കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ ഐക്യം...

  • By Desk
Google Oneindia Malayalam News

ബിജെപിയ്‌ക്കെതിരെ കൈരാനയില്‍ വിശാല സഖ്യം വന്നതും കര്‍ണാടകയിലെ സഖ്യരൂപീകരണവുമെല്ലാം ബിജെപിയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോള്‍ രാജ്യസഭ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് മറ്റൊരു പ്രതിപക്ഷ ഐക്യ വേദിയാകാനൊരുങ്ങുകയാണെന്ന് സൂചന. ഇങ്ങ് കേരളത്തില്‍ പിജെ കുര്യന് വീണ്ടും രാജ്യസഭ സീറ്റ് നല്‍കുന്നതിനെചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ ഹൈക്കമന്‍ഡ് ബിജെപിയ്ക്ക് രാജ്യസഭ ഉപാധ്യക്ഷക സീറ്റ് കിട്ടാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടുപിടിക്കാനിരിക്കുകയാണ്.

ഇതിനായി ആ ​പ​ദ​വി ബി.​ജെ.​പി​യി​ത​ര പ്ര​തി​പ​ക്ഷ​ത്തി​ന്​ വി​ട്ടു​ന​ല്‍​കാ​മെ​ന്ന വാ​ഗ്​​ദാ​നം കോ​ണ്‍​ഗ്ര​സ്​ മു​ന്നോ​ട്ടു​വെ​ച്ചേ​ക്കും. ഒ​ഡി​ഷ​യി​ല്‍ ന​വീ​ന്‍ പ​ട്​​നാ​യ​ക്​ ന​യി​ക്കു​ന്ന ബി.​ജെ.​ഡി​യു​ടെ പി​ന്തു​ണ നേ​ടാ​ന്‍ പിന്നാമ്പുറ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് പാര്‍ട്ടി.കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി ഇൗ ​മാ​സാ​വ​സാ​നം ഉ​പാ​ധ്യ​ക്ഷ​ന്‍ പി.​ജെ. കു​ര്യ​ന്‍ വി​ര​മി​ക്കു​ക​യാ​ണ്. വീ​ണ്ടും കോ​ണ്‍​ഗ്ര​സ്​ ടി​ക്ക​റ്റ്​ ന​ല്‍​കി​യാ​ല്‍ ര​ണ്ടാ​മൂ​ഴ​ത്തി​ന്​ ചി​ല സാ​ധ്യ​ത​ക​ള്‍ അ​ദ്ദേ​ഹം കാ​ണു​ന്നു​ണ്ട്. എ​ന്‍.​ഡി.​എ​ക്ക്​ രാ​ജ്യ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷ​മി​ല്ലെ​ന്നി​രി​ക്കേ, കു​ര്യ​ന്‍ സ്​​ഥാ​നാ​ര്‍​ഥി​യാ​യാ​ല്‍ ബി.​ജെ.​പി​ പി​ന്തു​ണ കി​ട്ടാ​നുള്ള സാധ്യതയുമുണ്ട്. എന്നാല്‍ കേരളത്തിന് പിജെ കുര്യന്‍ ഈ സ്ഥാനത്ത് ഇരിക്കുന്നതില്‍ യോജിപ്പില്ല. പകരം യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം കേരളത്തില്‍ ഉയരന്നുണ്ട്.ഇ​തി​നി​ട​യി​ലാ​ണ്​ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ സ്​​ഥാ​നം വി​ട്ടു​കൊ​ടു​ത്ത് പ്രതിപക്ഷ ഐക്യസാധ്യത ഊട്ടിഉറപ്പിക്കാന്‍ ദേശീയ നേതൃത്വം ശ്രമം തുടങ്ങിയത്. 122 സീ​റ്റാ​ണ്​ രാ​ജ്യ​സ​ഭ​യി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ന്​ വേ​ണ്ട​ത്. എ​ന്‍.​ഡി.​എ​ക്ക്​ 105 സീ​റ്റു​ണ്ട്. ആ​റു സ്വ​ത​ന്ത്ര​രി​ല്‍​നി​ന്ന​ട​ക്കം അ​ട​ക്കം ചി​ല പ്ര​ശ്​​നാ​ധി​ഷ്​​ഠി​ത പി​ന്തു​ണ​ക​ളും ബി​ജെ.​പി​ക്ക്​ കി​ട്ടു​ന്നു​ണ്ട്. ഒ​രു ചേ​രി​ക്കും തു​റ​ന്ന പി​ന്തു​ണ ന​ല്‍​കാ​ത്ത ബി.​ജെ.​ഡി, വൈ.​എ​സ്.​ആ​ര്‍ കോ​ണ്‍​ഗ്ര​സ്, ടി.​ആ​ര്‍.​എ​സ്​ എ​ന്നീ ക​ക്ഷി​ക​ളി​ല്‍ ഒ​ന്നി​നെ തെ​ര​ഞ്ഞെ​ടു​പ്പില്‍ ഒ​പ്പം കൂ​ട്ടാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ബിജെപിയ്ക്ക് സാഹചര്യം അനുകൂലമാകും.

rajya

ബിജെപിയുമായി അടുത്തകാലം വരെ സൗഹൃദം പുലര്‍ത്തിപോന്ന ബിജെഡിയെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്.രാ​ജ്യ​സ​ഭ​യി​ല്‍ ഒമ്പത്‌ സീ​റ്റ്​ ബി.​ജെ.​ഡി​ക്ക് സ്വന്തമാണ്‌. അ​വ​ര്‍​ക്കോ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​നോ പൊ​തു​സ്വീ​കാ​ര്യ​രാ​യ മ​റ്റു പാ​ര്‍​ട്ടി​ക​ള്‍​ക്കോ ഉ​പാ​ധ്യ​ക്ഷ സ്​​ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​മെ​ന്ന വാ​ഗ്​​ദാ​ന​മാ​ണ്​ മു​ന്നോ​ട്ടു വെ​ച്ചി​ട്ടു​ള്ള​ത്. എന്നാല്‍ സമയം വരട്ടെ,ആലോചിക്കാമെന്നാണ് നവീന്‍ പാട്‌നായിക് പാര്‍ട്ടിയ്ക്ക് നല്‍കിയ മറുപടിയെന്നാണ് വിവരം

English summary
rajya sabha deputy chairman election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X