കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് സീറ്റ്, നാല് സ്ഥാനാര്‍ഥികള്‍; മധ്യപ്രദേശില്‍ പൊടിപാറും, സിന്ധ്യ ഒരു മാസം കാത്തിരിക്കണം

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശ് വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. 24 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് മുമ്പ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. എംപിയായാല്‍ ഇദ്ദേഹം കേന്ദ്രത്തില്‍ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിന്ധ്യയ്ക്ക് മന്ത്രിപദവി നല്‍കണമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പക്ഷേ, ആദ്യ കടമ്പ മധ്യപ്രദേശിലാണ്. ആശങ്കയില്ലാതെ ജയിച്ചുകയറാം എന്നതാണ് നിലവിലെ അവസ്ഥ. പക്ഷേ, നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പോരാട്ടം കനക്കും. വിശദാംശങ്ങള്‍...

തിരഞ്ഞെടുപ്പിനുള്ള ഒരുക്കം

തിരഞ്ഞെടുപ്പിനുള്ള ഒരുക്കം

നാലാംഘട്ട ലോക്കഡൗണ്‍ പൂര്‍ത്തിയാകുന്നതോടെ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം മധ്യപ്രദേശില്‍ ആരംഭിക്കുമെന്നാണ് വിവരം. ജൂണില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. സാമൂഹിക അകലം പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുക എന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

മൂന്ന് സീറ്റ്, 4 സ്ഥാനാര്‍ഥികള്‍

മൂന്ന് സീറ്റ്, 4 സ്ഥാനാര്‍ഥികള്‍

മൂന്ന് രാജ്യസഭാ സീറ്റുകളിലാണ് മധ്യപ്രദേശിലെ എംഎല്‍എമാര്‍ വോട്ട് ചെയ്യുക. നാല് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ രണ്ടു പേരും ബിജെപിയുടെ രണ്ടു പേരും. രണ്ട് സീറ്റ് ബിജെപിക്കും ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിക്കുമെന്ന് നിലവിലെ അംഗബലം വച്ച് കണക്കാക്കാം.

കരുത്തരായ സ്ഥാനാര്‍ഥികള്‍

കരുത്തരായ സ്ഥാനാര്‍ഥികള്‍

മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് ആണ് കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ഥി. പട്ടിക ജാതി വിഭാഗത്തിന്റെ നേതാവ് ഫൂല്‍ സിങ് ബരിയ മറ്റൊരു സ്ഥാനാര്‍ഥിയാണ്. ജ്യോതിരാദിത്യ സിന്ധ്യയെ കൂടാതെ പ്രഫസര്‍ സുമല്‍ സിങ് സോളങ്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. എല്ലാവരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

എല്ലാ നടപടികളും കഴിഞ്ഞു

എല്ലാ നടപടികളും കഴിഞ്ഞു

തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ നടപടികളും കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാലറ്റ് പേപ്പറുകള്‍ ഉള്‍പ്പെടെ റെഡിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ ഉടന്‍ വോട്ടെടുപ്പ് നടത്തുമെന്ന് റിട്ടേണിങ് ഓഫീസറായ വിധാന്‍ സഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപി സിങ് അറിയിച്ചു.

രണ്ടു മീറ്റര്‍ അകലം പാലിക്കും

രണ്ടു മീറ്റര്‍ അകലം പാലിക്കും

ഓരോ വോട്ടര്‍മാര്‍ക്കിടയിലും രണ്ടു മീറ്റര്‍ അകലം പാലിച്ചാകും വോട്ടെടുപ്പ്. ഇതിന് വേണ്ടി ഒരു പക്ഷേ വോട്ടൈടുപ്പ് കേന്ദ്രം മാറ്റിയേക്കും. നിയമസഭയില്‍ വോട്ടെടുപ്പ് നടക്കാന്‍ സാധ്യത കുറവാണ്. വീര റാണയാണ് മധ്യപ്രദേശിലെ പുതിയ തിരഞ്ഞെടുപ്പ് ഓഫീസര്‍. ബുധനാഴ്ചയാണ് ഇദ്ദേഹം ചുമതലയേറ്റത്.

സഭയിലെ അംഗബലം ഇങ്ങനെ

സഭയിലെ അംഗബലം ഇങ്ങനെ

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. നിലവില്‍ 206 അംഗങ്ങളാണുള്ളത്. 107 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുണ്ട്. കോണ്‍ഗ്രസിന് 92 പേരുടെയും. നാല് സ്വതന്ത്രര്‍, രണ്ട് ബിഎസ്പി, ഒരു എസ്പി എന്നിവരുടെ പിന്തുണ കോണ്‍ഗ്രസിനാണ്. രണ്ടു സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കുമെന്നാണ് കരുതുന്നത്.

ഉപതിരഞ്ഞെടുപ്പ് ദേശീയ ചര്‍ച്ച

ഉപതിരഞ്ഞെടുപ്പ് ദേശീയ ചര്‍ച്ച

അതേസമയം, 24 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. സംസ്ഥാനത്തിന്റെ ഭരണം വരെ മാറാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പാണിത്. തിയ്യതി നിശ്ചയിച്ചിട്ടില്ല. അംഗങ്ങളുടെ മരണത്തെ തുടര്‍ന്ന് നേരത്തെ രണ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അടുത്തിടെ 22 കോണ്‍ഗ്രസ് വിമതര്‍ രാജിവച്ചിരുന്നു. മൊത്തം 24 സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?കിടപ്പുമുറിയില്‍ പിതാവ് ക്രൂരമായി ആക്രമിച്ചു; പോലീസില്‍ കീഴടങ്ങി, റൊമിന ചെയ്ത കുറ്റം അറിയുമോ?

English summary
Rajya Sabha election in Madhya Pradesh likely to conduct next month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X