ഖാര്‍ഗെയും പവാറുമടക്കം 73 എംപിമാരുടെ കാലാവധി അവസാനിക്കുന്നു; രാജ്യസഭയില്‍ ഇനിയെന്ത്?
2026 ല്‍ രാജ്യസഭ കാത്തിരിക്കുന്നത് സുപ്രധാന പുനസംഘടയ്ക്ക്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ എന്നിവരാണ് അടുത്ത വര്‍ഷത്തോടെ രാജ്യസഭയില്‍ കാലാവധി അവസാനിച്ച് എം പി സ്ഥാനമൊഴിയുന്നത്. രാജ്യസഭയിലെ 245 സീറ്റുകളില്‍ 75 എണ്ണത്തിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ഏപ്രില്‍, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ നടക്കും.
ഇതില്‍ 233 സീറ്റുകള്‍ സംസ്ഥാന നിയമസഭകളുടെ തിരഞ്ഞെടുപ്പിലൂടെ നികത്തുമ്പോള്‍ ശേഷിക്കുന്ന 12 സീറ്റുകള്‍ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നു. ഖാര്‍ഗെയും ദേവഗൗഡയും കര്‍ണാടകയില്‍ നിന്നാണ് രാജ്യസഭയില്‍ എത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ബി എല്‍ വര്‍മ്മ എന്നിവര്‍ 2026 നവംബര്‍ 25 ന് വിരമിക്കും. കൂടാതെ സംസ്ഥാനത്ത് നിന്നുള്ള മറ്റ് എട്ട് പേരും വിരമിക്കും.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വിട്ട രവ്നീത് സിംഗ് ബിട്ടുവും അടുത്ത വര്‍ഷം കാലാവധി അവസാനിക്കുന്നവരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ കാലാവധി 2026 ജൂണ്‍ 21 ന് അവസാനിക്കും. മധ്യപ്രദേശില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് എന്നിവരും അതേ ദിവസം വിരമിക്കും
2026 ഏപ്രിലില്‍ മഹാരാഷ്ട്രയില്‍ ഏഴ് സീറ്റുകള്‍ ഒഴിവുവരും, ശരദ് പവാര്‍ (എന്‍ സി പി-എസ്പി), പ്രിയങ്ക ചതുര്‍വേദി (ശിവസേന യു ബി ടി), കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ തുടങ്ങിയ പ്രമുഖ നേതാക്കളുടെ കാലാവധി അന്ന് അവസാനിക്കും. ജാര്‍ഖണ്ഡില്‍ നിന്നുള്ള ജെ എം എമ്മിന്റെ സ്ഥാപക അംഗമായ ഷിബു സോറന്, ഗുജറാത്തിലെ ശക്തിസിങ് ഗോഹില്‍ എന്നിവരും 2026 ജൂണില്‍ വിരമിക്കും.
ആന്ധ്രപ്രദേശില്‍ നിന്ന് വിരമിക്കുന്നവരില്‍ സന സതീഷ് ബാബു (ടിഡിപി), വൈഎസ്ആര്‍സിപി നേതാക്കളായ അയോധ്യ റാമി റെഡ്ഡി, പരിമള്‍ നാഥ്വാനി, പില്ലി സുഭാഷ് എന്നിവരും ഉള്‍പ്പെടുന്നു. തെലങ്കാനയില്‍ നിന്നുള്ള എംപിയായ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വിയുടെ രാജി അടുത്ത വര്‍ഷ് ഏപ്രിലില്‍ ആയിരിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറില്‍, ഡെപ്യൂട്ടി രാജ്യസഭാ ചെയര്മാന് ഹരിവംശ്, ആര്‍ജെഡി നേതാക്കളായ എ ഡി സിംഗ്, പ്രേം ചന്ദ്ര ഗുപ്ത, മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ എന്നിവരുടേയും കാലാവധി അവസാനിക്കും.
പശ്ചിമ ബംഗാളില്‍ നിന്ന് സാകേത് ഗോഖലെ ഉള്‍പ്പെടെ അഞ്ച് അംഗങ്ങള്‍ വിരമിക്കും, മുന്‍ ഡെപ്യൂട്ടി ലോക്സഭാ സ്പീക്കര്‍ തമ്പി ദുരൈ, തിരുച്ചി ശിവ എന്നിവരുള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ള ആറ് നേതാക്കള്‍ 2026 ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കും. രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്ത ക്വാട്ടയില്‍ നിന്ന് വിരമിക്കുന്നത് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെതാണ്, അദ്ദേഹത്തിന്റെ കാലാവധി 2026 മാര്‍ച്ചില്‍ അവസാനിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിരമിക്കുന്ന മറ്റ് അംഗങ്ങള്‍. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒാരോ അംഗങ്ങളും വിരമിക്കാന്‍ പോകുന്നു. നിലവില്‍ രാജ്യസഭാ ഭവന സമിതി ചെയര്‍മാനായ ഇന്ദു ബാല ഗോസ്വാമിയും അടുത്ത വര്‍ഷം വിരമിക്കുന്നു. നിലവില്‍, എന്‍ ഡി എയ്ക്ക് രാജ്യസഭയില്‍ 129 സീറ്റുകളുണ്ട്. അതേസമയം പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ 78 ആണ്
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications