രാജ്യസഭ തിരഞ്ഞെടുപ്പ്; രാജസ്ഥാനിൽ കോൺഗ്രസ് 3 സീറ്റും ബിജെപി 1 സീറ്റും നേടി
ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൂറുമാറിയ സാഹചര്യം കണക്കിലെടുത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ചീഫ് ജസ്റ്റിസിന്റെ പ്രതികരണം ലഭിച്ചതിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും അനിരുദ്ധ ബോസും അടങ്ങുന്ന അവധിക്കാല ബെഞ്ച് അറിയിച്ചു.
ഛത്തീസ്ഗഢിലെ റായ്പൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കൊപ്പം വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ നിരവധി ഹരിയാന എംഎല്‍എമാര്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ വസതിയില്‍ എത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒരുമിച്ച് വോട്ട് രേഖപ്പെടുത്തും.
ശ്രീനിവാസ ഗൗഡ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എസ് ആര്‍ ശ്രീനിവാസ് ജെ. ഡി എസിന് വോട്ട് ചെയ്തില്ല. കോണ്‍ഗ്രസ് ഇന്ന് അതിന്റെ യഥാര്‍ത്ഥ മുഖം കാണിച്ചു. ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസ്. രാജ്യത്ത് ബിജെപിയുടെ വളര്‍ച്ചയുടെ പ്രധാന കാരണക്കാര്‍ അവരാണ്- എച്ച് ഡി കുമാരസ്വാമി
READ MORE
ദില്ലി: രാജ്യസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഇതില്‍ 18 സീറ്റുകളിൽ ബി ജെ പി യും 8 സീറ്റുകളിൽ കോൺഗ്രസും എതിരില്ലാതെ വിജയിച്ചിട്ടുണ്ട്. എന്നാല്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍,ഹരിയാന എന്നിവിടങ്ങളില്‍ ശക്തമായ മത്സമാണ് നടക്കുന്നത്.















Click it and Unblock the Notifications