Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസിനെന്ന് ഗെലോട്ട്; രാജസ്ഥാനില്‍ ഫലം വരുമ്പോള്‍ 'അത്ഭുതം' സംഭവിക്കുമെന്ന് ബിജെപി

ജയ്പൂര്‍: രാജ്യത്ത് ഒഴിവ് വന്ന 57 രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 11 സംസ്ഥാനങ്ങളല്‍ 41 സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുത്തിട്ടുണ്ട്. 57 അംഗങ്ങള്‍ ജൂണ്‍- അഗസ്റ്റില്‍ വിരമിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ്. കുതിരക്കച്ചവട സാധ്യത കണക്കിലെടുത്ത് കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

1

രാജസ്ഥാനിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. മൂന്ന് സീറ്റുകള്‍ നേടാനുള്ള സംഖ്യ തങ്ങള്‍ക്ക് ഉണ്ടെന്ന് ഭരണകക്ഷിയായ കോണ്‍ഗ്രസ് വെള്ളിയാഴ്ച ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ 'അത്ഭുതം' ഉണ്ടാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപി പറയുന്നത്.

2

നാലില്‍ മൂന്നിടത്തും കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറയുമ്പോഴും ബി ജെ പി അത്ഭുതം സംഭവിക്കുമെന്ന് പറയുമ്പോഴും ദേശീയ രാഷ്ട്രീയം രാജസ്ഥാനിലേക്ക് ഉറ്റു നോക്കുകയാണ്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സുഭാഷ് ചന്ദ്രയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയതിന് പ്രതിപക്ഷമായ ബി ജെ പിക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, അവരുടെ സ്വന്തം എം എല്‍ എമാര്‍ സുഭാഷ് ചന്ദ്രനെ ബോധിച്ചിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

3

ബി ജെ പിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഘനശ്യാം തിവാരിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ്രയും വിജയിക്കുമെന്നാണ് ഉറപ്പിച്ച് പറയുന്നത്. വോട്ടെടുപ്പിനായി നിയമസഭാ മന്ദിരത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ്, ദില്ലി ഹൈവേയിലെ ഹോട്ടല്‍ ലീലാ പാലസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് ഗെഹ്ലോട്ട് പറഞ്ഞത് മൂന്ന് സീറ്റുകളിലും വിജയം ഉറപ്പാണെന്നാണ്.

4

എന്നാല്‍ രാജസ്ഥാനില്‍ അത്ഭുതം സംഭവിക്കുമെന്നാണ് ബി ജെ പി അവകാശപ്പെടുന്നത്. ഫലം പുറത്തുവരുമ്പോള്‍ അത്ഭുതം സംഭവിക്കുമെന്ന് ബി ജെ പി എം എല്‍ എ വാസുദേവന്‍ ദേവനാനി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

5

രാജസ്ഥനില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ 41 വോട്ടുകള്‍ വേണം. 108 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിച്ചാല്‍ 26 മിച്ച വോട്ടുകളുണ്ടാകും. രണ്‍ദീപ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, പ്രമോദ് തിവാരി എന്നിവരെ മത്സരിപ്പിച്ച കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ നിന്നുള്ള 108 പേര്‍ ഉള്‍പ്പെടെ 126 എം എല്‍ എമാരുടെ പിന്തുണ അവകാശപ്പെടുന്നു. മൂന്ന് സീറ്റുകളില്‍ വിജയിക്കാന്‍ 123 എംഎല്‍എമാരാണ് പാര്‍ട്ടിക്ക് വേണ്ടത്.

6

സംസ്ഥാന നിയമസഭയില്‍ ബിജെപിക്ക് 71 എംഎല്‍എമാരുണ്ട്, ഇത്തവണ രാജ്യസഭയിലേക്ക് ഒരു സീറ്റ് മതി. അതുകഴിഞ്ഞാല്‍ 30 മിച്ച വോട്ടുകള്‍ ബാക്കിയാകും. രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് നാലിന് അവസാനിക്കും. വൈകിട്ട് അഞ്ചിന് വോട്ടെണ്ണല്‍ നടക്കും.

7

അതേസമയം, ആറ് സീറ്റുള്ള മഹാരാഷ്ടയില്‍ 7 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ബി ജെ പി രണ്ടും മഹാവികാസ് അഘാഡിയിലെ കോണ്‍ഗ്രസ്, എന്‍ സി പി, ശിവസേന എന്നിവര്‍ ഓരോ സീറ്റിലും ജയമുറപ്പിച്ചിട്ടുണ്ട്. ആറാമത്തെ സീറ്റില്‍ ശിവസേനയും ബി ജെ പിയും സ്ഥാനാര്‍ത്ഥികളെ ഇറക്കിയിട്ടുണ്ട്. 11 സീറ്റുകളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം സീറ്റുകള്‍ ഒഴിവ് വരുന്നത്.

8

ഇതിനിടെ രാജസ്ഥാനിലും ഹരിയാനയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ ഇറക്കിയാണ് ബി ജെ പിയുടെ വെല്ലുവിളി. ഗാന്ധി കുടംബത്തിന്റെ വിശ്വസ്തരെ മത്സരിക്കാന്‍ നിയോഗിച്ചതില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത അമര്‍ഷമാണ്. കര്‍ണ്ണാടകത്തില്‍ ജെഡിഎസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച നാലാമത്തെ സീറ്റില്‍ കോണ്‍ഗ്രസും ബി ജെ പിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+