കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലേക്ക്; മധ്യപ്രദേശിൽ നിന്ന് മത്സരിപ്പിക്കും
ന്യൂഡൽഹി: വരാനിരിക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബി ജെ പി . കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനും ഉൾപ്പെടെ ഒമ്പത് പേരുകളാണ് പ്രഖ്യാപിച്ചത്. രാജസ്ഥാനെ പ്രതിനിധീകരിച്ച് രവ്‌നീത് സിങ് ബിട്ടുവും മധ്യപ്രദേശിൽ നിന്ന് ജോർജ് കുര്യനും മത്സരിക്കും.
ഹരിയാനയിൽ നിന്ന് കിരൺ ചൗധരിയാണ് മത്സരിക്കുക. ഒഡീഷ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ പ്രതിനിധീകരിച്ച് മംമ്തമൊഹന്തെ മത്സരിക്കും. ത്രിപുരയിൽ സ്ഥാനാർത്ഥി രാജീവ് ഭട്ടാചാര്യയും ധൈര്യശിൽ പാട്ടീൽ മഹാരാഷ്ട്രയിൽ മത്സരിക്കും.

മനൻ കുമാർ മിശ്ര ബിഹാറിലേക്കും മിഷൻ രഞ്ജൻ ദാസ് അസമിൽ നിന്നും രാമേശ്വർ തേലിയും മത്സരിക്കും. പാർലമെൻ്റിൻ്റെ ഉപരിസഭയിൽ സീറ്റുകൾ നേടാൻ ബി ജെ പി തയ്യാറെടുപ്പുകൾ ആരംഭിച്ചു.
സുരേഷ് ഗോപിയെ കൂടാതെ കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ എത്തിയ ബി ജെ പി നേതാവാണ് ജോർജ് കുര്യൻ. സത്യപ്രതിഞ്ജയ്ക്ക് തൊട്ടുമുന്നെയാണ് ജോർജ് കുര്യനെ മന്ത്രി സഭാംഗം ആകാൻ പ്രധാനമന്ത്രി ക്ഷണിച്ചത്യ ഫിഷറീസ്, മൃഗ സംരക്ഷണം, ക്ഷീര, ന്യൂനപക്ഷ വകുപ്പുകളുടെ സഹമന്ത്രി സ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.












Click it and Unblock the Notifications