
രാജ്യസഭ സീറ്റ്; ബിജെപിയിലും അതൃപ്തി പുകയുന്നു.. മന്ത്രിസഭ പുനഃസംഘടനയുണ്ടാകുമോ?
കൊച്ചി; രാജ്യസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരിക്കുകയാണ്. അതത് സംസ്ഥാനങ്ങളിലുള്ള മുതിർന്ന നേതാക്കളെയടക്കം തള്ളി, പുറത്ത് നിന്നുള്ള നേതാക്കളെ പരിഗണിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പവൻ ഖേര, നഗ്മ തുടങ്ങിയ നേതാക്കൾ ഹൈക്കാന്റ് തീരുമാനത്തിനെതിരെ പരസ്യമായി തന്നെ രംഗത്തെത്തി കഴിഞ്ഞു. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനം ബി ജെ പിയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിശദമായി വായിക്കാം
രാജ്യസഭ സീറ്റ്; കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി, മുതിർന്ന നേതാവ് പാർട്ടി വിട്ടു

15 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 16 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ബി ജെ പി പുറത്തുവിട്ടത്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, മഹാരാഷ്ട്രയിലെ വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിൽ ഇടം പിടിച്ച പ്രമുഖർ. കർണാടകയിൽ നിന്നാണ് നിർമ്മല മത്സരിക്കുന്നത്. പിയൂഷ് ഗോയൽ മഹാരാഷ്ട്രയിൽ നിന്നും.

പ്രതീക്ഷപ്പെട്ടിരുന്നതിൽ ഒഴിവാക്കപ്പെട്ട പേര് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്തർ നഖ്വിയുടേതാണ്. ഝാർഖണ്ഡിൽ നിന്നുള്ള എം പിയാണ് നഖ്ലി. എന്നാൽ ഇക്കുറി ആദിത്യ സിൻഹയ്ക്കാണ് ബി ജെ പി സീറ്റ് അനുവദിച്ചത്. മുൻ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ, എംജെ അക്ബർ, സുരേഷ് പ്രഭു, വിനയ് സഹസ്രബുദ്ധ സയദ് സഫര്‍ ഇസ്ലാം തുടങ്ങിയ നേതാക്കളുടെ പേരുകളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
രാജസ്ഥാനിൽ നിന്നും ഗൻഷ്യാം തിവാരിക്ക് സീറ്റ് നൽകിയത് വസുന്ധര രാജെ ക്യാമ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. വസുന്ധര രാജെയോട് തെറ്റി പിരിഞ്ഞ് പാർട്ടി വിട്ട നേതാവായിരുന്നു ഗൻഷ്യാം.

അതിനിടെ കേന്ദ്ര സ്റ്റീൽ മന്ത്രി ആർ സി പി സിംഗിന് ജെ ഡി യു സീറ്റ് നിഷേധിച്ചതോടെ ബി ജെ പി-നീതീഷ് ബന്ധത്തിൽ വലിയ വിള്ളൽ ഉണ്ടായിരിക്കുകയാണെന്ന വ്യക്തമായ സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയിൽ ജെ ഡി യുവിന്റെ ഏക പ്രതിനിധിയാണ് ആർ സി പി സിംഗ്. ബി ജെ പിയുമായി അടുത്ത ബന്ധം പുലർത്തുന്ന സിംഗും നിതീഷും കഴിഞ്ഞ കുറച്ച് നാളുകളായി സ്വരചേർച്ചയിൽ ആയിരുന്നില്ല. സീറ്റ് നിഷേധിക്കപ്പെട്ടതോടെ സിംഗ് കേന്ദ്ര മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെടും. സിംഗും നഖ്വിയും ഒഴിവാക്കപ്പെടുന്നതോടെ മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം കേരളത്തിൽ നിന്ന് ഇത്തവണ അൽഫോൺസ് കണ്ണന്താനത്തിന് അവസരം നിഷേധിക്കപ്പെട്ടതോടെ രാജ്യസഭയിലെ മലയാളി സാന്നിധ്യം വി മുരളീധരൻ മാത്രമായി ചുരുങ്ങി. നേരത്തേ രാജസ്ഥാനിൽ നിന്നുള്ള എംപിയായിരുന്നു അൽഫോൺസ് കണ്ണന്താനം ഇക്കുറി സംസ്ഥാനത്ത് ഒരു ഒരു സീറ്റിൽ വിജയിക്കാനുള്ള അംഗസംഖ്യ മാത്രമേ ബി ജെ പിക്കുള്ളൂവെന്നത് ചൂണ്ടിക്കാട്ടിയാണ് അൽഫോൺസ് കണ്ണന്താനത്തെ തഴഞ്ഞത്.

സ്ഥാനാർത്ഥികൾ ഇവർ
മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍,മഹാരാഷ്ട്രയില്‍ നിന്ന് ഡോ. അനില്‍ സുഖ്ദേവ്റാവു,രാജസ്ഥാനില്‍ നിന്ന് ഘന്‍ശ്യാം തിവാരി, ഉത്തര്‍പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ബാജ്പേയ്, രാധാ മോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര സിംഗ് നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിംഗ്, സംഗീത യാദവ് ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ഹരിയാനയില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, കൃഷന് ലാല്‍ പന്‍വാര്‍ എന്നിവരാണ് ബി ജെ പിയുടെ മറ്റ് സ്ഥാനാർത്ഥികൾ.
അനുശ്രീയല്ല..ഇത് ചുമ്മാ തീ....ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ..വൈറൽ ഫോട്ടോ