കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല;പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി

Google Oneindia Malayalam News

ന്യൂഡല്‍ഹി; കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികളാണ്‌ കര്‍ഷകപ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ നോട്ടീസ്‌ നല്‍കിയത്‌. ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാമെന്ന്‌ രാജ്യസഭ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധവുമായി രംഗത്തെത്തിയ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിച്ചിട്ടുണ്ട്‌. നാളെ മുതല്‍ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കുന്നുണ്ട്‌. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാമെന്ന്‌ രാജ്യസഭ ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ പ്രതിപക്ഷം ഇത്‌ അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോകുകയായിരുന്നു.
ഇന്ന്‌ സഭാ നടപടികള്‍ ആരംഭിച്ചതുമുതല്‍ കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ വിഷം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ രണ്ട്‌ തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

rajya sabha

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

സഭാ നടപടികള്‍ നിര്‍ത്തിവെച്ച്‌ ചര്‍ച്ച നടത്താനാവില്ലെന്ന്‌ അധ്യക്ഷന്‍ എം വെങ്കയ്യ നായ്‌ഡു നിലപാട്‌ സ്വീകരിച്ചു. തുടര്‍ന്ന്‌ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ രാജ്യസഭ നടപടികള്‍ പത്തരവരെയാണ്‌ ആദ്യം നിര്‍ത്തിവെച്ചത്‌.
വീണ്ടും സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധ സൂചകമായി മുദ്രാവാക്യം വിളിച്ചു. ഇതേ തുടര്‍ന്ന്‌ 11.30വരെ സഭ നിര്‍ത്തിവെച്ചു. കര്‍ഷകരോട്‌ മനുഷ്യത്വ രഹിതമായാണ്‌ കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്‌ പ്രതിപക്ഷ എംപിമാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

English summary
rajya sabha chairman denied permission to discuss about farmers issues; opposition parties walkout
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X