കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ ക്രോസ് വോട്ടിംഗ്: കാലുവാരിയത് ബിഎസ്പി എംഎല്‍എ, യോഗി ആദിത്യനാഥ് ചാക്കിട്ടുപിടിച്ചു!

Google Oneindia Malayalam News

ദില്ലി: 58 രാജ്യസഭാ സീറ്റുകളിലേയ്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിസ്പിയെത്തേടി പുതിയ വിവാദം. 58 സീറ്റുകളില്‍ 33 പേരെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ 25 സീറ്റുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ പത്ത് സീറ്റുകളിലേയ്ക്കായി നടക്കുന്ന തിര‍ഞ്ഞെടുപ്പില്‍ എസ്പി- ബിഎസ്പി സഖ്യത്തിന്റെ പ്രതീക്ഷകളെ തകര്‍ത്ത് ബിഎസ്പി എംഎല്‍എയാണ് ബിജെപിയ്ക്ക് ക്രോസ് വോട്ട് ചെയ്തത്. രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് ബിഎസ്പി എംഎല്‍എ അനില്‍കുമാര്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ആദിത്യനാഥിനൊപ്പമാണെന്ന് എംഎല്‍എ പ്രഖ്യാപിക്കുകയായിരുന്നു.

<strong>ചരിത്രം രചിച്ച് എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രായേലിലേയ്ക്ക്, സൗദി- ഇസ്രായേല്‍ ബന്ധം മെച്ചപ്പെട്ടു!! നേട്ടം ഇന്ത്യയ്ക്ക്...</strong>ചരിത്രം രചിച്ച് എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രായേലിലേയ്ക്ക്, സൗദി- ഇസ്രായേല്‍ ബന്ധം മെച്ചപ്പെട്ടു!! നേട്ടം ഇന്ത്യയ്ക്ക്...

രാജ്യസഭാ തിര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിഎസ്പിയും- എസ്പിയും ധാരണയിലെത്തിയിരുന്നു. ഇതിന് പുറമേ വ്യാഴാഴ്ച രാത്രി ബിഎസ്പി അധ്യക്ഷ മായാവതിയുടെ വീട്ടില്‍ വച്ച് നടന്ന അത്താഴ വിരുന്നിലും അനില്‍ കുമാര്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്പി എംഎല്‍എ കാലുമാറുന്നത്. ഇയാള്‍ പിന്നീട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. 25 വര്‍ഷത്തിന് ശേഷമാണ് ബിഎസ്പിയും എസ്പിയും രാജ്യത്തിന് മുന്നോടിയായി ധാരണയിലെത്തുന്നത്.

<strong>പ്രതിദിനം അഞ്ച് ജിബി ഡാറ്റയുമായി ഐഡിയ: മത്സരം റിലയന്‍സ് ജിയോയോട്, ഓഫര്‍ കാലാവധി 28 ദിവസം!!</strong>പ്രതിദിനം അഞ്ച് ജിബി ഡാറ്റയുമായി ഐഡിയ: മത്സരം റിലയന്‍സ് ജിയോയോട്, ഓഫര്‍ കാലാവധി 28 ദിവസം!!

bjp-22-

എസ്പി എംഎല്‍എ നിതിന്‍ അഗര്‍വാളും ബിജെപിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്തത്.യുപിയിലെ ഹര്‍ദോയിയില്‍ നിന്നുള്ള എംഎല്‍എയാണ് നിതിന്‍ അഗര്‍വാള്‍. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയും ബിഎസ്പിയും ചേര്‍ന്നുണ്ടാക്കിയ സഖ്യത്തെ എതിര്‍ത്ത നിതിന്‍ അഗര്‍വാള്‍ അവിശുദ്ധ സഖ്യത്തെ ജനങ്ങള്‍ ശിക്ഷിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. മാര്‍ച്ചില്‍ നിതിന്റെ പിതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. സമാജ് വാദി പാര്‍ട്ടി ജയാ ബച്ചനെയാണ് രാജ്യസീറ്റിലേയ്ക്ക് മത്സരിപ്പിച്ചത്. രാവിലെ ‌ഒമ്പത് മണിയ്ക്ക് ആരംഭിച്ച വോട്ടിംഗ് നാല് മണിക്കാണ് അവസാനിക്കുക ഇതോടെ അ‍ഞ്ച് മണി മുതല്‍ വോട്ടെണ്ണലും ആരംഭിക്കും.

English summary
In a jolt to the Bahujan Samaj Party (BSP), its legislator Anil Singh on Friday voted for BJP candidates in the Rajya Sabha polls currently underway in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X