കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ് മുതലാളി ബിജെപി ടിക്കറ്റില്‍ വീണ്ടും രാജ്യസഭയിലേക്ക്.. ബിജെപിക്ക് 18 എംപിമാർ

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിലും ബിജെപിയിലും കരുനീക്കങ്ങള്‍ തുടരുന്നു. മാര്‍ച്ച് 22ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ബിജെപി 18 പേരെയാണ് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. മാര്‍ച്ച് 12 തിങ്കളാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. 2018ല്‍ ഒഴിവുവരുന്ന 58 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദ്, ധര്‍‍മേന്ദ്ര പ്രധാന്‍‍, ജെപി നഡ്ഡ, താവർചന്ദ് ഘെലോട്ട്, രാംദാസ് ആത് വാലെ എന്നിവരുടേയും ഔദ്യോഗിക കാലാവധി 2018ലാണ് അവസാനിക്കുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നാണ് കോണ്‍ഗ്രസ് നേരത്തെ തന്നെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ഭീംറാവു അംബേദ്കറിനെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുക. സെക്കുലര്‍ ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് അടിച്ചമര്‍ത്തുന്ന ജാതി രാഷ്ട്രീയത്തിനെതിരെ പോരാടാന്‍ തീരുമാനിച്ചുവെന്നും ബിഎസ്പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചെയ്യുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പകരം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ബിഎസ്പിയും പിന്തുണയ്ക്കും. മാർച്ച് 23നാണ് വോട്ടെടുപ്പ്. മാർച്ച് 12ആണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തിയ്യതി.

 മഹാരാഷ്ട്രയില്‍ റാണെയും മുരളീധരനും

മഹാരാഷ്ട്രയില്‍ റാണെയും മുരളീധരനും


വ്യവസായി രാജീവ് ചന്ദ്രശേഖരനും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ റാണ തുടങ്ങിയവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. കര്‍ണാടകയില്‍ നിന്ന് ഒഴിവുവരുന്ന സീറ്റിലേയ്ക്കാണ് ബിജെപി രാജീവ് ചന്ദ്രശേഖറിനെ നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. ഒക്ടോബറില്‍ കോണ്‍ഗ്രസ് വിട്ട നാരായണ്‍ റാണെയെയാണ് മഹാരാഷ്ട്രയിലേയ്ക്ക് പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ രാജ്യസഭയില്‍ രാജീവ് ചന്ദ്രശേഖര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരിക്കും. റാണെയ്ക്ക് പുറമേ കേരള ബിജെപി പ്രസിഡന്റ് വി മുരളീധരനും മഹാരാഷ്ട്രയിലെ ഒഴിവുരുന്ന സീറ്റിലേയ്ക്ക് മത്സരിക്കും. ഛത്തീസ്ഗഡ് സീറ്റിലേയ്ക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡ‍െ, ഹരിയാണയ്ക്ക് വേണ്ടി ലഫ്. ജനറല്‍ ഡിപി വാട്സും മത്സരിക്കും. ഉത്തരാഖണ്ഡിന് വേണ്ടി ബിജെപി മീഡിയ ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ അനില്‍ ബലൂനിയും ജാര്‍ഖണ്ഡിന് വേണ്ടി ആദിവാസി സമുദായ നേതാവ് സമീര്‍ ഒറോണിനെയുമാണ് ബിജെപി നാമനിര്‍ദേശം നല്‍കിയിട്ടുള്ളത്.

 ഉത്തര്‍പ്രദേശില്‍ നിന്ന് പത്ത് സ്ഥാനാര്‍ത്ഥികള്‍

ഉത്തര്‍പ്രദേശില്‍ നിന്ന് പത്ത് സ്ഥാനാര്‍ത്ഥികള്‍


ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി ജനറല്‍ സെക്രട്ടറി അനില്‍ ജെയിന്‍, ബിജെപി വക്താവ് ജിവിഎല്‍ നരിസിംഹറാവു, മുന്‍ കര്‍ഷക സെല്‍ തലവന്‍ വിജയ് പാല്‍ സിംഗ് തോമര്‍, മുന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അശോക് ബാജ്പേയ്, ഹര്‍നാഥ് സിംഗ് യാദവ്, കാന്ത കര്‍ദം, സകല്‍ദീപ് രാജ്ഭര്‍ എന്നിവരും ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേയ്ക്ക് മത്സരിക്കും. ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്ന സമുദായനേതാവ് കിരോരി ലാല്‍ മീനയെയാണ് പാര്‍ട്ടി രാജസ്ഥാനില്‍ നിന്ന് നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. മാര്‍ച്ച് ഏഴിന് ബിജെപി പുറത്തിറക്കിയ പട്ടികയില്‍ നിരവധി കേന്ദ്രമന്ത്രിമാരെയും ഉള്‍പ്പെടുത്തിയിരുന്നു. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉത്തര്‍പ്രദേശിന് വേണ്ടിയും സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഘെലോട്ട് പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ മധ്യപ്രദേശിന് വേണ്ടിയുമാണ് മത്സരിക്കുന്നത്.

 കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പേര്‍

കോണ്‍ഗ്രസ് പട്ടികയില്‍ പത്ത് പേര്‍


ഞായറാഴ്ചയാണ് കോണ്‍ഗ്രസ് രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള 10 പേരുടെ പട്ടിക പുറത്തുവിട്ടിട്ടുള്ളത്. മാധ്യമപ്രവര്‍ത്തകനായ കുമാര്‍ കേട്കര്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയും അഭിഭാഷകനായ അഭിഷേക് മനു സിങ് വി പശ്ചിമബംഗാളിന് വേണ്ടിയും മത്സരിക്കും. ഒഴിവ് വരുന്ന 58 സീറ്റുകളിലേയ്ക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പാണ് മാര്‍ച്ച് 22ന് നടക്കാനിരിക്കുന്നത്. 16 സംസ്ഥാനങ്ങളില്‍ ഉത്തപ്രദേശില്‍ നിന്ന് പത്ത് സീറ്റുകളും മഹാരാഷ്ട്രയിലും ബീഹാറിലും ആറ് സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാന, രാജസ്ഥാന്‍, ഒഡിഷ എന്നീ സംസ്ഥതാനങ്ങളില്‍ നിന്ന് മൂന്ന് അംഗങ്ങൾ വീതവുമാണ് വിരമിക്കുക. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഹരിയാണ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് അംഗങ്ങളും ഉത്തരാഖണ്ഡിൽ നിന്ന് ഒരംഗത്തിന്റെയും ഔദ്യോഗിക കാലാവധിയാണ് പൂര്‍ത്തിയാവുന്നത്. 2022ല്‍ ഔദ്യോഗിക കാലാവധി അവസാനിക്കാനിരിക്കെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാഗം എംപി വീരേന്ദ്രകുമാര്‍ 2017 ഡിസംബറില്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന് എതിരാളി?

രാജീവ് ചന്ദ്രശേഖറിന് എതിരാളി?

കര്‍ണ്ണാടകയില്‍ നിന്ന് രാജീവ് ചന്ദ്രശേഖറിന് പകരം വിജയ് സങ്കേശ്വറിനെ മത്സരിപ്പിക്കണമെന്ന് പാര്‍ട്ടിയ്ക്കുള്ളില്‍ ആവശ്യമുയര്‍ന്നിരുന്നു. കന്നഡ ദിനപത്രം വിജവാണിയുടെ ഉടമയായ സങ്കേശ്വര്‍ നേരത്തെ മൂന്ന് തവണ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനാണ് ചാനല്‍ മേധാവി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ രണ്ട് തവണ കര്‍ണാടകയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006ലും 2012ലും ബിജെപിയ്ക്ക് പുറമേ ജെഡിഎസിന്റെ പിന്തുണയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. നാല് സീറ്റുകളാണ് കര്‍ണാടകയില്‍ ഒഴിവ് വരുന്നത്. സാം പിട്രോഡയെയും ജനാര്‍ദ്ധന്‍ ദ്വിവേദിയെയും കര്‍ണാടകയില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്റെ നീക്കത്തിന് തിരിച്ചടിയായത് സിദ്ധരാമയ്യയുടെ ഇടപെടലായിരുന്നു.

<strong>രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരം മുറുകുന്നു!! യുപിയിലും മധ്യപ്രദേശിലും ബിഎസ്പി- കോണ്‍ഗ്രസ് ധാരണ</strong>രാജ്യസഭ തിരഞ്ഞെടുപ്പില്‍ മത്സരം മുറുകുന്നു!! യുപിയിലും മധ്യപ്രദേശിലും ബിഎസ്പി- കോണ്‍ഗ്രസ് ധാരണ

<strong>നാരായണ്‍ റാണെയ്ക്ക് രാജ്യസഭാ സീറ്റ്: 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, ഇനി ബിജെപിയ്ക്കൊപ്പം!</strong>നാരായണ്‍ റാണെയ്ക്ക് രാജ്യസഭാ സീറ്റ്: 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, ഇനി ബിജെപിയ്ക്കൊപ്പം!

English summary
The Bharatiya Janata Party on Sunday named 18 nominees for the biennial elections to the Rajya Sabha on March 23. Monday is the last date for the candidates to file their nomination for the elections to replace 58 retiring Upper House members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X