രാജ്യസഭ തിരഞ്ഞെടുപ്പ്; ഗുജറാത്തിൽ നിന്നും നാമനിർദ്ദേശ പത്രിക സമർപ്പിച്ച് എസ് ജയശങ്കർ
ഡൽഹി: രാജ്യസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പമെത്തിയാണ് ജയശങ്കർ പത്രിക നൽകിയത്. ഗുജറാത്തിൽ നിന്നാണ് ജയശങ്കർ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.കഴിഞ്ഞ തവണയും ഗുജറാത്തിൽ നിന്നാണ് ജയശങ്കർ മത്സരിച്ചത്.
'പ്രധാനമന്ത്രി മോദിയോടും ബിജെപി നേതൃത്വത്തോടും ഗുജറാത്തിലെ ജനങ്ങളോടും എംഎൽഎമാരോടും നന്ദി അറിയിക്കുന്നു. നാല് വർഷം മുൻപ് ഗുജറാത്തിനെ പ്രതിനിധീകരിച്ച് രാജ്യസഭയിലേക്ക് എത്താൻ എനിക്ക് അവസരം ലഭിച്ചു. കഴിഞ്ഞ 4 വർഷത്തിനിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തുണ്ടായ മാറ്റങ്ങളുടെ ഭാഗമാകാൻ എനിക്ക് അവസരം ലഭിച്ചു. അടുത്ത നാല് വർഷം രാജ്യത്ത് സംഭവിക്കുന്ന പുരോഗതിയിൽ സംഭാവന നൽകാൻ തനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു', നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ജയശങ്കർ പറഞ്ഞു.

നിലവിൽ ഗുജറാത്തിൽ നിന്നുള്ള 11 സീറ്റുകളിൽ 8 ഉം ബിജെപിക്കാണ്. ഇതിൽ എസ് ജയശങ്കർ, ജുഗൽജി താക്കൂർ, ദിനേഷ് അവവാദിയ എന്നിവരുടെ കാലാവധി 18 ന് അവസാനിക്കും. ഈ സീറ്റുകളിലേക്കാണ് ജുലൈ 24 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ 13നാണ് തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂലൈ 17നാണ്.
182 അംഗ നിയമസഭയിൽ മതിയായ എംഎൽഎമാർ ഇല്ലാത്തതിനാൽ ഇത്തവണ ആരേയും മത്സരിപ്പിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് സംസ്ഥാനത്ത് വെറും 17 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. 157 സീറ്റുകൾ നേടി ബി ജെ പി അട്ടിമറി വിജയമായിരുന്നു സ്വന്തമാക്കിയത്.
രാജ്യസഭ തിരഞ്ഞെടുപ്പ്; ആറ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്
കൊൽക്കത്ത; ആറ് രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. ഡെറിക് ഒബ്രൈൻ, ഡോല സെൻ, സുഖേന്ദു ശേഖർ റെ ,സാകേത് ഗോഖലെ,സമീറുള്‍ ഇസ്ലാം, പ്രകാശ് ചിക് ബരെക് എന്നിവരാണ് സ്ഥാനാർത്ഥികൾ.
ഇതിൽ ബംഗള സന്‍സ്‌ക്രിതി മഞ്ച് പ്രസിഡന്റ് ആയ സമീറുല്‍ ഇസ്ലാം, തൃണമൂല്‍ അലിപൂര്‍ദ്വാര്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് ചിക് ബരൈക്, സാകേത് ഗോഖലെ എന്നിവര്‍ പുതുമുഖങ്ങളാണ്.
ഡോളാ സെന്‍, സുശ്മിതാ ദേവ്,ഡെറിക് ഒബ്രിയാൻ, സുഖേന്തു ശേഖര്‍ റായ്, ശാന്താ ഛേത്രി, കോണ്‍ഗ്രസ് എം പി പ്രദീപ് ഭട്ടാചാര്യ എന്നിവരുടെ രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ അംഗബലം വെച്ച് ബംഗാളിൽ നിന്നും ഒരാളെ വിജയിപ്പിക്കാൻ ബിജെപിക്ക് സാധിക്കും. എന്നാൽ ഇതുവരേയും ബിജെപി തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications