കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലേക്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി രജനീകാന്ത്... തമിഴ്നാട്ടില്‍ പോര് കനക്കും!!

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചെങ്കിലും രജനീകാന്തിന്‍റ പാര്‍ട്ടി രൂപീകരണം പൂര്‍ത്തിയാക്കിയിട്ടില്ല. രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോള്‍ തന്നെ രജനീകാന്ത് താമര തണ്ടില്‍ തൂങ്ങും എന്ന് പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. തന്‍റെ ആത്മീയ കാഴ്ചപ്പാടുകളും ഹിന്ദു ക്ഷേത്രങ്ങളിലൂടെയുള്ള തീര്‍ത്ഥാടന യാത്രകളും ചേര്‍ത്ത് താന്‍ ഹൈദവ ആശയങ്ങള്‍ മുറുകെ പിടിക്കുന്ന ആളാണെന്ന് സ്ഥാപിക്കാന്‍ തന്നെയാണ് രജനീകാന്ത് ശ്രമിച്ചത്. അതുകൊണ്ട് തന്നെ രജീകാന്ത് ബിജെപിയോട് അടുക്കുമെന്ന വാര്‍ത്തകള്‍ക്ക് ശക്തിപകര്‍ന്നു. ഇപ്പോള്‍ ബിജെപിയിലേക്കുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.

rajanikanth

തനിക്ക് പുറകില്‍ ബിജെപിയാണെന്നാണ് പലരും പറയുന്നത്. എന്നാല്‍ തനിക്ക് പിന്നില്‍ ജനങ്ങളും ദൈവവും മാത്രമേയുള്ളൂ രജനീകാന്ത് പറഞ്ഞു. ഹിമാലയന്‍ പര്യടനം കഴിഞ്ഞ് മടങ്ങി വന്നതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതേസമയം തന്‍റേത് ആത്മീയ രാഷ്ട്രീയം തന്നെയാണെന്നും രജനി തറപ്പിച്ചു പറഞ്ഞു.

rajani

പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലേക്കും മത്സരിക്കുമെന്നും കഴിഞ്ഞ ഡിസംബറില്‍ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനം നടത്തിയിട്ടില്ലേങ്കിലും പാര്‍ട്ടിയില്‍ അംഗത്വമെടുക്കാനുള്ള വെബ്സൈറ്റ് രജനി തുറന്നിട്ടുണ്ട്. ഒന്നിലും നിലപാട് വ്യക്തമാക്കാത്ത ആളാണെന്ന രജനിയെ വിമര്‍ശിച്ച് കൊണ്ടുള്ള കമലിന്‍റെ വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാ കാര്യത്തിലും നിലപാട് വ്യക്തമാക്കിയ ആളാണ് താന്‍ എന്നായിരുന്നു രജനീകാന്തിന്‍റെ മറുപടി.

rajani kamal

സ്വന്തമായി രാഷ്ട്രീയ നിലപാട് പോലും വ്യക്തമാക്കാത്ത രജനീകാന്തിന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നായിരുന്നു കമലിന്‍റെ വിമര്‍ശനം. അദ്ദേഹത്തിന്‍റെ ഒരുനിലപാടുകളോടും തനിക്ക് യോജിപ്പില്ലെന്ന് കമല്‍ പറഞ്ഞിരുന്നു.

English summary
Rajnikanth denies BJP backing, says only God and people are behind him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X