Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്ക് ധരിച്ച് ഉപരാഷ്ട്രപതിയും സ്പീക്കറും; പാർലമെന്റിൽ കോവിഡ് നിയന്ത്രണം

ന്യൂഡൽഹി∙ പാർലമെന്റിൽ കോവിഡ് മാർഗനിർദേശങ്ങൾ കർശനമാക്കി. രാജ്യസഭയിൽ സഭാധ്യക്ഷനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ലോക്സഭയിൽ സ്പീക്കർ ഓം ബിർളയും മാസ്ക് ധരിച്ചാണ് എത്തിയത്. നിലവിലെ സാഹചര്യം ആശങ്കാജനകമെന്ന് ഉപരാഷ്ട്രപതിയും ജാഗ്രത കൂട്ടേണ്ട സാഹചര്യമാണെന്ന് സ്പീക്കറും വ്യക്തമാക്കി.

രാജ്യസഭയിലും ലോക്‌സഭയിലും നിരവധി എംപിമാരും മാസ്ക് ധരിച്ച് എത്തി.‌ ഇന്ന് സഭ ചേർന്നപ്പോൾ കോവിഡിനെതിരെ ജാഗ്രതയ്ക്ക് ലോക്സഭ സ്പീക്കർ നിർദ്ദേശം നൽകിയിരുന്നു.

COVID NEW

എല്ലാവരും മാസ്ക് ധരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടിരുന്നു. അംഗങ്ങൾക്ക് മാസ്ക് വിതരണവും നടത്തി. ചൈനയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ചൈനയിലെ കൊവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമാകുന്ന ബിഎഫ്.7 വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഉന്നതതല അവലോകന യോഗം ചേർന്നിട്ടുണ്ടായിരുന്നു.

പുതിയ വകഭേദത്തെ നേരിടാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് അവലോകന യോഗം ചേർന്നത്. വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാരെ, പ്രത്യേകിച്ച് കേസുകളിൽ വർദ്ധനവ് റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവരെ സ്‌ക്രീനിംഗ് നടപടികൾ ശക്തമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നും പൊതുസ്ഥലങ്ങളിൽ പോകുന്നവർ മാസ്‌ക് നിർബന്ധമായും ഉപയോ​ഗിക്കണം എന്നും അദ്ദേഹം അറിയിച്ചു.

BA.5.2.1.7 എന്നതിന്റെ ചുരുക്കരൂപമാണ് BF.7. ഇത് BA.5 Omicron വേരിയന്റിന്റെ ഒരു ഉപവിഭാഗമാണ്. ഇതുവരെ വ്യാപിച്ച കൊറോണ വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് BF.7 വേരിയൻറ് കൂടുതൽ വ്യാപന ശേഷി ഉണ്ടെന്നാണ് പറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തവരെപ്പോലും ബാധിക്കാൻ ഈ വേരിയന്റിന് കഴിയും.

വേരിയന്റിന് ഒരു പുനരുൽപ്പാദന മൂല്യമുണ്ടെന്ന് കരുതുന്നത് , അതായത് BF.7 വേരിയന്റ് ബാധിച്ച വ്യക്തികൾ മറ്റുള്ളവരിലേക്ക് വൈറസ് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിന് മുൻപ് രോഗം പടർന്നതിനെക്കാൾ വേഗത്തിലാണ് ഇപ്പോഴത്തെ വകഭേദം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് പിടിക്കുന്നത്.

ചെറിയ ഇൻകുബേഷൻ കാലയളവ് ഉണ്ട്, മാത്രമല്ല ആളുകളെ എളുപ്പത്തിൽ ബാധിക്കുകയും ചെയ്യുന്നു. ഒക്ടോബറിൽ യുഎസിലെ കോവിഡ്-19 കേസുകളിൽ 5 ശതമാനവും യുകെയിൽ 7.26 ശതമാനവും BF.7 ആണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+