രാജ്യസഭാംഗം അമര്‍ സിങ് അന്തരിച്ചു; ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ കരുത്തനായ നേതാവ്
ദില്ലി: രാജ്യസഭാംഗവും സമാജ്വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍ സിങ് (64) അന്തരിച്ചു. സിംഗപ്പൂരില്‍ ചികില്‍സയിലുള്ള അദ്ദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മരിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെ കാലമായി ചികില്‍സയിലാണ് അദ്ദേഹം. ഏഴ് മാസത്തിലധികമായി സിംഗപ്പൂരിലെ ചകില്‍സ തുടങ്ങിയിട്ട്. 2013 മുതല്‍ വൃക്ക രോഗമുണ്ട് അമര്‍ സിങിന്. അദ്ദേഹം ഐസിയുവിലാണെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലായിരുന്നു ചികില്‍സ. നേരത്തെ വൃക്ക മാറ്റിവച്ചിരുന്നു. ഇന്ന് രാവിലെ സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാദര തിലകന്റെ ഓര്മ പങ്കുവച്ച് ട്വീറ്റ് ചെയ്തിരുന്നു. ബാല ഗംഗാദര തിലകന്റെ ചരമ വാര്‍ഷികമാണിന്ന്. കൂടാതെ അമര്‍സിങ് ബലി പെരുന്നാള്‍ ആശംസകളും നേര്‍ന്നിരുന്നു. രോഗം മൂര്‍ച്ഛിക്കുന്നത് വരെ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുക.
കഴിഞ്ഞ മാര്‍ച്ച് 22ന് ആശുപത്രി കിടക്കയില്‍ നിന്ന് ഒരു വീഡിയോ സന്ദേശം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കൊറോണ രോഗ പ്രതിരോധ രംഗത്ത് എല്ലാവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കണമെന്നായിരുന്നു വീഡിയോ സന്ദേശം. മാര്‍ച്ച് ആദ്യത്തില്‍ ഇദ്ദേഹം മരിച്ചുവെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ അത് വ്യാജ വിവരങ്ങളാണെന്ന് വ്യക്തമക്കി അമര്‍ സിങ് മാര്‍ച്ച് രണ്ടിന് മറ്റൊരു വീഡിയോയും ചെയ്തിരുന്നു. കടുവ ജീവനോടെയുണ്ട് എന്ന വാചകത്തോടൊപ്പമായിരുന്നു വീഡിയോ.
Recommended Video
നേരത്തെ സമാജ്വാദി പാര്‍ട്ടിയുടെ ശക്തനായ നേതാവിയിരുന്നു അമര്‍ സിങ്. പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ വലംകൈ ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് അഭിപ്രായ ഭിന്നതകള്‍ കാരണം രാജിവച്ച് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചു. ഒരിക്കലും സമാജ്വാദി പാര്‍ട്ടിയിലേക്ക് തിരിച്ചുപോകില്ലെന്നാണ് അമര്‍ സിങ് അടുത്തിടെ പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം അതുവരെ പാര്‍ട്ടിയില്‍ വഹിച്ചിരുന്ന എല്ലാ പദവികളും 2010ല്‍ രാജിവച്ചിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications