നാട്ടിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി തന്റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ഗവർണർ ബൻവരിലാൽ പുരോഹിത്, മുഖ്യമന്ത്രി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം എന്നിവർ ചങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞയാഴ്ചയാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ലഡാക്ക്, ജമ്മു കശ്മീർ എന്നി കേന്ദ്രഭരണ പ്രദേശമായി കശ്മീരിനെ വിഭജിച്ചത്. തെലങ്കാന രാഷ്ട്ര സമിതി, ബിജു ജനതാ ദൾ, അണ്ണാ ഡിഎംകെ തുടങ്ങിയ പ്രാദേശിക പാർട്ടികളുടെ പിന്തുണ കേന്ദ്രസർക്കാരിന് ലഭിച്ചിരുന്നു. ഡിഎംകെ, കമൽഹാസന്റെ മക്കൾ നീതി മയ്യം എന്നീ പാർട്ടികൾ കേന്ദ്രത്തിനെ ശക്തമായി വിമർശിച്ചിരുന്നു.

English summary
Rajnikanth congratulated Modi and Amit Sha for article 370 move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X