കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് മല്യ രാജ്യസഭയ്ക്ക് പുറത്തേക്ക്... ബിജെപിയും ജനതാദളും എന്ത് പറയും?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: കോടികള്‍ കടമെടുത്ത് രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് നാടുവിട്ട ഒരാള്‍ രാജ്യസഭാംഗമാണ് എന്ന് എങ്ങനെ പറയും. ധാര്‍മികത എന്നൊന്ന് ലവലേശം ഉണ്ടെങ്കില്‍ വിജയ് മല്യ പോകുന്ന പോക്കില്‍ രാജ്യസഭയിലെ അംഗത്വമെങ്കിലും രാജിവെച്ചിട്ട് പോകണമായിരുന്നു. അത് ചെയ്യാതെ തന്നെ വിജയ് മല്യ നാടുവിട്ട സ്ഥിതിക്ക് എന്ത് ചെയ്യാന്‍ പറ്റും. രാജ്യസഭയില്‍ നിന്നും മല്യയെ പുറത്താക്കുക തന്നെ.

<strong> ഞാന്‍ മുങ്ങിയിട്ടില്ല; വിജയ് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ, മാധ്യമങ്ങളും കേള്‍ക്കണം!!!</strong> ഞാന്‍ മുങ്ങിയിട്ടില്ല; വിജയ് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ, മാധ്യമങ്ങളും കേള്‍ക്കണം!!!

മദ്യാരാജാവ് വിജയ് മല്യയുടെ രാജ്യസഭ അംഗത്വം റദ്ദ് ചെയ്യണമെന്നാണ് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. തന്റെ ഭാഗം വിശദീകരിക്കാന്‍ മല്യയ്ക്ക് ഒരാഴ്ച സമയം കിട്ടും. അത് കഴിഞ്ഞാല്‍ മല്യയുടെ പേരിനൊപ്പം രാജ്യസഭാംഗം എന്ന വിശേഷണം ഉണ്ടാകില്ല. 9000 കോടിയില്‍പ്പരം രൂപയാണ് വിജയ് മല്യ രാജ്യത്തെ വിവിധ ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്.

vijay-mallya

പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയോട് കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും കര്‍ണാടകയിലെ ജനതാദളും എങ്ങനെ പ്രതികരിക്കും എന്നറിയാനാണ് ആളുകള്‍ കാത്തിരിക്കുന്നത്. 2016 ല്‍ ബി ജെ പിയും ദളും ചേര്‍ന്നാണ് മല്യയെ രാജ്യസഭയില്‍ എത്തിച്ചത്. 2002 ലാകട്ടെ, കോണ്‍ഗ്രസാണ് മല്യയെ രാജ്യസഭയിലേക്ക് പിന്തുണച്ചത്. ഭരിക്കുന്നത് ഏത് പാര്‍ട്ടിയായാലും മല്യയ്ക്ക് അവരില്‍ സ്വാധീനമുണ്ടെന്ന് സാരം.

<strong>എന്തുകൊണ്ട് ചാനലുകള്‍ മല്യയെയും ഷറപ്പോവയെയും മാത്രം ആഘോഷിക്കുന്നു?</strong>എന്തുകൊണ്ട് ചാനലുകള്‍ മല്യയെയും ഷറപ്പോവയെയും മാത്രം ആഘോഷിക്കുന്നു?

വിജയ് മല്യ ഒളിച്ചോടാനൊന്നും പോകുന്നില്ല അയാള്‍ കര്‍ണാടകയുടെ മകനാണ് എന്നാണ് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ബി ജെ പി മല്യയെ കൈവിട്ട മട്ടാണ്. മല്യ കോണ്‍ഗ്രസിന്റെ ആളാണ് എന്നാണ് ബി ജെ പി പറയുന്നത്. വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം വിദേശ കാര്യമന്ത്രാലയം റദ്ദാക്കിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് ഈ നടപടി.

English summary
The Ethics Committee of the Rajya Sabha on Monday, April 25 recommended the expulsion of liquor baron Vijay Mallya, wanted for defaulting bank loans to the tune of Rs.9,000 crore, from the upper house of parliament. He has been given a week to reply.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X