കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസ് നീക്കത്തിൽ വിറച്ച് ബിജെപി; മണിപ്പൂരിൽ രാജ്യസഭ തിരഞ്ഞെടുപ്പ് നിർണായകം,അനുകൂലമാക്കാൻ കോൺഗ്രസ്

  • By Desk
Google Oneindia Malayalam News

ഇംഫാൽ; എട്ട് സംസ്ഥാനങ്ങളിലെ 19 രാഡ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുകാണ്. ആന്ധ്രപ്രദേശ്-4, ഗുജറാത്ത്4, ഝാർഖണ്ഡ്-2, രാജസ്ഥാൻ-3, മധ്യപ്രദേശ്-3, മണിപ്പൂർ-1, മേഘാലയ-1, മിസോറാം-1 എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ.ഇതിൽ രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ഉണ്ടായ രാഷ്ട്രീയ അട്ടിമറിയോടെ മണിപ്പൂരും ഈ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധാകേന്ദ്ര മായിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്

കോൺഗ്രസ് നീക്കം

കോൺഗ്രസ് നീക്കം

ഒറ്റ രാത്രികൊണ്ട് എംഎൽഎമാരെ മറുകണ്ടം ചാടിച്ച് മണിപ്പൂരിൽ ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ് കോൺഗ്രസ്. മൂന്ന് ബിജെപി എംഎൽഎമാരാണ് രാജിവെച്ച് കോൺഗ്രസിൽ എത്തിയിരിക്കുന്നത്. ബിജെപിയെ പിന്തുണച്ചിരുന്ന 4 അംഗങ്ങൾ ഉള്ള എൻപിപിയും ഒരു തൃണമൂൽ കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിച്ചുണ്ട്.

ന്യൂനപക്ഷമായി

ന്യൂനപക്ഷമായി

ഇതോടെ മണിപ്പൂരിലെ ആദ്യ ബിജെപി സർക്കാർ ന്യൂനപക്ഷമായിരിക്കുകയാണ്. സംസ്ഥാനത്തെ കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം സംസ്ഥാനത്തെ ബിജെപിയുടെ രാജ്യസഭ മോഹവും അസ്ഥാനത്താക്കിയിരിക്കുകയാണ്.
സംസ്ഥാനത്ത് ഒരു സീറ്റിലാണ് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Recommended Video

cmsvideo
Trouble for BJP-led government in Manipur | Oneindia Malayalam
രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

ബിജെപിയും കോൺഗ്രസും ഓരോ സ്ഥാനാർത്ഥികളെ വീതം മത്സരിപ്പിക്കുന്നുണ്ട്. ബിജെപി സ്ഥാനാര്‍ത്ഥിയായി ലീസെംബ സനജോബയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി മംഗി ബാബുവുമാണ് മത്സര രംഗത്തുള്ളത്.
നിലവിൽ 9 അംഗങ്ങൾ രാജിവെച്ചതോടെ ബീരേന്‍സിങിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ന്യൂനപക്ഷമായിരിക്കുകയാണ്.

കോൺഗ്രസിന്

കോൺഗ്രസിന്

കോൺഗ്രസിന് 37 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് പാർട്ടി അവകാശപ്പെടുന്നത്. ഇതോടെ ഗുജറാത്തിലെ ഒരു കോൺഗ്രസ് സീറ്റിന്റെ നഷ്ടം മണിപ്പൂരിലൂടെ നികത്താൻ ആകുമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടുന്നത്. ഗുജറാത്തിൽ 4 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഗുജറാത്തിൽ

ഗുജറാത്തിൽ

ഗുജറാത്തിൽ രണ്ട് സീറ്റുകളിൽ വിജയിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. ഇവിടുത്തെ നാല് സീറ്റുകളിലേക്ക് ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നുമായി 5 പേരാണ് മത്സരിക്കുന്നത്.നിലവിലെ അംഗസംഖ്യ അനുസരിച്ച് കോൺഗ്രസിന് 1 സീറ്റിൽ വിജയിക്കാം. രണ്ടാം സീറ്റ് വിജയിക്കാൻ 4 വോട്ടുകൾ കൂടി വേണ്ടതുണ്ട്.

മറുപടി

മറുപടി

ബിജെപിക്ക് മൂന്നാമത്തെ സീറ്റിൽ വിജയിക്കാൻ 2 വോട്ടുകൾ ആണ് അധികമായി വേണ്ടത്.ഇതിനിടെ കോൺഗ്രസിനെ ഞെട്ടിച്ച് മൂന്ന് എംഎൽഎമാർ രാജിവെയ്ക്കുകയായിരുന്നു. ഇതോടെ രണ്ടാം സീറ്റെന്ന കോൺഗ്രസിന്റെ മോഹം അസ്ഥാനത്തായി. അതേസമയം മണിപ്പൂരിലെ പുതിയ അട്ടിറി ഗുജറാത്തിലെ ബിജെപി നീക്കത്തിനുള്ള മറുപടിയാവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നിയമസഭ തിരഞ്ഞെടുപ്പ്

നിയമസഭ തിരഞ്ഞെടുപ്പ്

2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 28 സീറ്റുകളിലായിരുന്നു കോൺഗ്രസ് വിജയിച്ചത്.എന്നാല്‍ 21 സീറ്റുകളില്‍ വിജയം നേടിയ ബിജെപി നാല് എംഎല്‍എ മാര്‍ വീതമുള്ള എന്‍പിപിയുടേയും എന്‍പിഎഫിന്റെയുംഒരംഗം വീതം ഉണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും എല്‍ജെപിുടേയും പിന്തുണയോടെ അധികാരത്തിലേറുകയായിരുന്നു.

രാജിവെച്ച് 7 പേർ

രാജിവെച്ച് 7 പേർ

ഇതിന് പുറമെ കോണ്‍ഗ്രസില്‍ നിന്ന് ഏഴ് എംഎല്‍എമാരെ ബിജെപി തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയും ചെയ്തു. ഈ അട്ടിമറി നീക്കങ്ങൾക്കാണ് സംസ്ഥാനത്ത് ബിജെപി മറുപടി നൽകിയത്. അതിനിടെ മണിപ്പൂരിന് പിന്നാലെ മേഘാലയിലും ചില അട്ടിമറി നീക്കങ്ങശ്‍ ഉണ്ടാകുമെന്ന സൂചനയാണ് കോൺഗ്രസ് നൽകുന്നത്.

9 വർഷത്തെ ഭരണം

9 വർഷത്തെ ഭരണം

ബിജെപി, നാഷ്ണൽസ് പീപ്പിൾസ് പാർട്ടി എന്നിവർ ഉൾപ്പെടുന്ന മേഘാലയ ഡെമോക്രാറ്റിക് സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. 9 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് കൊണ്ടാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനം പിടിച്ചെടുത്തത്.

ഏറ്റവും വലിയ ഒറ്റകക്ഷി

ഏറ്റവും വലിയ ഒറ്റകക്ഷി

21 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും ബിജെപി സംസ്ഥാന ഭരണം പിടിക്കുകയായിരുന്നു. 47 സീറ്റുകളിൽ മൽസരിച്ച് രണ്ടു സീറ്റു മാത്രമേ നേടാനായുള്ളൂ. എന്നാൽ എൻപിപി ഉൾപ്പെടെ അഞ്ചു പാർട്ടികളെ ഒരു കുടക്കീഴക്കിൽ കൊണ്ടുവന്ന് ബിജെപി ഇവിടെ ഭരണം പിടിച്ചു.

ആവർത്തിക്കില്ല

ആവർത്തിക്കില്ല

സർക്കാരിന് 41 പേരുടെ പിന്തുണയാണ് നിലവിൽ ഉള്ളത്. മണിപ്പൂരിലെ സാഹചര്യങ്ങൾ മേഘാലയിലും ആവർത്തിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. കോണ്‍റാഡ് സാങ്മ സർക്കാരിനെതിരെ സഖ്യകക്ഷികൾ ഇതിനോടകം വിവിധ വിഷയങ്ങളിൽ ഇടഞ്ഞിട്ടുണ്ട്. അതേസമയം മണിപ്പൂർ സാഹചര്യം മേഘാലയിൽ ഇല്ലെന്നും സർക്കാർ സുരക്ഷിതമാണെന്നും ബിജെപിയും എൻപിപിയും പ്രതികരിച്ചു.

English summary
Rajya sabha election; this is the number game in Manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X