ഉറങ്ങാൻ പോലും സാധിക്കുന്നില്ല; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി രാഷ്ട്രപതി
സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടുകയും ചെയ്തു
ന്യൂഡൽഹി: പാർലമെന്റിലെ പ്രതിപക്ഷ ബഹളത്തിനെതിരെ രൂക്ഷ വിമർശനവുമായി സഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യാ നായിഡു. പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ സഭ നിരന്തരം തടസപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഉപരാഷ്ട്രപതി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കർഷക പ്രതിഷേധങ്ങളുടെ പേരിൽ രാജ്യസഭയിൽ അരങ്ങേറിയത് നാണംകെട്ട പ്രതിഷേധമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. സഭയിലെ ബഹളത്തെ കുറിച്ച് സംസാരിക്കവേ അദ്ദേഹം വിങ്ങിപ്പൊട്ടുകയും ചെയ്തു.

പാർലമെൻറ് ജനാധിപത്യത്തിൻറെ ശ്രീകോവിലാണെന്നും പ്രതിഷേധങ്ങൾ അതിരുവിട്ടുവെന്നും വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി. ചില അംഗങ്ങൾ മേശപ്പുറത്ത് കയറിയപ്പോൾ സഭയുടെ പവിത്രത തന്നെ നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിൽ പ്രതിപക്ഷ എംപിമാരുടെ നടപടിയിൽ അഗാധമായ വേദന പ്രകടിപ്പിച്ച അദ്ദേഹം തനിക്ക് ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്നും പറഞ്ഞു.
"ഞാൻ വളരെ ദുഃഖിതനായിരുന്നു, അങ്ങേയറ്റം വേദനിച്ചു ... എന്റെ വേദന അറിയിക്കാൻ ഒരു വഴിയും ഇല്ല. ഉറക്കം ഇല്ലാത്ത രാത്രികളാണ് ഞാൻ ചെലവഴിച്ചത്. ഈ സഭയെ ഇത്രയും താഴ്ന്ന നിലയിലാക്കാനിടയാക്കിയ പ്രകോപനമോ കാരണമോ കണ്ടെത്താന്‍ പാടുപെട്ടതിനാല്‍ തനിക്ക്," വെങ്കയ്യ നായിഡു പറഞ്ഞു. ഇത് ചെയ്യാൻ അല്ലെങ്കിൽ അത് ചെയ്യാൻ നിങ്ങൾക്ക് ഒരു സർക്കാരിനെയും നിർബന്ധിക്കാൻ കഴിയില്ല. ചർച്ചയ്ക്ക് അനുമതി നൽകിയിട്ടും ഇന്നലെ ഈ പ്രശ്നം ഉയർത്തുന്നതിൽ ഒരു കാര്യവുമില്ലാ. അഭിപ്രായ വ്യത്യാസമുണ്ടാകാം..അവർക്ക് ചർച്ച ചെയ്യാനും പ്രതിഷേധിക്കാനും വോട്ടുചെയ്യാനും കഴിയുമായിരുന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ചില പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നുള്ള നടപടി വേദനിപ്പിക്കുന്നതാണ്. ഈ ബഹളങ്ങള്‍ പൂര്‍ണ്ണമായും ജനങ്ങളെ കാണിക്കണം. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് എല്ലാവരും ചിന്തിക്കണമെന്ന് പറഞ്ഞ അദ്ദേഹം പരിഹാര നടപടികളും ഉണ്ടാകണമെന്നു കൂട്ടിച്ചേർത്തു. അത്തരത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ പാര്‍ലമെന്ററി ജനാധിപത്യം അപ്രസക്തമാകുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അതേസമയം രാജ്യസഭയിൽ ഇന്നലെ കാര്‍ഷിക ബില്ലുകളെ കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയ പാർലമെന്റ് അംഗങ്ങൾക്കെതിരെ ബിജെപി നടപടി ആവശ്യപ്പെട്ടു. രാജ്യസഭയിൽ കർഷക വിഷയം ചർച്ചചെയ്യാൻ തീരുമാനിച്ച സമയത്താണ് കേന്ദ്രസർക്കാറിനെതിരെ മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷ എംപിമാർ നടുത്തളത്തിലേക്ക് ഇറങ്ങിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി എംപിമാർ പ്രതിഷേധത്തിന്റെ ഭാഗമായി. ഇവരിൽ ചിലർ നടത്തളത്തിലെ മേശയിൽ കയറി നിന്നു. പ്രതിഷേധത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ, ഭരണകക്ഷി നേതാവ് പിയൂഷ് ഗോയൽ എന്നിവർ രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications