കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം; 12 പാര്‍ട്ടികളുടെ പിന്തുണ, പക്ഷേ,,. രാജ്യസഭയില്‍ വോട്ടെടുപ്പ്

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാളെ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കും. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ആര്‍ജെഡി അംഗം മനോജ് ഝാ മല്‍സരിക്കുന്നുണ്ട്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി നേരത്തെ ഡെപ്യട്ടി ചെയര്‍മാനായിരുന്ന ഹരിവന്‍ശ് സിങ് തന്നെ മല്‍സരിക്കും. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഡിഎംകെയും ചേര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ലഭിക്കാന്‍ ശ്രമം നടത്തിയിരുന്നു.

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

12 പാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് അറിയിച്ചു. എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ കഴിയണമെന്നില്ല. പക്ഷേ, ഇതൊരു വ്യക്തമായ സന്ദേശമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

ഒക്ടോബര്‍ ഒന്ന് വരെ

ഒക്ടോബര്‍ ഒന്ന് വരെ

തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കുന്നത്. ഒക്ടോബര്‍ ഒന്ന് വരെ തുടരും. രാജ്യസഭാ ഡെപ്യട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നാളെ ഉച്ചയ്ക്ക് ശേഷം നടക്കും. പ്രതിപക്ഷം 12 പാര്‍ട്ടികളുടെ പിന്തുണയോടെയാണ് മനോജ് ഝായെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.

ഇവരുടെ പിന്തുണ

ഇവരുടെ പിന്തുണ

ആര്‍ജെഡിക്ക് പുറമെ കോണ്‍ഗ്രസ്, എസ്പി, ടിഎംസി, എന്‍സിപി, ഡിഎംകെ, ശിവസേന, ജെഎംഎം, കേരള കോണ്‍ഗ്രസ് (എം), സിപിഐ, സിപിഎം, മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കും. എസ്പി, ഡിഎംകെ, കോണ്‍ഗ്രസ് കക്ഷികളാണ് പ്രതിപക്ഷ ഐക്യനിര ഒരുക്കിയതിന് പിന്നില്‍.

സാധ്യതയുള്ളവര്‍

സാധ്യതയുള്ളവര്‍

മായാവതിയുടെ ബിഎസ്പി, അരവിന്ദ് കെജ്രിവാളിന്റെ എഎപി എന്നീ കക്ഷികളുമായി പ്രതിപക്ഷം ചര്‍ച്ച നടത്തിയെങ്കിലും പിന്തുണ ലഭിക്കുമോ എന്ന് ഉറപ്പില്ല. നിലവിലെ രാജ്യസഭയിലെ അംഗബലം പരിശോധിച്ചാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ജയം ഉറപ്പാണ്. എങ്കിലും പ്രതിപക്ഷത്ത് ഐക്യനിര പടുത്ത് വോട്ടെടുപ്പിലെത്തിച്ചത് കോണ്‍ഗ്രസിന്റെ വിജയമാണ്.

കളമൊരുങ്ങിയത് ഇങ്ങനെ

കളമൊരുങ്ങിയത് ഇങ്ങനെ

പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ട് എന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ കോണ്‍ഗ്രസ് നേതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി ജെഡിയു അംഗമായ ഹരിവന്‍ശ് സിങ് ആണ്. ഇദ്ദേഹം തന്നെയായിരുന്നു നേരത്തെയും രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍. കാലാവധി ഏപ്രിലില്‍ അവസാനിച്ചു. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

91 വോട്ടുകള്‍

91 വോട്ടുകള്‍

12 പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതോടെ 91 വോട്ടുകള്‍ പ്രതിപക്ഷം ഉറപ്പിച്ചു. ബിഎസ്പിയും എഎപിയും പിന്തുണച്ചാലും 95 ആകും.അപ്പോഴും 28 വോട്ടുകള്‍ കൂടി വേണ്ടിവരും. അതായത്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ജയിക്കാന്‍ സാധ്യതയില്ല. പക്ഷേ, ഐക്യനിരയുണ്ടാക്കിയതാണ് പ്രതിപക്ഷത്തിന് മെച്ചമായത്.

എന്‍ഡിഎ ഉറപ്പിച്ച വോട്ടുകള്‍

എന്‍ഡിഎ ഉറപ്പിച്ച വോട്ടുകള്‍

ബിജെപിക്ക് 87 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. എന്‍ഡിഎക്ക് മൊത്തം 101 അംഗങ്ങളും. അതേസമയം, ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, തെലങ്കാനയിലെ ടിആര്‍എസ് എന്നിവരുടെ പിന്തുണ എന്‍ഡിഎക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. അതുവഴി 123 വോട്ടുകള്‍ നേടാം. 245 അംഗ സഭയില്‍ 123 വോട്ട് ലഭിച്ചാല്‍ വിജയിക്കാം.

കോണ്‍ഗ്രസ് കൈവശം വച്ച പദവി

കോണ്‍ഗ്രസ് കൈവശം വച്ച പദവി

1977 മുതല്‍ കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന പദവിയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്റേത്. 2018ലാണ് എന്‍ഡിഎ സ്ഥനാര്‍ഥിയായി മല്‍സരിച്ച ജെഡിയു നേതാവ് ഹരിവന്‍ശ് ജയിച്ചത്. ഇത്തണവ ബിഹാറില്‍ നിന്നുള്ള ജെഡിയു-ആര്‍ജെഡി നേതാക്കളാണ് പരസ്പരം മല്‍സരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

244 അംഗങ്ങളും എത്താനിടയില്ല

244 അംഗങ്ങളും എത്താനിടയില്ല

245 അംഗങ്ങളടങ്ങിയതാണ് രാജ്യസഭ. നിലവില്‍ 244 അംഗങ്ങളാണുള്ളത്. എല്ലാവരും എത്താനിടയില്ല. എല്ലാവരും ഹാജരുണ്ടെങ്കില്‍ 123 വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി ജയിക്കും. കോണ്‍ഗ്രസിന് 40 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎക്ക് 63ഉം. എന്‍ഡിഎയില്‍ ഉള്‍പ്പെടാത്ത മറ്റു കക്ഷികള്‍ക്ക് 64 അംഗങ്ങളുണ്ട്. ഇവരുടെ എല്ലാവരുടെയും പിന്തുണ ലഭിച്ചാല്‍ മാത്രമേ മനോജ് ഝാക്ക് ജയിക്കാന്‍ സാധിക്കൂ എന്ന് ചുരുക്കം.

ചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യംചോദ്യമില്ല, അവധിയില്ല, സര്‍വകക്ഷി യോഗമില്ല; ഉടച്ചുവാര്‍ത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍, ഇങ്ങനെ ആദ്യം

English summary
Rajya Sabha Deputy Chairman election on Monday; Opposition candidate gets 12 parties support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X