കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പ്; ബിജെപിയുമായി ചര്‍ച്ച നടത്തി കോണ്‍ഗ്രസ്: ഇടഞ്ഞ് ശിവസേനയും എന്‍സിപിയും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ ഭരണ സഖ്യമായ മഹാ അഘാഡിയില്‍ വീണ്ടും ഭിന്നത. ഒക്ടോബര്‍ നാലിന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കല്‍ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടതാണ് സഖ്യകക്ഷികളായ ശിവസേനയെയും എൻസിപിയെയും അസ്വസ്ഥരാക്കിയത്. രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനായി കോൺഗ്രസ് സ്ഥാനാർത്ഥി രജനി പാട്ടീൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെയും റവന്യൂ മന്ത്രി ബാലാസാഹേബ് തോറാട്ടും ബിജെപി സ്ഥാനാർത്ഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ടത്.

സെപ്തബര്‍ 27 ലെ ഹർത്താൽ ജനദ്രോഹം: സ്കൂൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയിലെന്നും കെ സുരേന്ദ്രന്‍സെപ്തബര്‍ 27 ലെ ഹർത്താൽ ജനദ്രോഹം: സ്കൂൾ തുറക്കുന്നതിൽ രക്ഷിതാക്കൾക്ക് ആശങ്കയിലെന്നും കെ സുരേന്ദ്രന്‍

എംപി രാജീവ് സതവിന്റെ നിര്യാണത്തെത്തുടർന്നാണ് മഹാരാഷ്ട്രയില്‍ രാജ്യസഭ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പില്‍ മഹാ അഘാഡി സഖ്യത്തിന് വിജയിക്കാനുള്ളുള്ള അംഗബലം ഉറപ്പാണ്. എന്നാല്‍ എതിരില്ലാതെ തങ്ങളുടെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ഇതിന് ബി ജെ പി അവരുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണം. സഞ്ജയ് ഉപാധ്യായ ആണ് ബിജെപി സ്ഥാനാര്‍ത്ഥി.

shivasenasonia

എന്നാല്‍ 12 ബിജെപി എംഎൽഎമാരുടെ സസ്പെൻഷൻ റദ്ദാക്കിയാൽ മാത്രമേ ഈ നിർദ്ദേശത്തെക്കുറിച്ച് ആലോചിക്കാൻ കഴിയുമെന്ന നിബന്ധന ബിജെപി മുന്നോട്ട് വെച്ചെന്നാണ് സൂചന. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഫഡ്നാവിസിനെ സമീപിക്കാനുള്ള കോൺഗ്രസിന്റെ നീക്കം ശിവസേനയെയും എൻസിപിയെയും അസ്വസ്ഥരാക്കിയത്.

ബിജെപിയുമായി ഇത്തരം ഒരു അഭ്യർത്ഥന നടത്തുന്നതിന് മുമ്പ് കോൺഗ്രസ് ശിവസേനയെയും എൻ‌സി‌പിയെയും വിശ്വാസത്തിലെടുക്കണമായിരുന്നുവെന്നാണ് സഖ്യ സര്‍ക്കാറിലെ ഒരു മന്ത്രിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാരണം സ്ഥാനാർത്ഥി കോൺഗ്രസിന്റെ മാത്രമല്ല, സഖ്യത്തിന്റേതാണ്. മൂന്ന് പാർട്ടികളുടെയും നേതാക്കൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സന്നിഹിതരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള അംഗബലം ഉണ്ടെന്നിരിക്കെ ബിജെപിയുമായി ചര്‍ച്ച നടത്തിയത് സഖ്യത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ടാണെന്ന വിമര്‍ശനവും ശക്തമാണ്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

നഗര സിവിൽ ബോഡികളിലെ മൾട്ടി-മെമ്പർ വാർഡുകൾക്കെതിരെ പ്രമേയം പാസാക്കിയ കോണ്‍ഗ്രസിന്റെ നീക്കവും സഖ്യകക്ഷികൾക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കിയിരുന്നു. മുനിസിപ്പൽ കോർപ്പറേഷനുകളിലും കൗൺസിലുകളിലും ഒരു വാർഡിന് പകരം മൂന്നംഗ വാർഡ് സംവിധാനം ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. അതേസമയം ബിഎംസിയിൽ ഒറ്റ അംഗ വാർഡ് സംവിധാനം നിലനിർത്തുകയും ചെയ്തു. എന്നാല്‍ ഈ നീക്കം അംഗീകരിക്കാന‍് കഴിയില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് തങ്ങള്‍കൂടി അംഗമായ സര്‍ക്കാറിന്റെ നിലപാടിനെതിരായി പ്രമേയം പാസാക്കുകയായിരുന്നു.

English summary
Rajya Sabha elections; Congress in talks with BJP: Shiv Sena and NCP oppose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X