കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ പിരിഞ്ഞു; മുത്തലാഖ്, പൗരത്വ ബില്ലുകള്‍ പാഴായി, ബിജെപിയുടെ ശ്രമം വിഫലം

Google Oneindia Malayalam News

ദില്ലി: വിവാദമായ മുത്തലാഖ്, പൗരത്വ ബില്ലുകള്‍ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. ബജറ്റ് സമ്മേളനത്തിലെ രാജ്യസഭയുടെ അവസാന ദിനമായിരുന്നു ബുധനാഴ്ച. ലോക്‌സഭ പാസാക്കുകയും രാജ്യസഭ പാസാക്കാതെ പിരിയുകയും ചെയ്താല്‍ ബില്ല് പാഴാകുമെന്നാണ് ബന്ധപ്പെട്ട നിയമം വ്യക്തമാക്കുന്നത്.

Modi

ബില്ല് പാസാക്കാന്‍ സാധിക്കാത്തത് നരേന്ദ്ര മോദി സര്‍ക്കാരിന് തിരിച്ചടിയാണ്. രണ്ടു ബില്ലുകളും ഏറെ വിവാദമായിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാണ്. മുത്തലാഖ് ബില്ലിനെതിരെ മുസ്ലിംകളും രംഗത്തുണ്ട്.

മുത്തലാഖ് നിരോധിക്കുന്ന മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2018, പൗരത്വ ഭേദഗതി ബില്ല് 2019 എന്നീ ബില്ലുകളാണ് ഇന്ന് രാജ്യസഭയില്‍ പരിഗണനയ്ക്ക് വരേണ്ടിയിരുന്നത്. എന്നാല്‍ ബില്ലുകള്‍ പരിഗണിക്കുന്നതിന് മുമ്പ് തന്നെ സഭ പിരിയുന്നതായി ചെയര്‍മാന്‍ അറിയിക്കുകയായിരുന്നു. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടും ഇന്ന് പാര്‍ലമെന്റില്‍ വെച്ചിട്ടുണ്ട്.

പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍

മുത്തലാഖ് ബില്ല് ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ബിജെപി ഇതിന് തയ്യാറല്ല. നിലവിലെ സാഹചര്യത്തില്‍ മുസ്ലിം വിവാഹ നിയമങ്ങളില്‍ ഭേദഗതി ആവശ്യമില്ലെന്നും മുസ്ലിം പുരുഷന്‍മാരെ ജയിലിലടയ്ക്കാനുള്ള ബിജെപിയുടെ നീക്കമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. അധികാരത്തിലെത്തിയാല്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്ലിന്‍മേല്‍ ചര്‍ച്ച നടത്താതെയാണ് വോട്ടിനിടാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ 2016ല്‍ ചര്‍ച്ച പൂര്‍ത്തിയായതാണെന്ന് ബിജെപി പറയുന്നു. വിവാദമായ രണ്ടു ബില്ലുകളും ബിജെപിക്ക് സ്വാധീനമുള്ള ലോക്‌സഭയില്‍ പാസാക്കിയിട്ടുണ്ട്.

English summary
Rajya Sabha adjourned sine die; citizenship, triple talaq bills lapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X