• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജസ്ഥാനിൽ അവസാന നിമിഷം അശോക് ഗെഹ്ലോട്ടിന്റെ പൂഴിക്കടകൻ; വിമതരെ മടക്കിയെത്തിക്കും!!

ജയ്പൂര്‍; രാജസ്ഥാനിൽ നിയമസഭ സമ്മേളനം നടക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. സച്ചിൻ പൈലറ്റും അദ്ദേഹത്തിന്റെ ഒപ്പമുള്ള വിമത എംഎൽഎമാരും ഹരിയാനയിലെ റിസോർട്ടിൽ തന്നെയാണ് തുടരുന്നത്. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ വിമതർ തയ്യാറായിട്ടില്ല. അതേസമയം വിപ്പ് നൽകുകയാണെങ്കിൽ പങ്കെടുക്കുമെന്ന് ചില നേതാക്കൾ പ്രതികരിച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം സംസ്ഥാനത്തെ പ്രതിസന്ധികൾ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നടത്തുന്നത്. വിശാദംശങ്ങളിലേക്ക്

വിമതരുടെ നിലപാട്

വിമതരുടെ നിലപാട്

രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനൊപ്പം 19 എംഎൽഎമാർ കോൺഗ്രസ് ക്യാമ്പ് വിട്ടതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധികൾ ഉടലെടുത്തത്. ബിജെപിയാണ് സച്ചിനെ മുന്നിൽ നിർത്തി സർക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് കോൺഗ്രസ് ആരോപണം. എന്നാൽ ബിജെപിയിലേക്ക് ഇല്ലെന്നാണ് സച്ചിൻ ഉൾപ്പെടെയുള്ള വിമതർ ആവർക്കിക്കുന്നത്.

സംസ്ഥാനത്തേക്ക് മടങ്ങാൻ

സംസ്ഥാനത്തേക്ക് മടങ്ങാൻ

അങ്ങനെയെങ്കിൽ ഹരിയാനയിലെ റിസോർട്ടിലെ വാസം അവസാനിപ്പിച്ച് സംസ്ഥാനത്തേക്ക് മടങ്ങണെന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്. ഹരിയാനയിലെ ബിജെപി സർക്കാരിന്റെ ആദിഥേയത്വം അവസാനിപ്പിച്ച് മടങ്ങിയാൽ വിമതരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ രൺദീപ് സുർജേവാല ഇന്ന് പ്രതികരിച്ചു.

1000 പോലീസുകാർ

1000 പോലീസുകാർ

നിഷ്കളങ്കരായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നു, കൂട്ടബലാത്സംഗങ്ങൾ അരങ്ങേറുന്നു, ഗുരുഗ്രാമിൽ ആളുകൾ കൊടിയ പീഡനത്തിന് വിധേയരാകുന്നു, ഇവരെയൊന്നും സംരക്ഷിക്കാൻ ഹരിയാനയിൽ പോലീസ് ഇല്ല. എന്നാൽ എംഎൽഎമാർ തുടരുന്ന റിസോർട്ടിൽ അവരുടെ സംരക്ഷണത്തിനായി 1000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നതെന്ന് സുർജേവാല കുറ്റപ്പെടുത്തി.

തന്ത്രവുമായി ഗെഹ്ലോട്ട്

തന്ത്രവുമായി ഗെഹ്ലോട്ട്

രൺദീപ് സുർജേവാല, സംസ്ഥാന കോൺഗ്രസിന്റെ ചുമതലയുള്ള അവിനാഷ് പാണ്ഡേ, മുതിർന്ന നേതാവ് അജയ് മാക്കൻ എന്നിവരെയാണ്

രാജസ്ഥാനിലെ സാഹചര്യം നിരീക്ഷിക്കാൻ ഹൈക്കമാന്റ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അതേസമയം വിമതരെ എന്ത് വിലകൊടുത്തും മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സംസ്ഥാനത്ത് നടത്തുന്നത്.

സച്ചിനെതിരെ

സച്ചിനെതിരെ

രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടായത് മുതൽ തന്നെ സച്ചിനെതിരെയായിരുന്നു ഗെഹ്ലോട്ട് ആക്രമണം ശക്തമാക്കിയത്. സച്ചിന്റെ അധികാര കൊതിയാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും വരുത്തി തീർക്കാൻ ഗെഹ്ലോട്ട് ശ്രമിച്ചിരുന്നു. സച്ചിനെ അകറ്റി മറ്റ് വിമതരെ അടുപ്പിക്കാനാണ് ഗെഹ്ലോട്ടിന്റെ ശ്രമം. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പുതിയ കോളേജുകൾ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തുന്നത്.

വൻ പ്രഖ്യാപനം

വൻ പ്രഖ്യാപനം

കഴിഞ്ഞ ബജറ്റിൽ ഗെഹ്ലോട്ട് സർക്കാർ ഏഴ് കോളേജുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ചില നേതാക്കളെ ചൊടിപ്പിച്ചു. തങ്ങളുടെ മണ്ഡലങ്ങൾക്ക് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു നേതാക്കൾ ആരോപിച്ചത്. ഇതോടെയാണ് നേതൃ മാറ്റം എന്ന ആവശ്യം ഉയർത്തി മുഖ്യമന്ത്രിക്കെതിരെ എംഎൽഎമാർ രംഗത്തെത്തിയത്. ഇത് പരിഹരിക്കുക കൂടിയാണ് പുതിയ തിരുമാനത്തിന് പിന്നിൽ.

ഗുജ്ജർ സമുദായാംഗങ്ങൾ

ഗുജ്ജർ സമുദായാംഗങ്ങൾ

മാത്രമല്ല സംസ്ഥാനത്ത് ഗുജ്ജർ സമുദായാംഗങ്ങളെ പ്രീണിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന നിയമ സർവ്വീസിൽ 5 ശതമാനം സംവരണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജ്ജർ സമുദായാംഗമാണ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നതിൽ ഗുജ്ജർ വിഭാഗത്തിന് വലിയ പങ്കുണ്ടായിരുന്നു.

13 ശതമാനവും

13 ശതമാനവും

സംസ്ഥാന ജനസംഖ്യയുടെ13 ശതമാനവും ഗുജ്ജർ വിഭാഗമാണ്. ആകെയുള്ള നിയമസഭ മണ്ഡലങ്ങളിൽ 50 ലും ഭരണം തിരുമാനിക്കുക ഗുജ്ജർ വോട്ടുകളാണ്. നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സച്ചിനെ മുഖ്യമന്ത്രിയാക്കണം എന്ന് ആവശ്യമുയർത്തി പ്രതിഷേധിച്ചവരാണ് ഗുജ്ജറുകൾ. ഇതോടെയാണ് സച്ചിന് ഉപമുഖ്യമന്ത്രി പദവി നൽകാൻ കോൺഗ്ര്സ നേതൃത്വം നിർബന്ധിതരായത്.

കൈവിട്ട് സമുദായം

കൈവിട്ട് സമുദായം

എന്നാൽ നിലവിലെ സാഹചര്യത്തിൽ സച്ചിനെ പിന്തുണയ്ക്കാൻ ഗുജ്ജറുകൾ എത്തിയില്ലെന്നത് ശ്രദ്ധേയമാണ്. പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ പുറത്താക്കിയപ്പോഴും ഗുജ്ജറുകൾ മൗനം പാലിച്ചു. ഇത് സച്ചിനിൽ നിന്ന് ഗുജ്ജറുകൾ അകലുകയാണെന്ന വിലയിരുത്തലിലാണ് നേതൃത്വം. ഇത് കൂടി ലക്ഷ്യം വെച്ച് കൊണ്ടാണ് പുതിയ സംവരണം.

തെക്കൻ മേഖല

തെക്കൻ മേഖല

അതേസമയം ഗെഹ്ലോട്ട് ശ്രദ്ധ ചെലുത്തുന്നത് സംസ്ഥാനത്തെ തെക്കൻ മേഖലയാണ്. ആദിവാസി വിഭാഗങ്ങൾക്ക് വ്യക്തമായ സ്വാധീനമുള്ള ഇടങ്ങളാണ് അത്. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയെ സര്‍ക്കാര്‍ പക്ഷത്ത് അടിയുറപ്പിച്ച് നിര്‍ത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് നടക്കുകയാണെങ്കിൽ ബിടിപിയുടെ പങ്ക് നിർണായകമായിരിക്കും.

മന്ത്രിസ്ഥാനവും

മന്ത്രിസ്ഥാനവും

ഇതുകൂടി മുന്നിൽ കണ്ട് മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങൾ കോണ്‍ഗ്രസ് ഭാരതീയ ട്രൈബല്‍ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.ലോക ഗോത്രദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 9 ന് സംസ്ഥാനത്തെ പൊതു അവധി ദിനമായി ഗെലോട്ട് പ്രഖ്യാപിച്ചതും ഈ ഉടമ്പടി പ്രകരാമാണെന്നും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പരാമർശിച്ച 8-10ആവശ്യങ്ങൾ അശോക് ഗെലോട്ട് സര്‍ക്കാര്‍ നിറവേറ്റുമെന്നുമാണ് വിവരം.

English summary
Rajsthan; Ashok gehlot trys to get the support of gujjars and BTP party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X