കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 സംസ്ഥാനങ്ങളിൽ വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ്; ബിജെപിയുടെ അംഗബലം വർദ്ധിക്കും...

സംസ്ഥാന നിയമസഭ മന്ദിരങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്.

Google Oneindia Malayalam News

ദില്ലി: പതിനാറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 23 വെള്ളിയാഴ്ച നടക്കും. ആന്ധ്രാപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഹരിയാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളിയാഴ്ച രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സംസ്ഥാന നിയമസഭ മന്ദിരങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് വോട്ടെടുപ്പ്. ഇതിനുപിന്നാലെ ഫലപ്രഖ്യാപനമുണ്ടാവും. ഇത്തവണത്തെ രാജ്യസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്നാണ് കൂടുതൽ എംപിമാർ തിരഞ്ഞെടുക്കപ്പെടുക. പത്ത് പേരാണ് ഉത്തർപ്രദേശിൽ നിന്നും ഇത്തവണ രാജ്യസഭയിൽ എത്തുന്നത്.

മോദി- അമിത്ഷാ ചാക്കിട്ടുപിടുത്തും രാജ്യസഭയിലേക്കും... എസ്.പി- ബി.എസ്.പി മഹാസഖ്യത്തെ പൊളിച്ചടുക്കിമോദി- അമിത്ഷാ ചാക്കിട്ടുപിടുത്തും രാജ്യസഭയിലേക്കും... എസ്.പി- ബി.എസ്.പി മഹാസഖ്യത്തെ പൊളിച്ചടുക്കി

നിലവിൽ ലോക്സഭയിൽ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിയ്ക്ക് രാജ്യസഭയിൽ വേണ്ടത്ര അംഗ ബലമില്ല. എന്നാൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്ത ബിജെപിയ്ക്ക് ഇത്തവണ കൂടുതൽ പേരെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കാനാകും. ഏറ്റവും കൂടുതൽ രാജ്യസഭ സീറ്റുകളുള്ള ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിൽ എത്തുന്ന ഭൂരിപക്ഷം പേരും ബിജെപി സ്ഥാനാർത്ഥികളാകും.

rajyasabha

ബ്രിട്ടീഷ് പാർലമെന്റിലെ പ്രഭുസഭയ്ക്ക് സമാനമായ സംവിധാനമാണ് ഇന്ത്യയിലെ രാജ്യസഭ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽഎമാർ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവരും, രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 പേരും ഉൾപ്പെടുന്നവരാണ് രാജ്യസഭാംഗങ്ങൾ. രാജ്യസഭയിലെ അംഗങ്ങളുടെ എണ്ണം പരാമവധി 250 ആണെങ്കിലും നിലവിൽ 245 അംഗങ്ങൾ മാത്രമാണ് രാജ്യസഭയിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് രാജ്യസഭ അംഗങ്ങളുടെ എണ്ണം നിശ്ചയിച്ചിട്ടുള്ളത്. സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് പ്രകാരം നിയമസഭാംഗങ്ങൾ തിരഞ്ഞെടുക്കുന്ന രാജ്യസഭാംഗങ്ങളുടെ കാലാവധി ആറ് വർഷമാണ്. ഉപരാഷ്ട്രപതി അദ്ധ്യക്ഷനായുള്ള സഭയിൽ നിന്ന് ഓരോ രണ്ട് വർഷം കൂടുമ്പോഴും മൂന്നിൽ ഒരു ഭാഗം പേർ പിരിഞ്ഞുപോവും.

ലോക്സഭയിൽ പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയ്ക്ക് അയക്കുന്നതിന് മുൻപ് രാജ്യസഭയിലും പാസാക്കിയെടുക്കേണ്ടതുണ്ട്. എന്നാൽ ലോക്സഭയിലേത് പോലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനോ, ധനകാര്യ ബില്ലുകൾ പാസാക്കാനോ രാജ്യസഭയ്ക്ക് അധികാരമില്ല.

ഒരു അദ്ധ്യാപിക എങ്ങനെയാണ് ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക? പ്രിൻസിപ്പലിന്റെ പ്രതികരണം..ഒരു അദ്ധ്യാപിക എങ്ങനെയാണ് ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കുക? പ്രിൻസിപ്പലിന്റെ പ്രതികരണം..

ഫാറൂഖ് കോളേജിലെ 'വത്തക്ക മാഷ്' നീണ്ട അവധിയിൽ! ഒരു വിവരവുമില്ല... പ്രതിഷേധം കാരണമെന്ന് കുടുംബം...ഫാറൂഖ് കോളേജിലെ 'വത്തക്ക മാഷ്' നീണ്ട അവധിയിൽ! ഒരു വിവരവുമില്ല... പ്രതിഷേധം കാരണമെന്ന് കുടുംബം...

English summary
rajya sabha elections for 58 seats will held on friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X