രാജ്യസഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസിന് മിന്നും വിജയം: 2 ബിജെപി എംഎല്‍എമാർ വിപ്പ് ലംഘിച്ചു
ബെംഗളൂരു: രാജ്യസഭ തിരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസിന് മികച്ച വിജയം. കർണാടകയിലെ 4 സീറ്റിലേക്ക് 5 മത്സരാർത്ഥികളായിരുന്നു ആകെ ഉണ്ടായിരുന്നത്. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജിസി ചന്ദ്രശേഖർ എന്നിവരായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍. ബി ജെ പിയിൽ നിന്ന് നാരായണ ബാൻഡേജും ജെ ഡി എസ് സ്ഥാനാർത്ഥിയായി കുപേന്ദ്ര റെഡ്ഡി എന്നിവരും മത്സരിച്ചു.
കർണാടക നിയമസഭയിൽ ആകെ 224 അംഗങ്ങളാണുള്ളത്. അഞ്ച് സ്ഥാനാർത്ഥികളില്‍ ഒരോരുത്തർക്കും വിജയിക്കാൻ വേണ്ടിയിരുന്നത് 45 വോട്ടായിരുന്നു. 66 അംഗങ്ങളുള്ളെ ബി ജെ പിക്ക് ഒരു സീറ്റിലും കോണ്‍ഗ്രസിന് രണ്ട് സീറ്റിലും വിജയം ഉറപ്പാണ്. എച്ച്‌ഡി കുമാരസ്വാമിയുടെ പാർട്ടിക്ക് നിയമസഭയിൽ 19 എം എൽ എമാരുണ്ട്.

ബി ജെ പി എം എൽ എമാരുടെ പിന്തുണയോടെ വിജയം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ജെ ഡി എസ്. ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാർത്ഥികളും ബി ജെ പിയുടെ ഏക സ്ഥാനാർത്ഥിയും വിജയിച്ചു. ജെ ഡി എസ് സ്ഥാനാർത്ഥി കുപേന്ദ്ര റെഡ്ഡി പരാജയപ്പെട്ടു.
"എല്ലാ കോൺഗ്രസ് സ്ഥാനാർത്ഥികളും ആദ്യ റൗണ്ടിൽ തന്നെ ആവശ്യമായ 4500 വോട്ടുകളുടെ ക്വാട്ട യോഗ്യത നേടി വിജയിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എൻ്റെ എല്ലാ വോട്ടർമാർക്കും നിയമസഭാംഗങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ മൂന്ന് കോൺഗ്രസുകാർക്ക് ടിക്കറ്റ് നൽകിയതിന് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നന്ദി അറിയിക്കുന്നു." കെ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാർ പറഞ്ഞു.
"ഈ വിജയം സാധ്യമാക്കിയ കോൺഗ്രസ് നിയമസഭാംഗങ്ങളുടെയും തങ്ങള്‍ക്ക് വോട്ട് ചെയ്ത മറ്റ് നിയമസഭാംഗങ്ങളുടെയും പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത, തത്വങ്ങൾ, ജനാധിപത്യം ബോധ്യം എന്നിവയെ ഞാൻ അഭിനന്ദിക്കുന്നു. ഇത് ജനാധിപത്യത്തിൻ്റെയും ഇന്ത്യയുടെയും കന്നഡക്കാരുടെ ആത്മാഭിമാനത്തിൻ്റെയും നിർണായക വിജയമാണ്" വിജയത്തിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ബി ജെ പി വിപ്പ് ലംഘിച്ച് മുന്‍മന്ത്രി എസ് ടി സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു. മറ്റൊരു എം എല്‍ എ ശിവരാം ഹെബ്ബാര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. ക്രോസ് വോട്ട് ചെയ്ത എസ്.ടി. സോമശേഖറിനെതിരെ ബി ജെ പി സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ശിവരാം ഹെബ്ബാറിനെതിരേയും പാര്‍ട്ടി പരാതി നല്‍കിയേക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications