India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ തിരഞ്ഞെടുപ്പ്; ജയിലിലെ എംഎൽഎമാർക്ക് ജാമ്യമില്ല, മഹാരാഷ്ട്രയിൽ ഭരണകക്ഷിക്ക് തിരിച്ചടി

 • By Akhil Prakash
Google Oneindia Malayalam News

മുംബൈ: രാജ്യസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിന് കനത്ത തിരിച്ചടി. അറസ്റ്റിലായ എംഎൽഎമാർക്ക് ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ഭരണകക്ഷിയുടെ രണ്ട് വോട്ടുകൾ നഷ്ടമായി. ഒരോ വോട്ടിനും നിർണ്ണായക പ്രാധാന്യമുള്ള തിരഞ്ഞെടുപ്പ് നാളെയാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നീ എംഎൽഎമാരുടെ ജാമ്യം കോടതി തള്ളിയത്.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആണ് മന്ത്രികൂടിയായ നവാബ് മാലികും മുൻ ആഭ്യന്തരമന്ത്രിയായ അനിൽ ദേശ്മുഖും അറസ്റ്റിലായത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ ഒരു ദിവസത്തെ ജാമ്യമാണ് ഇവർ ആവശ്യപ്പെട്ടത്. ഇരുവരും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അംഗങ്ങളാണ്. ശിവസേനയുടെയും കോൺ ഗ്രസിന്റെയും ഒപ്പം സഖ്യമുണ്ടാക്കിയാണ് എൻസിപി കൂടി ഭാ ഗമായ മുന്നണി ഇവിടെ ഭരിക്കുന്നത്. അതേ സമയം കോവിഡ് ബാധിച്ച ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന് കോവിഡ് നേ ഗറ്റീവ് ആയത് ബിജെപിക്ക് ആശ്വാസമാകുന്നുണ്ട്. നാളെ നടക്കുന്നതിരഞ്ഞെടുപ്പിൽ ഫഡ്‌നാവിസിന് വോട്ട് ചെയ്യാൻ സാധിക്കും.

മഹാരാഷ്ട്രയിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴ് സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിക്കാൻ എത്തുന്നത്. സഞ്ജയ് റൗട്ട്, സഞ്ജയ് പവാർ എന്നീ രണ്ട് സ്ഥാനാർത്ഥികളെയാണ് ശിവസേന നിർത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നീ മൂന്ന് സ്ഥാനാർത്ഥികളെയാണ് പ്രതിപക്ഷമായ ബിജെപി മത്സരിപ്പിച്ചിരിക്കുന്നത്. ഭരണ സഖ്യകക്ഷികളായ എൻസിപിയും കോൺഗ്രസും പ്രഫുൽ പട്ടേലും ഇമ്രാൻ പ്രതാപ്ഗറിയും ഓരോ സ്ഥാനാർത്ഥികളെ വീതം നാമനിർദേശം ചെയ്തിട്ടുണ്ട്. ഒരു സ്ഥാനാർത്ഥിക്ക് ജയിക്കാനായി 42 വോട്ടുകളാണ് ഇവിടെ ആവശ്യം. 288 എം‌എൽ‌എമാർ വോട്ടുചെയ്യുന്ന ആറ് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം വിജയിക്കാനുള്ള ശേഷി ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്കുണ്ട്. 106 വോട്ടുകളാണ് ബിജെപിക്ക് ഉള്ളത്.

'ഞങ്ങളുടെ മെഗാസ്റ്റാറിനെ ഫോട്ടോഗ്രാഫറാക്കി അല്ലേ', അതിഥി രവിയുടെ ചിത്രങ്ങള്‍ വൈറല്‍

സ്വന്തമായി രണ്ട് പേരെ വിജയിപ്പിക്കാനാകുമെങ്കിലും മൂന്നാമനെ രംഗത്തിറക്കി, ആറാം സീറ്റ് സ്വന്തമാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെ ധനഞ്ജയ് മഹാദിക്കും ശിവസേനയുടെ സഞ്ജയ് പവാറും തമ്മിലായിരിക്കും ഈ മത്സരം. ചെറുപാർട്ടികൾക്കും സ്വതന്ത്രർക്കും കൂടി 29 എം‌എൽ‌എമാർ ഇവിടെ ഉണ്ട്. അവരായിരിക്കും ഈ മത്സരത്തിലെ വിജയെ തീരുമാനിക്കുന്നത്. ബിജെപിക്ക് 22 അധിക വോട്ടുകളുണ്ടെന്നും ഏഴ് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും അവകാശപ്പെടുന്നു. 13 പേരുടെ പിന്തുണ കൂടി നേടി വിടവ് നികത്താനാണ് ശ്രമം. വിശ്വാസവഞ്ചനയും ക്രോസ് വോട്ടിം ഗും തടയാൻ ശിവ സേനയും എൻസിപിയും കോൺഗ്രസും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്.

cmsvideo
  Dr. Robin Fans Stunning Reaction | ഈ ഡോക്ടർ ഞങ്ങളുടെ ഒരേയൊരു രാജാവ് | #BiggBoss | FilmiBeat
  English summary
  Nawab Malik, who is also a minister, and Anil Deshmukh, a former home minister, were involved in a money laundering case. They were arrested by the Enforcement Directorate.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X