കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് മികച്ച വിജയം

  • By Desk
Google Oneindia Malayalam News

Newest First Oldest First
1:36 PM, 9 Aug

ഉപാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം 2 മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചു
1:19 PM, 9 Aug

പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാ ഗാന്ധി എന്നിവര്‍ ഹരിംവന്‍ഷ് നാരായണന്‍ സിങ്ങിനെ അഭിനന്ദിച്ചു
1:09 PM, 9 Aug

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് തൃണമൂല്‍, ഡിഎംകെ, ഇടതുപക്ഷം, എസ്പി, ബിഎസ്പി, എന്‍സിപി, ടിഡിപി എന്നീ പാര്‍ട്ടികളുടെ വോട്ടുകള്‍
11:53 AM, 9 Aug

രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഹരിംവന്‍ഷ് നാരായണന്‍ സിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുന്നു
11:52 AM, 9 Aug

ഹരിവന്‍ഷ് നാരായണ്‍ 105നെതിരെ 125 വോട്ടുകള്‍ നേടി
11:51 AM, 9 Aug

എന്‍ഡിഎ സ്ഥാനാര്‍ഥി ഹരിവന്‍ഷ് നാരായണ്‍ സിങ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു
11:37 AM, 9 Aug

വോട്ടെടുപ്പ് ഉടന്‍ തുടങ്ങും
11:35 AM, 9 Aug

ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അരുണ്‍ജെയ്റ്റ്‌ലി വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ രാജ്യസഭയില്‍
11:25 AM, 9 Aug

എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി ടിആര്‍എസ്‌
10:51 AM, 9 Aug

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കി വൈഎസ്ആര്‍ കോണ്‍ഗ്രസ്
10:27 AM, 9 Aug

രാജ്യസഭയിലെ ഇന്നത്തെ അംഗസംബലം 235, 8 അംഗങ്ങള്‍ സഭയില്‍ ഹാജരായില്ല
9:58 AM, 9 Aug

പ്രതിപക്ഷ ഐക്യം ശക്തമാണ്, ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദ്‌
9:42 AM, 9 Aug

ആം ആദ്മി വിട്ടു നിന്നേക്കും; കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടില്ലെന്ന് എഎപി
9:37 AM, 9 Aug

ജെഡിയുവിന് സീറ്റ് നല്‍കിയതില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എന്‍ഡിഎ ഘടകകക്ഷി ശിരോമണി അകാലിദളും എന്‍ഡിഎയെ പിന്തുണക്കും.
9:30 AM, 9 Aug

ആത്മവിശ്വാത്തോടെ എന്‍ഡിഎ. വോട്ടെടുപ്പിന് മുന്നോടിയായി മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരുന്നു
9:17 AM, 9 Aug

നിലപാട് വ്യക്തമാക്കി ബിജെഡി. എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യും
8:53 AM, 9 Aug

എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍സിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹരിംവംശ് 129 വോട്ടുകള്‍ തേടി വിജയിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.
8:45 AM, 9 Aug

26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 244 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 90 വോട്ടുള്ളപ്പോള്‍ പ്രതിപക്ഷത്തിന് 112 വോട്ടുകള്‍ ഉണ്ട്.
8:42 AM, 9 Aug

ഡിഎംകെ എംപിമാര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ അനിശ്ചിതത്വം. കരുണാനിധിയിടെ മരണത്തേ തുടര്‍ന്ന് എല്ലാവരും ചെന്നൈയില്‍. മൂന്ന് എംപിമാര്‍ മാത്രം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന് തിരിച്ചടിയായേക്കും. 6 എംപിമാരാണ് രാജ്യസഭയില്‍ ഡിഎംകെയ്ക്ക് ഉള്ളത്.
8:02 AM, 9 Aug

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ഏറെ നാളായി രാജ്യസഭയില്‍ നിന്ന് വിട്ടു നില്‍ക്കുന്ന ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി ഇന്ന് കാലത്ത് നടക്കുന്ന ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ ഇതാദ്യമായാണ് കേന്ദ്രമന്ത്രിയായ അരുണ്‍ ജയ്റ്റ്‌ലി പങ്കെടുക്കുന്നത്‌

Recommended Video

cmsvideo
    ഇടുക്കിയില്‍ പ്രളയം | Oneindia Malayalam

    ദില്ലി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇരുമുന്നണികള്‍ക്കും രാജ്യസഭയില്‍ കേവലഭൂരിപക്ഷത്തിലെത്താനുള്ള അംഗബലം സ്വന്തമായി ഇല്ല. ഈ സാഹചര്യത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന പാര്‍ട്ടികളുടെ നിലപാടാണ് ഏറെ പ്രാധാന്യം. ജെഡിയുവില്‍ നിന്നുള്ള ഹരിംവംശ് നാരായണ്‍ സിങ്ങ് എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുമ്പോള്‍ പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത് കോണ്‍ഗ്രസ്സിലെ കെ ഹരിപ്രസാദിനേയാണ്.

    harivansh-narayan-singh

    രാവിലെ 11 നാണ് വോട്ടെടുപ്പ്. 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൊത്തം 244 അംഗങ്ങള്‍ ഉള്ള രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 90 വോട്ടുള്ളപ്പോള്‍ പ്രതിപക്ഷത്തിന് 112 വോട്ടുകള്‍ ഉണ്ട്. എന്നാല്‍ എഐഎഡിഎംകെ, ബിജെഡി, വൈഎസ്ആര്‍സിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികളുടെ ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ ഹരിംവംശ് 129 വോട്ടുകള്‍ തേടി വിജയിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടല്‍.

    English summary
    Rajya Sabha dy. chairman poll: It is Harivansh vs Hariprasad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X