കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചര്‍ച്ചകള്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ്. സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇക്കാര്യത്തില്‍ ശ്രദ്ധേയമായ സംസ്ഥാനങ്ങളാണ് മധ്യപ്രദേശും ഗുജറാത്തും. രണ്ടിടത്തും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടാണ് പോരാട്ടം. ഗുജറാത്തില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജിവച്ചിരിക്കുന്നത്.

Recommended Video

cmsvideo
Gujarat: NCP chief asks party MLA to vote for Congress in RS polls | Oneindia Malayalam

കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായെങ്കിലും ചില തിരിനാളങ്ങള്‍ ഇപ്പോഴുമുണ്ട്. മൂന്ന് വോട്ടിന്റെ വ്യത്യാസത്തിലാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള മല്‍സരം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്ന എന്‍സിപി കളംമാറുമെന്ന റിപ്പോര്‍ട്ടുകള്‍ വന്ന പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ....

നാല് രാജ്യസഭാ സീറ്റുകള്‍

നാല് രാജ്യസഭാ സീറ്റുകള്‍

നാല് രാജ്യസഭാ സീറ്റുകളാണ് ഗുജറാത്തില്‍ നിന്ന് ഒഴിവ് വന്നിട്ടുള്ളത്. കോണ്‍ഗ്രസിനും ബിജെപിക്കും രണ്ടുവീതം ജയിക്കാവുന്നതായിരുന്നു സാഹചര്യം. എന്നാല്‍ എട്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. ഒരു സീറ്റ് കോണ്‍ഗ്രസിന് ഉറപ്പാണ്. എന്നാല്‍ കോണ്‍ഗ്രസ് പറയുന്നു രണ്ടു സീറ്റുകള്‍ കിട്ടുമെന്ന്.

ഒരാള്‍ക്ക് വേണ്ടത് 35 വോട്ട്

ഒരാള്‍ക്ക് വേണ്ടത് 35 വോട്ട്

182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. 10 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 172ല്‍ 103 അംഗങ്ങള്‍ ബിജെപിയുടേതാണ്. 65 കോണ്‍ഗ്രസിന്റെതും. ഒരു രാജ്യസഭാ സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ടത് 35 വോട്ടുകളാണ്. നിലവിലെ കണക്കില്‍ കോണ്‍ഗ്രസിന് ഒന്നും ബിജെപിക്ക് രണ്ടും സീറ്റുകള്‍ കിട്ടും.

എന്‍സിപി ആര്‍ക്കൊപ്പം

എന്‍സിപി ആര്‍ക്കൊപ്പം

മൂന്ന് സീറ്റുകള്‍ നേടുമെന്നാണ് ബിജെപി പറയുന്നത്. കോണ്‍ഗ്രസ് രണ്ടു സീറ്റുകള്‍ നേടുമെന്നും പറയുന്നു. ബിടിപിക്ക് രണ്ട് എംഎല്‍എമാരുണ്ട്. എന്‍സിപിക്ക് ഒരംഗവും. ഇവര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. എന്‍സിപി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് ഇതുവരെ കോണ്‍ഗ്രസ് കരുതിയിരുന്നത്.

നിര്‍ണായകം ഈ വോട്ടുകള്‍

നിര്‍ണായകം ഈ വോട്ടുകള്‍

രണ്ട് വോട്ടുകള്‍ അധികം കിട്ടിയാല്‍ ബിജെപിക്ക് മൂന്ന് രാജ്യസഭാ സീറ്റില്‍ വിജയിക്കാം. അഞ്ച് വോട്ടുകള്‍ ലഭിച്ചാല്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് ഉറപ്പിക്കാം. ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ ഒരംഗത്തിന്റെ വോട്ട് നിര്‍ണായകമാണ്. സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

ബിടിപിയുടെ രണ്ട് അംഗങ്ങള്‍, സ്വതന്ത്രന്‍, എന്‍സിപി എന്നിവരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇതിനുള്ള ചരടുവലികള്‍ കോണ്‍ഗ്രസ് നേരത്തെ തുടങ്ങിയിരുന്നു. ഒരു വോട്ട് കൂടി ലഭിച്ചാല്‍ തങ്ങളുടെ രണ്ട് സ്ഥാനാര്‍ഥികളും ജയിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു. ഇതിനിടെയാണ് ബിടിപിയുടെയും എന്‍സിപിയുടെയും വോട്ട് തങ്ങള്‍ ഉറപ്പിച്ചുവെന്ന് ബിജെപി നേതാക്കള്‍ പരസ്യമായി പറഞ്ഞത്.

കൃത്യമായ സ്ട്രാറ്റജി

കൃത്യമായ സ്ട്രാറ്റജി

കൃത്യമായ സ്ട്രാറ്റജി തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ രണ്ട് സ്ഥാനാര്‍ഥികളും ജയിക്കും. എന്തായിരിക്കും അന്തിമ ഫലം എന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ മുദ്‌വാദിയ പറഞ്ഞു. ഒരു വോട്ട് കൂടി ലഭിച്ചാല്‍ രണ്ട് സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് ഗുജറാത്തിന്റെ ചുമതലയുള്ള നേതാവ് രാജീവ് സതാവ് അവകാശപ്പെട്ടു.

 ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

ബിടിപിയുടെയും എന്‍സിപിയുടെയും സഹായത്തോടെ മൂന്ന് സീറ്റില്‍ തങ്ങള്‍ ജയിക്കുമെന്ന് ബിജെപി വക്താവ് പ്രശാന്ത് വാല പറഞ്ഞു. കോണ്‍ഗ്രസിന് ഒരിക്കലും രണ്ട് സീറ്റ് കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് എന്‍സിപി എംഎല്‍എ കന്‍ന്തല്‍ ജഡേജ പറഞ്ഞതാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സോണിയ ഇടപെട്ടു

സോണിയ ഇടപെട്ടു

അതേസമയം, എന്‍സിപി കളംമാറുമെന്ന സൂചന വിവരം ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ലഭിച്ചു. ഇവര്‍ ഹൈക്കമാന്റിനെ വിവരം ധരിപ്പിച്ചു. ദേശീയ അധ്യക്ഷ സോണിയ ഗാന്ധി വിഷയം എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. അധികം വൈകാതെ എന്‍സിപി നേതൃത്വം പാര്‍ട്ടി എംഎല്‍എക്ക് പ്രത്യേക നിര്‍ദേശം നല്‍കി.

എന്‍സിപിയുടെ പ്രതികരണം

എന്‍സിപിയുടെ പ്രതികരണം

എന്‍സിപി എംഎല്‍എ ജഡേഡയോട് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയെന്ന് ഗുജറാത്തിലെ സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ അറിയിച്ചു. അടുത്തിടെയാണ് പട്ടേല്‍ എന്‍സിപി അധ്യക്ഷനായത്. കിംവദന്തികള്‍ പരക്കുന്ന സാഹചര്യത്തില്‍ ശരദ് പവാറിന്റെ നിര്‍ദേശം ലഭിച്ചുവെന്നും എന്‍സിപി കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും പട്ടേല്‍ വ്യക്തമാക്കി.

 എല്ലാവരെയും മാറ്റി

എല്ലാവരെയും മാറ്റി

കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി കളംമാറ്റുമെന്ന പ്രചാരണവും ഗുജറാത്തിലുണ്ട്. ഈ സാഹചര്യത്തില്‍ 65 എംഎല്‍എമാരെയും അയല്‍ സംസ്ഥാനമായ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോടികള്‍ കൊടുത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി രാജിവയ്പ്പിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.

കോണ്‍ഗ്രസ് അടവ് മാറ്റി

കോണ്‍ഗ്രസ് അടവ് മാറ്റി

നേരത്തെ 20 എംഎല്‍എമാരെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് മാറ്റിയിരുന്നു. ബാക്കിയുള്ളവരെ ഗുജറാത്തിലെ തന്നെ വിവിധ റിസോര്‍ട്ടിലേക്കാണ് മാറ്റിയിരുന്നത്. എന്നാല്‍ ഇതിനെതിരെ കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് കേസെടുക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് അടവ് മാറ്റി. പ്രവചിക്കാന്‍ സാധിക്കാത്ത വിധമാണ് ഗുജറാത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍.

സഭയിലെ അംഗബലം ഇങ്ങനെ

സഭയിലെ അംഗബലം ഇങ്ങനെ

ഗുജറാത്തില്‍ ഈ മാസം 19നാണ് രാജ്യസഭാ വോട്ടെടുപ്പ്. ഇതിന് തൊട്ടുമുമ്പ് എല്ലാ എംഎല്‍എമാരെയും തിരിച്ചെത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 182 അംഗ നിയമസഭയില്‍ ബിജെപിക്ക് 103 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ഇപ്പോഴുള്ളത് 65 പേരാണ്. 10 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ബിടിപിക്ക് രണ്ട് അംഗങ്ങളും എന്‍സിപിക്ക് ഒരംഗവും ഒരു സ്വതന്ത്രനുമാണ് സഭയിലുള്ളത്.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധിജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

English summary
Gujarat Rajya Sabha election: NCP Leader directs Party MLA to Vote for Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X